കുടവയറും അമിത വണ്ണവും ഉള്ള ആളുകൾ വെയിറ്റ് കുറക്കാൻ ശ്രമിക്കുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കണം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒബിസിറ്റി അഥവാ അമിതവണ്ണം എന്ന വിഷയത്തെക്കുറിച്ചാണ്.. എന്തുകൊണ്ടാണ് നമുക്ക് അമിതവണ്ണം എന്നുള്ള ഒരു പ്രശ്നമുണ്ടാവുന്നത്.. നമുക്ക് എന്തെല്ലാം മാർഗ്ഗങ്ങൾ ചെയ്തുകൊണ്ട് നമുക്ക് അത് കുറച്ച് എടുക്കാൻ കഴിയും.. അതിനുള്ള പ്രധാന ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമ്മൾ അമിതവണ്ണം എന്ന് പറയുമ്പോൾ പരിശോധനയ്ക്ക് പോകുമ്പോൾ ഒരു ഡോക്ടർ ഒരു പേഷ്യന്റിനെ കണ്ടു കഴിഞ്ഞാൽ അവരുടെ ഹിസ്റ്ററിയെ പറ്റി ചോദിക്കാറുണ്ട്.. അതാണ് അമിതവണ്ണം ഉള്ള ആളുകൾ സ്വയം അവരോട് തന്നെ ചോദിക്കേണ്ട കാര്യങ്ങൾ.. അതായത് നമുക്ക് എങ്ങനെയാണ് വെയിറ്റ് കൂടിയത്.. ചെറുപ്പം മുതലേ നമുക്ക് ഇങ്ങനെയാണോ അല്ലെങ്കിൽ ഒരു പാർട്ടിക്കുലർ ഭക്ഷണം കഴിച്ചത് കൊണ്ട് വന്നതാണ്..

അതല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും ഹാബിറ്റ് കൊണ്ട് ആണോ ഇതൊക്കെയാണ് നമ്മൾ ആദ്യം നോക്കേണ്ടത്.. അതിനുശേഷം ശ്രദ്ധിക്കേണ്ടത് നമ്മൾ ഇതുവരെ വെയിറ്റ് കുറയ്ക്കാനായി എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടുണ്ട്.. അതല്ലെങ്കിൽ നമുക്ക് അമിതവണ്ണം ഉണ്ട് എന്നു പറഞ്ഞ് വെറുതെ ഇരിക്കുകയാണോ.. അതിനു വല്ല എഫർട്ട് ഇട്ടിട്ടുണ്ടോ.. അല്ലെങ്കിൽ നമ്മുടെ ഫിസിക്കൽ ആക്ടിവിറ്റി എന്തൊക്കെയാണ് എനിക്ക് ഉള്ളത്.. അതിന് വേണ്ടി വല്ല എക്സസൈസുകളും ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മൾ ആദ്യം പരിശോധിക്കണം.. അതിനുശേഷം നമ്മൾ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കുന്നത് അത് എത്ര സമയം കഴിക്കും.. അതുപോലെ നമ്മൾ സമയക്രമങ്ങൾ തെറ്റിയാണോ ഭക്ഷണം കഴിക്കുന്നത്.. ഇത്തരത്തിലുള്ള കുറച്ചു കാര്യങ്ങൾ സ്വയം നമ്മൾ ചിന്തിക്കണം.. അതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യം എനിക്ക് ഒരു ഭക്ഷണത്തെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടോ..

എനിക്ക് അതിനുള്ള വിൽപവർ ഉണ്ടോ അല്ലെങ്കിൽ ഇല്ലയോ എന്നുള്ളത് നമ്മൾ കൂടുതലും ശ്രദ്ധിക്കണം.. അതുകൂടാതെ എന്തെങ്കിലും മെഡിസിൻസ് സ്ഥിരമായി നമ്മൾ കഴിക്കുന്നുണ്ടോ.. എന്തെങ്കിലും സ്റ്റിറോയ്ഡുകൾ എടുക്കുന്നുണ്ടോ.. അതായത് ചില മെഡിസിനുകൾ നമ്മൾ തുടർച്ചയായി കഴിക്കുമ്പോൾ നമ്മുടെ ശരീരഭാരം കൂടാനുള്ള സാധ്യതയുണ്ട്.. പിന്നെ നമ്മുടെ സ്ട്രസ് ലെവൽ എങ്ങനെയാണ്.. അതായത് വർക്ക് ചെയ്യുന്ന സ്ഥലത്ത് ഒരുപാട് സ്ട്രെസ്സ് നിങ്ങൾക്ക് ഉണ്ടോ.. സ്ട്രെസ്സ് കുറയ്ക്കാൻ വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ.. എൻറെ ഫാമിലി ഹിസ്റ്ററി എന്താണ്.. വീട്ടിൽ കൂടുതൽ പേർക്കും വണ്ണം ഉള്ളവരാണോ അല്ലയോ.. ഇത്തരത്തിലുള്ള ചില ഹിസ്റ്ററികൾ വെയിറ്റ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നതിനു മുൻപ് നമ്മൾ ആദ്യം വിശദമായി മനസ്സിലാക്കിയിരിക്കണം.. അല്ലെങ്കിൽ ഒരു ഡോക്ടറെ പോയി കാണുമ്പോൾ ഇത്തരം ഹിസ്റ്ററികൾ അവരോട് പറയാൻ ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *