ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഈ ഒരു കാലഘട്ടത്തിൽ കാണുന്ന രോഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു കൂട്ടം രോഗങ്ങളാണ് ഹോർമോണും ആയി റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾ എന്ന് പറയുന്നത്.. സാധാരണഗതിയിൽ ഹോർമോൺ റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾ എന്ന് പറയുമ്പോൾ അവിടെ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നത് സ്ത്രീകൾക്ക് ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചു ആണ്.. പക്ഷേ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് പുരുഷന്മാർക്ക് ഉണ്ടാകുന്ന ഹോർമോൺ ജന്യമായ ചില രോഗങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. പ്രധാനമായും പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ഹോർമോൺ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്..
അതിൻറെ പേരാണ് ടെസ്റ്റോസ്റ്റിറോൺ.. ഒരുപക്ഷേ ഒരു പുരുഷനെ പുരുഷനാക്കാൻ സഹായിക്കുന്ന ഹോർമോണുകളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാധാന്യം അർഹിക്കുന്ന ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്നത്.. എന്തൊക്കെയാണ് ഈ ഒരു ഹോർമോൺ കൊണ്ട് ഉണ്ടാകുന്ന പ്രധാന ഗുണങ്ങൾ എന്നു പറയുന്നത്.. ഏതൊക്കെ രീതിയിലാണ് ഇത് ഒരു പുരുഷനെ സഹായി ക്കുന്നത്.. ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ആണ് നമ്മുടെ ശരീരത്തിലെ ബോണിന് വേണ്ട സ്ട്രെങ്ത് പോലുള്ളവ കൊടുക്കുന്നത്.. അതായത് നമ്മുടെ എല്ലുകൾക്കുള്ള ബലം കൊടുക്കുന്നത് ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഹോർമോണാണ്.. അതുപോലെ നമ്മുടെ പേശികൾക്ക് കൂടുതൽ വലിപ്പവും ദൃഢതയും എല്ലാം നൽകുന്നത് ഈ ഹോർമോൺ തന്നെയാണ്..
അതുകൊണ്ടാണ് ജിമ്മിൽ പോകുന്ന പല ആളുകളും ടെസ്റ്റോസ്റ്റിറോൺ സപ്ലിമെൻറ് ആയി എടുക്കുന്നതു.. മറ്റൊരു പ്രധാന ഘടകം എന്നു പറയുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ് ഒരു പുരുഷന്റെ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതും അതുപോലെ ലൈംഗികപരമായ കാര്യങ്ങളെ സഹായിക്കുന്നതും.. ഉദാഹരണത്തിന് ലൈംഗിക അവയവങ്ങളുടെ വലിപ്പം അവയുടെ പെർഫോമൻസ്.. അതുപോലെ ശരീരത്തിന് ഉണ്ടാകുന്ന രോമങ്ങളുടെ വളർച്ച.. എന്തിന് ഏറെ പറയുന്നു ഒരു പുരുഷനെ പുരുഷൻ ആക്കുന്ന ശബ്ദം അതായത് വളരെ പൗരുഷം ഉള്ള ശബ്ദം പോലും കൊടുക്കാൻ സഹായിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഈ ഹോർമോൺ ആണ്.. അതുപോലെ ഈ ഹോർമോണിനെ സഹായിക്കുന്ന മറ്റൊരു ഭാഗമാണ് തലച്ചോറും അതുപോലെ നാഡികളും.. തലച്ചോറിന്റെയും നാഡീ കളുടെയും ശരിയായ പ്രവർത്തനത്തെ ഈ ഹോർമോൺ വളരെയധികം സഹായിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….