ശനി ഭഗവാൻറെ വാഹനമാണ് കാക്ക എന്നു പറയുന്നത്.. അതായത് ശനി ഭഗവാനോടൊപ്പം എല്ലായിപ്പോഴും ഉണ്ടാകുന്ന ജീവിയാണ് കാക്ക എന്ന് പറയുന്നത്.. കാക്കയ്ക്ക് ഒരു നേരത്തെ ആഹാരം നൽകുന്നത് വളരെയധികം പുണ്യകർമ്മം ആയാണ് കണക്കാക്കപ്പെടുന്നത്.. കാക്കയ്ക്ക് ഭക്ഷണം കൊടുക്കുക എന്നതുകൊണ്ട് ശനിദോഷം ഒഴിവായി പോകും എന്നുള്ള തരത്തിൽ വരെ അതിനു സാധ്യതകൾ ഉണ്ട് എന്നുള്ളതാണ്.. ഒരുപാട് ഗുണഫലങ്ങൾ നൽകുന്ന കാര്യമാണ് കാക്കയ്ക്ക് ആഹാരം നൽകുന്നത്.. അന്നദാനം നൽകുന്നതിന് തുല്യമായാണ് കാക്കയ്ക്ക് ആഹാരം നൽകുന്നത് കണക്കാക്കപ്പെടുന്നത്..
നമ്മുടെ പിതൃക്കളാണ് കാക്കകൾ.. കാക്കകളായി നമ്മുടെ വീട്ടിൽ ആഹാരം കഴിക്കാൻ വരുന്നത് നമ്മുടെ പിതൃക്കന്മാരാണ് എന്നുള്ള ഒരു വിശ്വാസവും ഹൈന്ദവ വിശ്വാസങ്ങളിൽ ഉണ്ട്.. അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പിതൃ ദോഷം ഉണ്ടെങ്കിൽ ഒരു രീതിയിലും നമുക്ക് കരകയറാൻ കഴിയില്ല എന്നുള്ളതാണ്.. അപ്പോൾ പണ്ടുമുതലേ തന്നെ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും എല്ലാം ചെയ്തു വന്നിരുന്ന ഒരു കീഴ്വഴക്കമാണ് കാക്കയ്ക്ക് ആഹാരം നൽകുന്നത് വഴി നമ്മുടെ പിതൃക്കന്മാരെയും സംതൃപ്തപ്പെടുത്താൻ കഴിയുമെന്നുള്ളത്.. അതുകൊണ്ടാണ് പണ്ടൊക്കെ ആഹാരം വെച്ച് കഴിഞ്ഞാൽ അതിൽ നിന്ന് ഒരു പങ്ക് അല്ലെങ്കിൽ ഒരു ഭാഗം കാക്കയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നത്..
നമ്മുടെ വീടിൻറെ അടുക്കള ഭാഗത്ത് അല്ലെങ്കിൽ വീടിൻറെ ഏതെങ്കിലും ഒരു പ്രത്യേക ദിശയിൽ ഒരു പാത്രത്തിൽ അല്ലെങ്കിൽ ഒരു ഇലയിൽ പിതൃക്കൾക്ക് ഇത്തരത്തിൽ ജലം ഒക്കെ തെളിച്ച് ആഹാരം നൽകുന്ന ഒരു ശീലം ഉണ്ടായിരുന്നു.. അതുവഴി നമ്മുടെ പിതൃക്കൽ സംതൃപ്തരാകുകയും നമ്മുടെ ആഹാരത്തിൻറെ ഒരു പങ്ക് അവർക്ക് ലഭിക്കുന്നതായിരിക്കും കണക്കാക്കപ്പെടുകയും ചെയ്തിരുന്നു.. എന്നാൽ ഇന്നത്തെ തലമുറയിൽ അതൊന്നും നടക്കുന്നില്ല എന്നുള്ളതാണ് വസ്തുത.. അപ്പോൾ പിതൃദോഷം മാറ്റാൻ ആയിട്ട് കാക്കകൾക്ക് ആഹാരം നൽകുന്നത് വഴി പരിഹാരമാർഗ്ഗം ഉണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….