ലാസർ ചെറ്റ ആണെങ്കിലും ഇതുവരെ പെണ്ണുങ്ങളുടെ നേർക്ക് ഒരിക്കലും കൈപൊക്കിയിട്ടില്ല.. അതുകൊണ്ട് മാത്രം നീ രക്ഷപ്പെട്ടു കേട്ടോടി.. അതും പറഞ്ഞ് ദേഷ്യത്തോടെ ലാസർ മറിയാമ്മയുടെ കടയുടെ മുന്നിൽ നിറച്ചു വെച്ചിരിക്കുന്ന ചില്ലു കുപ്പിയിലേക്ക് ആഞ്ഞടിച്ചു.. കുപ്പികൾ പൊട്ടിയപ്പോൾ മറിയാമ്മ അറിയാതെ നിലവിളിച്ചു പോയി.. ലാസറിന് ഇനി നിൻറെ പൈസ വേണ്ട അത് ഏതെങ്കിലും പിച്ചക്കാർക്ക് കൊടുത്തു എന്ന് കരുതിക്കോളൂ.. മറിയാമ്മയുടെ നേർക്ക് കൈകൾ ചൂണ്ടി പറയുമ്പോൾ ലാസറിന്റെ മുറിഞ്ഞ കൈകളിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.. ലാസർ ഏട്ടാ കൈ ഒരുപാട് മുറിഞ്ഞു വരും നമുക്ക് ആശുപത്രിയിലേക്ക് പോകാം.. ലാസറിന്റെ സന്തതസഹചാരിയായ ദേവൻ ലാസറിനെ പിടിച്ച് വണ്ടിയിൽ കയറ്റി.. വണ്ടി നേരെ അടുത്തുള്ള ക്ലിനിക്കിലേക്ക് വിട്ടു.. ദേ ദേവി നിൻറെ ചെകുത്താനും പുന്നാര അനിയനും വരുന്നുണ്ട്.. ആശുപത്രിയുടെ മുൻപിൽ വന്ന വണ്ടി കണ്ടിട്ട് മേരി നഴ്സ് അകത്തേക്ക് വിളിച്ചു.. ആഹാ ഇന്നും ചോര ഒക്കെ ഉണ്ടല്ലോ.. എവിടുന്നാണ് ആവോ കിട്ടിയത്..
കൈകൾ മുറിഞ്ഞുവരുന്ന ലാസർ നെയും ദേവനെയും കണ്ട് ദേവി പറഞ്ഞു.. എടീ ആ മുറിവ് മരുന്ന് വച്ച് കെട്ട്.. ചെറുതായിട്ട് ഒന്ന് മുറിഞ്ഞതാണ് ദേവൻ പറഞ്ഞു.. ആദ്യം ആ മുറിയിലേക്ക് ഇരിക്കെ മുറിവ് വലുതാണോ അല്ലെങ്കിൽ ചെറുതാണോ എന്നൊക്കെ ഞാൻ ആദ്യം നോക്കട്ടെ.. ദേവൻ ലാസറിനെയും കൂട്ടി ദേവി ചൂണ്ടിക്കാണിച്ച മുറിയിലേക്ക് പോയിരുന്നു.. പുറകെ ദേവി മെഡിസിനുമായി ചെന്നു.. ആഹാ ഇത് നല്ലപോലെ മുറിഞ്ഞിട്ടുണ്ടല്ലോ.. മുറിവുകൾ വൃത്തിയാക്കിക്കൊണ്ട് ദേവി പറഞ്ഞു.. അല്ല ഇന്നിപ്പോൾ ഇത് ആരുടെ കയ്യിൽ നിന്നാണ് കിട്ടിയത്.. അത് ആ മറിയാമ്മയുടെ പൈസ ചോദിക്കാൻ പോയപ്പോൾ തല ചൊറിഞ്ഞുകൊണ്ട് ദേവനത് പറഞ്ഞ മുഴുമിപ്പിക്കാൻ നിൽക്കാതെ ഇടം കണ്ണിട്ട് ലാസറിനെ നോക്കി.. അപ്പോൾ ഇതുവരെ ആ പൈസ വാങ്ങിച്ചില്ലേ.. ഒരു പെണ്ണിൻറെ കയ്യിൽ നിന്ന് ഒരു പൈസ പോലും വാങ്ങാൻ കഴിയാത്ത ആൾ ആണോ ഇത്രയും മസിലും പിടിച്ചുകൊണ്ട് നടക്കുന്നതു..
അത് പെണ്ണ് ആയതുകൊണ്ടാണ്.. നേരെമറിച്ച് ആണുങ്ങൾ ആണെങ്കിൽ എപ്പോൾ തല്ലി പൈസ വാങ്ങിച്ചു എന്ന് ചോദിച്ചാൽ മതി.. ഉവ്വ് ഇങ്ങനെ പോയാൽ കുറെ വാങ്ങിക്കും.. അല്ല മറിയാമ്മ ഇയാളുടെ നാക്കും മുറിച്ച് എടുത്തോ.. ഇയാൾ ഒന്നും മിണ്ടുന്നില്ലല്ലോ എന്ന് മുറിവ് ഡ്രസ്സ് ചെയ്യുന്ന ഇടയിൽ ദേവി ലാസറിനോട് ചോദിച്ചുവെങ്കിലും അയാൾ അവളുടെ മുഖത്ത് പോലും നോക്കാതെ ഇരിക്കുകയായിരുന്നു.. ദേവ പൈസ എത്രയാണ് എന്നുവച്ചാൽ നീ കൊടുത്തിട്ട് വാ ഞാൻ പുറത്തു നിൽക്കാം.. ലാസർ അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു.. ഇങ്ങേരെ ഇത് എന്തു മനുഷ്യനാണ് ഞാൻ ഇത്രയും പറഞ്ഞിട്ട് എന്നോട് ഒരു വാക്ക് പോലും മിണ്ടിയില്ലല്ലോ.. അസൽ ചെകുത്താൻ തന്നെയാണ്.. ഈ മസിൽ പിടുത്തം മാത്രമേ ഉള്ളൂ ആൾ വെറും ഒരു പാവമാണ്.. ദേവൻ ദേവിയോട് സംസാരിക്കുമ്പോൾ വണ്ടിയിലിരുന്നു കൊണ്ട് ലാസർ ഉച്ചത്തിൽ വിളിച്ചു. എടാ ദേവാ.. എടീ ഞാൻ എന്നാൽ പോട്ടെ ഇനിയും വൈകിയാൽ അവിടെ നിന്ന് തെറി ആകും ഇനി വരിക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….