ദേവി ദേവസാന്നിധ്യം കൊണ്ട് വീട്ടിലെ ഏറ്റവും പവിത്രമായ സ്ഥലമാണ് വീടിൻറെ അടുക്കള എന്ന് പറയുന്നത്.. ക്ഷേത്രതുല്യമായ ഒരിടം.. അന്നപൂർണേശ്വരി ദേവി അതുപോലെ ലക്ഷ്മി ദേവി വായുദേവൻ അഗ്നിദേവൻ തുടങ്ങിയ ദേവഗണങ്ങൾ എല്ലാം ഒരുമിച്ച് വസിക്കുന്ന വീട്ടിലെ ഏറ്റവും പവിത്രമായ ഒരിടം.. വീട്ടിലേക്കുള്ള എല്ലാ ഊർജ്ജങ്ങളും വീട്ടിലേക്കുള്ള എല്ലാ എനർജികളും സപ്ലൈ ചെയ്യുന്ന ആ ഒരു ഇടം.. അതുകൊണ്ടാണ് പറയുന്നത് വീടിൻറെ അടുക്കള ശരിയായില്ലെങ്കിൽ വീടിൻറെ അടുക്കള വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ആ വീട് മുടിയും എന്ന്.. വീടിൻറെ അടുക്കള എത്രത്തോളം പവിത്രമായി എത്രത്തോളം മനോഹരമായി വൃത്തിയായി സൂക്ഷിക്കുന്നുവോ അത്രത്തോളം ആ ഒരു കുടുംബത്തിന് ഉയർച്ചയും അതുപോലെ ഐശ്വര്യവും വന്നുചേരും എന്നുള്ളതാണ്..
അതുകൊണ്ടുതന്നെയാണ് വാസ്തുപ്രകാരം ഒരു അടുക്കള സെറ്റ് ചെയ്യുന്ന സമയത്ത് ഒരു അടുക്കള നിർമ്മിക്കുന്ന സമയത്ത് എല്ലാ തരത്തിലുള്ള കാര്യങ്ങളും നോക്കി എല്ലാ ദേവന്മാരെയും സംതൃപ്തപ്പെടുത്തി ആ അടുക്കളയുടെ സ്ഥാനം നിർണയിക്കുന്നത് എന്ന് പറയുന്നത്.. അടുക്കളയിൽ ചില വസ്തുക്കൾ ഒരിക്കലും ഇരിക്കാൻ പാടില്ല എന്ന് വാസ്തുശാസ്ത്രം അതുപോലെ ലക്ഷണശാസ്ത്രത്തിലും ഒക്കെ വളരെ കൃത്യമായി പറയുന്നുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് ചില വസ്തുക്കളെക്കുറിച്ചാണ്..
നമ്മൾ അറിഞ്ഞോ അല്ലെങ്കിൽ അറിയാതെയോ നമ്മുടെ വീടിൻറെ അടുക്കളയിൽ സൂക്ഷിക്കുന്ന ചില വസ്തുക്കൾ അത് നമുക്ക് തന്നെ വലിയതോതിൽ ദോഷമായി തീരുന്ന നമ്മുടെ ഭവനത്തിന് നെഗറ്റീവ് ഊർജ്ജങ്ങൾ നൽകുന്ന അല്ലെങ്കിൽ കൊണ്ടുവരുന്ന നെഗറ്റീവ് എനർജികൾ കൂടുതലായി നമ്മുടെ വീട്ടിൽ തങ്ങിനിൽക്കാൻ കാരണമാകുന്ന ചില വസ്തുക്കൾ.. ഇത്തരം വസ്തുക്കൾ നിങ്ങളോട് അടുക്കളയിൽ ഉണ്ട് എന്നുണ്ടെങ്കിൽ ഉടൻതന്നെ നിങ്ങളുടെ അടുക്കളയിൽ നിന്നും അവ എടുത്തു മാറ്റണം.. അവ ഇരിക്കുന്ന ഇടം മുടിയും എന്നുള്ളതാണ്..അപ്പോൾ അത്തരത്തിൽ അടുക്കളയിൽ വരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് ഓരോന്നായി വിശദമായി പരിശോധിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..