ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ലിവർ ഫെയിലിയർ എന്നതിനെക്കുറിച്ചാണ്.. അതായത് ലിവറിന്റെ ഫംഗ്ഷനിങ് നിൽക്കുന്ന ഒരു അവസ്ഥ.. ലിവർ ഫെയിലിയറിനെ കുറിച്ച് നമ്മൾ സംസാരിക്കുന്ന സമയത്ത് എന്താണ് ലിവർ ഫെയിലിയർ എന്ന് പറയുന്നത്.. അതെങ്ങനെയാണ് സംഭവിക്കുന്നത്.. ലിവർ ഫെയിലിയർ എന്നുള്ളത് കുട്ടികളിലും അതുപോലെതന്നെ വലിയവരിലും ഉണ്ടാകുന്ന ഒരു അസുഖമാണ്.. അതായത് മിക്കവാറും നമ്മൾ കാണുന്ന മഞ്ഞപ്പിത്തം അല്ലെങ്കിൽ കരൾ വീക്കം.. വയറ് അമിതമായി വലിപ്പം വയ്ക്കുക തുടങ്ങിയവയൊക്കെയാണ് ലിവർ ഫെയിലിയർ ഉണ്ടാകുമ്പോൾ കാണുന്ന ലക്ഷണങ്ങൾ.. നമ്മൾ പ്രധാനമായും നോക്കുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത് എന്തുകൊണ്ടാണ് ലിവർ ഫംഗ്ഷൻ നിന്ന് കഴിഞ്ഞാൽ എന്തൊക്കെയാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്നാണ് നോക്കുന്നത്..
പണ്ട് സ്കൂൾ മുതലേ നമ്മൾ പഠിച്ചു വരുന്ന ഒരു കാര്യമാണ് ലിവർ എന്നും പറയുന്നത് ഒരു ഫാക്ടറി ആണ് എന്നുള്ളത്.. നമ്മൾ കൂടുതലായി അതിനെക്കുറിച്ച് മനസ്സിലാക്കുമ്പോൾ ഫാക്ടറി എന്നതിൽ ഉപരി ലിവർ ഒരു നമ്മുടെ ശരീരത്തിലുള്ള പലതരം വിഷാംശങ്ങളും ലിവർ നമ്മുടെ ശരീരത്തിൽ നിന്നും നീക്കംചെയ്യാൻ സഹായിക്കുന്നു.. നമ്മൾ കഴിക്കുന്ന ഏതൊരു ഭക്ഷണവും ലിവറിൽ പോയിട്ടാണ് മെറ്റബോളിസം ചെയ്യുന്നത്.. ഇതിനനുസരിച്ചാണ് കാർബോഹൈഡ്രേറ്റ് അതുപോലെ വിറ്റാമിൻസ് പ്രോട്ടീൻസ് അങ്ങനെ എന്തായാലും അത് ഏതെല്ലാം രീതിയിലാണ് ശരീരത്തിലേക്ക് ഡിസ്ട്രിബ്യൂട്ട് ആവുന്നത് ബാക്കിയുള്ള അവയവങ്ങളിൽ എല്ലാം എങ്ങനെയാണ് അതിന്റെ എനർജി എത്തുന്നത് ഇതിൻറെ എല്ലാം പ്രധാനപ്പെട്ട ഉറവിടം എന്ന് പറയുന്നത് നമ്മുടെ ലിവർ തന്നെയാണ്.. അവിടെയാണ് ഇത്തരം പ്രവർത്തനങ്ങൾ എല്ലാം നടന്നുകൊണ്ടിരിക്കുന്നത്..
രണ്ടാമതായിട്ട് ശരീരത്തിലെ ഈ മെറ്റബോളിസം കാരണമുണ്ടാകുന്ന വിഷാംശങ്ങൾ അത് ശരീരത്തിൽ അധികം നിന്ന് കഴിഞ്ഞാൽ അത് പലപല അവയവങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.. അപ്പോൾ അതിനെ ശരീരത്തിൽ നിന്ന് ഉന്മൂലനം ചെയ്യാൻ സഹായിക്കുന്നതും നമ്മുടെ ലിവർ തന്നെയാണ്.. അപ്പോൾ ഈ രണ്ടു കാര്യങ്ങൾ ലിവറിൽ നടന്നില്ലെങ്കിൽ അത് കാരണം ഉണ്ടാകുന്ന ലക്ഷണങ്ങളാണ് ഒരു രോഗിക്ക് ലിവർ ഫെയിലിയർ ആയാൽ കാണിക്കുന്നത് എന്ന് പറയുന്നത്.. അപ്പോൾ നമ്മൾ ആദ്യം നോക്കുന്ന ഒരു പ്രശ്നമാണ് ബ്രയിനിൽ ഉണ്ടാകുന്ന പ്രശ്നം അതായത് മസ്തിഷ്‌കത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…