ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഗൈനക്കോമാസ്റ്റിയ അല്ലെങ്കിൽ പുരുഷന്മാരിൽ ഉണ്ടാകുന്ന സ്തന വളർച്ച.. ഈയൊരു രോഗത്തെക്കുറിച്ചും ഇതിനെ പ്ലാസ്റ്റിക് സർജറി വഴി എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന മെത്തേഡുകളെക്കുറിച്ചുമാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. പുരുഷന്മാരുടെ മാറിടത്തിൽ കൊഴുപ്പും അതുപോലെ ബ്രസ്റ്റ് ഗ്ലാൻറും സാധാരണയിൽ കൂടുതലായി വളർന്ന് മാറിടം തൂങ്ങുമ്പോൾ ആണ് ഇതിനെ ഗൈനക്കോമാസ്റ്റിയ എന്ന് പറയുന്നത്.. ഒരുപാട് കാരണങ്ങൾ കൊണ്ട് ഈ ഗൈനക്കോമാസ്റ്റിയ ഉണ്ടാകാറുണ്ടെങ്കിലും അതിൽ ഭക്ഷണ കൂടുതലും അതുപോലെ വ്യായാമ കുറവും തന്നെയാണ് പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത്..
കൂടാതെ ചില മരുന്നുകൾ സ്ഥിരമായി കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ അതുപോലെ ഹോർമോണൽ ഇൻബാലൻസ്.. തുടങ്ങി മറ്റു ചില പ്രശ്നങ്ങൾ കൊണ്ടും ഇവ ഉണ്ടാകാം.. ഹോർമോണിൽ ഇമ്പാലൻസ് ഉണ്ടോ എന്ന് നമ്മുടെ പരിശോധനയിൽ വ്യക്തമാവുകയാണെങ്കിൽ അതിൻറെ ചികിത്സകൾ നമ്മൾ പ്രത്യേകമായി എടുക്കേണ്ടതാണ്.. ഇനി ഒരുപാട് ആളുകൾ പേടിച്ചുകൊണ്ട് ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് ക്യാൻസർ ആകാനുള്ള സാധ്യതകൾ ഉണ്ടോ എന്നുള്ളത്.. പുരുഷന്മാരിൽ ഉണ്ടാകുന്ന സ്തന വളർച്ച ക്യാൻസർ ആകാനുള്ള സാധ്യതകൾ വളരെ കുറവാണ്.. ഏകദേശം ഒന്ന് രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് അതിനുള്ള സാധ്യത എന്നു പറയുന്നത്.. ഇതൊരു രോഗമല്ല എന്നിട്ട് കൂടി ഒരുപാട് ആൺകുട്ടികൾക്ക് അതുപോലെ യുവാക്കൾക്കും ഇത് വളരെ വലിയ മാനസിക സംഘർഷമാണ് ഉണ്ടാക്കുന്നത്..
അവർ പഠിക്കുന്ന സ്ഥലങ്ങളിലും ജോലി ചെയ്യുന്ന ഇടങ്ങളിലും എല്ലാം അവർക്കുണ്ടാകുന്ന അപകർഷതാബോധം അതുപോലെ ആത്മവിശ്വാസക്കുറവ്.. പഠിക്കാനുള്ള ബുദ്ധിമുട്ട് അതുപോലെ അവരുടെ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാനും ടീഷർട്ടുകൾ ധരിക്കാനും ഉള്ള ബുദ്ധിമുട്ടുകൾ.. അഥവാ മറ്റുള്ളവരുടെ മുൻപിൽ ഷർട്ട് ഊരേണ്ടി വരികയാണെങ്കിൽ അവർക്കുണ്ടാകുന്ന മാനസിക സംഘർഷം അതുകാരണം മാതാപിതാക്കൾക്കും ഉണ്ടാകുന്ന വിഷമങ്ങൾ ഇതിനെല്ലാം പരിഹാരമാർഗ്ഗം പ്ലാസ്റ്റിക് സർജറിയിലുണ്ട്.. ഇനി ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് എക്സസൈസ് ചെയ്താൽ മാറ്റാൻ കഴിയില്ലെ അല്ലെങ്കിൽ കുറയില്ലെ എന്നുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….