ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് ഗുളികൻ എന്നുപറയുന്ന ദേവനെ കുറിച്ചാണ്.. എന്താണ് ഈ ഗുളികൻ എന്നുള്ള ദേവൻറെ പ്രത്യേകതകൾ.. ആരാണ് ഗുളികൻ എന്ന് പറയുന്നത്.. ഗുളികൻ എങ്ങനെയാണ് അവതരിച്ചത്.. ഗുളികനെ പ്രാർത്ഥിക്കാൻ എന്താണ് രീതി.. ഗുളികനെ നമ്മൾ ദിവസവും പ്രാർത്ഥിച്ചാൽ നമുക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ അല്ലെങ്കിൽ ഫലം എന്തെല്ലാം.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ആദ്യമായി തന്നെ മനസ്സിലാക്കാം ഗുളികൻ എന്ന് പറയുന്നത് ശിവൻറെ അംശമായി ഉള്ള ഒരു ദേവനാണ്.. നമ്മൾ ഒരുപാട് പ്രാവശ്യം പറഞ്ഞു കേട്ടിട്ടുള്ളതാണ്.. ഗുളികൻ അല്ലെങ്കിൽ ഗുളികനുമായി ബന്ധപ്പെട്ട പലതരം കാര്യങ്ങൾ.. അതുപോലെ കഥകൾ..
ഗുളികന്റെ ശക്തിയെ കുറിച്ചുള്ള ചില രഹസ്യങ്ങൾ ഇതെല്ലാം തന്നെ നമ്മൾ പലപ്പോഴായി പറഞ്ഞു കേട്ടിട്ടുള്ളതാണ്.. എന്നാൽ ഈ പറഞ്ഞ കേട്ടതിനേക്കാൾ അപ്പുറം ഗുളികൻ എന്താണ് എന്നോ അല്ലെങ്കിൽ ഗുളിക ഉപാസിക്കുന്നത് അല്ലെങ്കിൽ ഗുളികനെ പ്രാർത്ഥിക്കുന്നത് എങ്ങനെയാണ് ഇക്കാര്യങ്ങൾ ഒന്നും നമുക്ക് പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം.. അപ്പോൾ നമുക്ക് ആദ്യമായി എന്താണ് ഗുളികൻ എന്നുള്ളത് നോക്കാം..
തെക്കൻ കേരളത്തിൽ ഉള്ള ആളുകൾക്ക് ഒരു പക്ഷേ ഗുളികനെക്കുറിച്ച് വളരെ അറിവുകൾ തീരെ കുറവായിരിക്കും.. അതേസമയം വടക്കൻ കേരളത്തിൽ ഉള്ള ആളുകൾക്ക് ഗുളികൻ തെയ്യവുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങൾ എല്ലാം അറിയാമായിരിക്കും.. അപ്പോൾ ആരാണ് ഗുളികൻ എന്ന് ചോദിച്ചാൽ നേരത്തെ പറഞ്ഞതുപോലെ ശിവൻറെ പ്രധാന അംശമാണ്.. നാഗ വംശത്തിൽപ്പെട്ട ഒരു രൂപമാണ് ഗുളികൻ്റെത് എന്ന് പറയുന്നത്.. അതായത് അഷ്ടനാഗങ്ങളിൽ പെട്ട ഒരാളാണ് ഗുളികൻ.. വാസുകി തക്ഷകൻ.. കാർക്കോടകൻ.. ശേശനാഗം.. കുലിനിശംഗം.. ശ്രേഷ്ഠ പത്മൻ.. മഹാപത്മൻ ഗുളികൻ എന്നിങ്ങനെ അഷ്ടനാഗങ്ങളിൽ പെട്ട ഏറ്റവും പ്രധാനിയായ ഒരു ദേവനാണ് ഗുളികൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….