ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മുടെ വയറിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട അർബുദങ്ങളെ കുറിച്ച് ചോദിക്കുകയാണെങ്കിൽ കോളോ റെക്റ്റൽ ക്യാൻസർ.. അതായത് വയറിലെ വൻകുടലിലും അതുപോലെ മലാശയത്തിലും ഉണ്ടാകുന്ന ക്യാൻസറുകളാണ് ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം കോമൺ ആയി കണ്ടുവരുന്നതാണിത്.. രണ്ടാമതായി പ്രധാനമായും കണ്ടുവരുന്നത് നമ്മുടെ ആമാശയത്തിൽ ഉണ്ടാകുന്ന ക്യാൻസറുകളാണ്.. മൂന്നാമതായിട്ട് നമ്മുടെ ലിവറിൽ കണ്ടുവരുന്ന ക്യാൻസറുകളാണ്.. ഇവ പ്രധാനമായും മുഴകളുടെ രൂപത്തിലാണ് വരുന്നത്.. അടുത്തതായി വരുന്നത് പിത്തക്കുഴലുകളിൽ വരുന്ന ക്യാൻസറുകളാണ്.. അതുപോലെ പാൻക്രിയാസിൽ വരുന്ന ക്യാൻസറുകൾ.. ഇതൊക്കെയാണ് നമ്മുടെ വയറ് സംബന്ധമായി പ്രധാനമായും കണ്ടുവരുന്ന ക്യാൻസറുകൾ എന്നു പറയുന്നത്..
ഇതല്ലാതെയും പലയിടങ്ങളിൽ ക്യാൻസർ വരാറുണ്ട് പക്ഷേ നമ്മൾ കോമൺ ആയി കണ്ടുവരുന്ന ക്യാൻസറുകളാണ് ഇവിടെ പറഞ്ഞത്.. അതുപോലെ നമ്മുടെ അന്നനാളത്തിലും ഇതുപോലെ മുഴകൾ കണ്ടു വരാറുണ്ട്.. ഇതെല്ലാം തന്നെ നമ്മുടെ വയറിൽ പ്രധാനമായും കണ്ടുവരുന്ന ക്യാൻസറുകളാണ്.. നമ്മുടെ വയറിൽ ഉണ്ടാകുന്ന ഓരോ ക്യാൻസറുകൾക്കും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.. വൻകുടലിൽ ഉണ്ടാവുന്ന ക്യാൻസറുകളുടെ ലക്ഷണത്തെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ വയറ്റിൽ നിന്ന് പോകുമ്പോൾ ബ്ലഡ് നഷ്ടപ്പെടുന്നത് കാണാം.. ചിലപ്പോൾ അത് കറുപ്പ് നിറത്തിൽ കാണാം അല്ലെങ്കിൽ നമ്മുടെ മലത്തിൽ മിക്സ് ആയിട്ട് പോകുന്നത് കാണാം തുടങ്ങിയ രീതിയിലാണ് കണ്ടുവരുന്നത്..
ചിലർക്ക് വയറിൽ വേദന വരാം അല്ലെങ്കിൽ വയറിൽ ബ്ലോക്ക് ആയിട്ട് വയറു വീർത്ത് വരാം.. അതുപോലെ ശരീരത്തിൽ നിന്ന് ഒരുപാട് ബ്ലഡ് പോയിട്ട് അനിമിയ അല്ലെങ്കിൽ വിളർച്ച പോലുള്ള ഒരു അവസ്ഥ കണ്ടു വരാം.. ആമാശയത്തിൽ ഉണ്ടാകുന്ന കാൻസറുകൾ എന്നുപറയുന്നത് ഇതുപോലെതന്നെ ബ്ലഡ് രൂപത്തിൽ പോകുകയും താഴെ വൻകുടലിൽ എത്തുമ്പോഴേക്കും അത് വളരെ ഡാർക്ക് നിറത്തിൽ ആവുകയും ചെയ്യുന്നു.. അതുപോലെ നമ്മുടെ കരളിൽ ഉണ്ടാകുന്ന കാൻസറുകൾ ആണെങ്കിൽ മുഴകളുടെ രൂപത്തിലാണ് കണ്ടുവരുന്നത്.. അത് ചിലപ്പോൾ നമ്മുടെ വയറിൽ തന്നെ ഒരു മുഴയായിട്ട് വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….