ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ അതുപോലെ വെള്ളത്തിലൂടെ അതുപോലെ ശ്വസിക്കുന്ന വായീലൂടെ എല്ലാം ഒരുപാട് മാലിന്യങ്ങൾ അല്ലെങ്കിൽ വിഷാംശങ്ങൾ നമ്മുടെ ശരീരത്തിനുള്ളിലേക്ക് എത്തുന്നുണ്ട്.. അപ്പോൾ ഇങ്ങനെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന വിഷാംശങ്ങളും മാലിന്യങ്ങളും എല്ലാം അരിച്ചെടുക്കുന്ന ഒരു അരിപ്പയാണ് നമ്മുടെ വൃക്ക എന്ന് പറയുന്നത്.. ഇന്ന് നമ്മുടെ മലയാളികൾക്കിടയിൽ വൃക്ക രോഗങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. നമുക്കെല്ലാവർക്കും അറിയാം നമ്മൾ ഹോസ്പിറ്റലുകളിൽ ഒക്കെ ധാരാളം ഡയാലിസിസ് യൂണിറ്റുകളും അതുപോലെ പുതിയ ഡയാലിസിസ് സെൻററുകൾ എല്ലാം തന്നെ ഇന്ന് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്..
നമ്മുടെ ജീവിത രീതികളുടെ മാറ്റങ്ങൾ അതുപോലെതന്നെ ഭക്ഷണരീതികളിൽ ഉള്ള പ്രശ്നങ്ങൾ എല്ലാം വൃക്ക രോഗങ്ങൾ വരാനുള്ള പ്രധാന കാരണങ്ങൾ എന്നു പറയുന്നത്.. ഈ വൃക്ക രോഗങ്ങൾ എന്ന് പറയുമ്പോൾ ഈ വൃക്കകൾ കുറേക്കാലം പ്രവർത്തിച്ചിട്ടില്ലെങ്കിൽ പോലും നമ്മുടെ രോഗം അത്രയും സങ്കീർണ്ണം ആയാൽ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ.. ഇതിനെ നമ്മൾ പൊതുവേ പറയാറുള്ളത് സൈലൻറ് ആയിട്ടുള്ള കൊലയാളി എന്നുള്ളതാണ്..കാരണം രോഗത്തിൻറെ അവസ്ഥ അത്രയും മോശമാകുന്ന സമയത്ത് മാത്രമേ നമുക്ക് ഇത് കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ..
അതിനു മുൻപ് കുറച്ച് ലക്ഷണങ്ങൾ നമുക്ക് ശരീരം കാണിച്ചു തരാറുണ്ട്.. പക്ഷേ പലരും ഇത് അവഗണിക്കാറാണ് പതിവ്.. അപ്പോൾ ഇങ്ങനെ നമുക്ക് വൃക്കരോഗം ഉണ്ട് എന്ന് നമ്മുടെ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് അതുപോലെ നമുക്ക് നമ്മുടെ വൃക്കകൾ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി ചെയ്യേണ്ട അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. തുടക്കത്തിൽ തന്നെ വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ നമ്മൾ നേരത്തെ തന്നെ തിരിച്ചറിയുകയാണെങ്കിൽ വേണ്ട ട്രീറ്റ്മെന്റുകൾ എല്ലാം എടുത്ത് അത് പൂർണമായും മാറ്റിയെടുത്ത് കഴിഞ്ഞാൽ നമുക്ക് ഈ രോഗത്തിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….