ക്യാൻസർ രോഗങ്ങളുടെ സർജറി അല്ലെങ്കിൽ ഓപ്പറേഷനുകൾക്ക് ശേഷം കൈകളിൽ ഉണ്ടാകുന്ന നീര് വീക്കങ്ങൾ അപകടകാരിയോ…

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ക്യാൻസർ ചികിത്സയ്ക്കുശേഷം അതായത് പ്രത്യേകിച്ച് നമ്മുടെ ഓപ്പറേഷൻ അല്ലെങ്കിൽ സർജറി തുടങ്ങിയവയ്ക്ക് ശേഷം നമ്മൾ നോക്കുമ്പോൾ കൈകൾക്ക് നീർ വീക്കം ഉള്ള ഒരു പ്രതിഭാസം കണ്ടു വരാറുണ്ട്.. ലിംഫീഡിമ എന്നാണ് ആ കണ്ടീഷന്റെ പേര്.. ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷമായിരിക്കും ഒരുപക്ഷേ നമ്മുടെ കൈകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള നീർക്കെട്ടുകൾ നമ്മൾ ശ്രദ്ധിച്ചു തുടങ്ങുന്നത്.. ഈയൊരു അവസ്ഥ ഉണ്ടായിക്കഴിയുമ്പോൾ അതിൻറെ കൂടെ ശക്തമായ തോള് വേദനയും അതുപോലെ പുറം വേദനയും എല്ലാം അനുഭവപ്പെടാറുണ്ട്.. ഇതിന് നമുക്ക് എന്തെല്ലാം പ്രതിവിധികൾ ചെയ്യാം.. എന്തെല്ലാം എക്സസൈസ് മെത്തേഡുകളാണ് ഈ കാര്യത്തിന് ഉള്ളത് എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ ഡിസ്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്..

ഒരു കാര്യം നമ്മൾ പ്രത്യേകമായി മനസ്സിലാക്കേണ്ടത് ഈ കഴലകൾ റിമൂവ് ചെയ്യുന്നത് വഴി നമുക്ക് ഉണ്ടാകുന്ന കൈകളിലെ ഈ നീർവീക്കം ഒരു പരിധിവരെ ദീർഘനാൾ നീണ്ടുനിൽക്കുന്ന ഒരു പ്രതിഭാസമാണ്.. ഒരു പെർമനന്റ് ഡിസിബിലിറ്റി എന്നൊക്കെ പറയാവുന്ന രീതിയിൽ അതായത് ദീർഘനാൾ നമുക്ക് നിലനിൽക്കാവുന്ന ഒരു സാധ്യതയാണ് കൈകളിൽ ഉണ്ടാകുന്ന ഇത്തരം നീർ വീക്കം.. അതായത് ശരീരത്തിൽ ഉണ്ടാകുന്ന കഴലകൾ നമ്മൾ റിമൂവ് ചെയ്യുമ്പോൾ നമ്മുടെ കൈകളിലെ ലിംഫ് എന്ന നീരിനെ വഹിച്ചുകൊണ്ടുപോകുന്ന ഒരു പമ്പ് ഹൗസിനെയാണ് നമ്മൾ എടുക്കുന്നത്..

കക്ഷത്തിലെ കഴലകൾ റിമൂവ് ചെയ്തു കഴിഞ്ഞാൽ കയ്യിൽ നീർക്കെട്ടുകൾ കൂടിവരുന്ന ഒരു അവസ്ഥ കൊണ്ടുവരാറുണ്ട്.. റെഗുലർ ആയിട്ടുള്ള എക്സസൈസ് രീതികളും നമ്മുടെ നീര് വറ്റിച്ചെടുക്കാൻ ആയിട്ടുള്ള കാര്യങ്ങളും റെഗുലർ ആയിട്ട് നമ്മൾ ചെയ്യാതിരുന്നാൽ ഈ നീർവീക്കത്തിന്റെ അവസ്ഥ വളരെയധികം കൂടിക്കൂടി വരികയും പിന്നീട് അത് ഷോൾഡർ പെയിനും അതുപോലെ പുറം വേദന തുടങ്ങിയ രീതികളിലേക്കൊക്കെ നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നു.. എന്തെല്ലാം കാര്യങ്ങൾ നമുക്ക് ഇത്തരം ഒരു അവസ്ഥ വരാതിരിക്കാനായി ശ്രദ്ധിക്കാം അല്ലെങ്കിൽ ചെയ്യാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *