കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ അവൾ ആഭരണത്തിന്റെ ഭംഗിയെക്കുറിച്ചും ഡിസൈനുകളെ കുറിച്ചും വാതോരാതെ സംസാരിച്ചപ്പോൾ ആയിരുന്നു എൻറെ ആ ചോദ്യം.. നിൻറെ അച്ഛനെ ശരിക്കും എന്താണ് ജോലി.. കൂലിപ്പണി അതെന്താ ഏട്ടൻ അങ്ങനെ ചോദിച്ചത്.. ഏയ് ഒന്നുമില്ല.. ഇത്രയും ആഭരണങ്ങൾ കണ്ട് ചോദിച്ചതാണ്.. ഇത്രയും ആഭരണങ്ങൾക്ക് ഉള്ള പണം അച്ഛൻ എങ്ങനെ ഉണ്ടാക്കി എന്ന് നീ ചിന്തിച്ചിട്ടുണ്ടോ.. ഇത് ഏതൊരു അച്ഛനെയും കടമയാണ്.. അച്ഛൻറെ കടമകളെ കുറിച്ച് മാത്രം ചിന്തിക്കുമ്പോഴും അവരുടെ കടങ്ങളെക്കുറിച്ച് ഒന്നും ആരും അറിയാറില്ല.. നിന്നോട് ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ.. അന്ന് നീയൊരു നീല ചുരിദാർ ഇട്ട് വന്നപ്പോൾ.. നിൻറെ കഴുത്തിൽ ഒരു ചരട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആ കഴുത്തിൽ ഒരു സ്വർണ്ണ താലി ചാർത്തണമെന്നുള്ള ഒരു ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.. സത്യത്തിൽ ഞാൻ ഒരു ഭാഗ്യവാൻ തന്നെയാണ്..
സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടി പക്ഷേ എനിക്ക് ഇന്ന് അത്രയും സന്തോഷം തോന്നുന്നില്ല.. അതിന് കാരണം ഈ ആഭരണങ്ങൾ തന്നെയാണ്.. ഒരു കൂലിപ്പണിക്കാരന്റെ ജീവിത അവസാനം വരെയുള്ള അധ്വാനമാണ് അവളുടെ കാതിലും കഴുത്തിലും ആയി ഉണ്ടായിരുന്നത്.. ഞാനും ഒരു കൂലിപ്പണിക്കാരൻ തന്നെയാണ്.. ഈയൊരു കാലത്തെ ഏറ്റവും മോശപ്പെട്ട തൊഴിലായി മറ്റുള്ളവർ കാണുന്നത് സാധാരണ തൊഴിലാളിയാണ്.. അവന് പെണ്ണേ ഇല്ല അതുപോലെ പണവുമില്ല എന്തിന് നല്ലൊരു ജീവിതം പോലും ഇല്ല.. പണി ചെയ്ത് കൂലി വാങ്ങി കള്ളുകുടിച്ചും പുകവലിച്ചും കുടുംബം നോക്കാതെ നടക്കുന്ന ഒരു താന്തോന്നിയാണ് അവർ.. പക്ഷേ എല്ലാവർക്കും അനുഭവം എന്ന സത്യമാണ് ജീവിതം.. ആ അനുഭവത്തിന്റെ സത്യത്തിൽ തന്നെയാവണം അവളെ അയാൾ തൻറെ കൈകൾ പിടിച്ച ഏൽപ്പിച്ചത്.. ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത ഒരു ജീവിതം.. എവിടെ ചെന്ന് എത്തും എന്നുള്ള ഒരു ധാരണയുമില്ല..
പക്ഷേ എന്നെപ്പോലെയുള്ളവരെ എന്നും മുന്നോട്ടു നയിക്കുന്നത് കുറച്ചു ഉത്തരവാദിത്തങ്ങൾ തന്നെയാണ്.. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിൽ പെങ്ങളുടെ കല്യാണം കൂടിയായപ്പോൾ അന്ന് ആദ്യമായി ഞാൻ വലിയൊരു കടക്കാരൻ ആയി മാറുകയായിരുന്നു.. അന്ന് വരെയുള്ള സ്വസ്ഥമായ ജീവിതങ്ങൾ എനിക്ക് നഷ്ടപ്പെട്ടു തുടങ്ങി..നീണ്ട അഞ്ചുവർഷം രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് കടങ്ങളെല്ലാം ഓരോന്നായി തീർത്തപ്പോൾ മനസ്സിൽ ഒരു കാര്യം മാത്രമേ തോന്നിയുള്ളൂ എന്നെപ്പോലെ ആരും ഉണ്ടാകരുത് എന്ന്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….