മൂന്നുവർഷങ്ങൾക്ക് ശേഷം തിരിച്ചു പോകാനായി സാധനങ്ങൾ പാക്ക് ചെയ്യുമ്പോഴും മനസ്സിൽ അവളുടെ ആ വാക്കുകൾ അലയടിക്കുന്നുണ്ടായിരുന്നു.. നിൻറെ ഈ കൂട്ട് വേറെ ആരും ഈ ലോകത്തിൽ എനിക്ക് കാണിച്ചു തന്നിട്ടില്ല എന്നുള്ളത്.. പ്രായമായ മൂന്ന് പെങ്ങന്മാരുടെ ഒരേയൊരു ആങ്ങള.. മൂത്തത് എല്ലാം പെൺകുട്ടികൾ ആയതുകൊണ്ട് ആവണം ഉപ്പ എന്നെയും നൽകിയിട്ടാണ് ഈ ഭൂമിയിൽ നിന്ന് ഞങ്ങളെ വിട്ടു പോയത്.. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് ഉമ്മ ഞങ്ങളെ നാലു പേരെയും വളർത്തി വലുതാക്കിയത്.. മൂത്ത ചേച്ചിയെ കല്യാണം കഴിപ്പിച്ചതോടെ ഉള്ള കിടപ്പാടം പോലും പണയപ്പെടുത്തിയും വീട്ടിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും എല്ലാം കണ്ടിട്ടാണ് അയൽക്കാരൻ ബഷീർ ഇക്ക സൗദിയിലെ അറബിയുടെ വീട്ടിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.
എന്ന് അറിയിച്ചപ്പോൾ അത് എനിക്കായി മാറ്റിവെച്ചത് പക്ഷേ എനിക്ക് ഉമ്മയെയും നാടിനെയും പിരിയാൻ കഴിയില്ലെങ്കിലും ബാക്കി താഴെയുള്ള രണ്ട് ചേച്ചിമാരുടെ നിക്കാഹും അതുപോലെ പണയപ്പെടുത്തിയ കിടപ്പാടവും ബാങ്കിൽ നിന്ന് തിരിച്ചെടുക്കാൻ വേണ്ടി കൂടിയാണ് ഞാൻ സൗദിയിലേക്ക് പോയത്.. ഉമ്മയുടെ പ്രാർത്ഥന കൊണ്ട് ആവണം പിന്നെ ഈശ്വരന്റെ അനുഗ്രഹവും നല്ല വീടും വീട്ടുകാരുമായിരുന്നു.. ആകെയുള്ള ഒരു പണി എന്ന് പറയുന്നത് അവരുടെ മൂത്ത മകളെ കൊണ്ട് സ്കൂളിൽ കൊണ്ടു വിടുക അതുപോലെ തിരിച്ചു കൂട്ടിക്കൊണ്ടുവരിക എന്നുള്ളത് മാത്രമായിരുന്നു.. വീട്ടിലെ വേലക്കാരിയായ ശ്രീലങ്കൻ സ്വദേശി കൂടെയാണ് അവളെ എൻറെ കൂടെ പറഞ്ഞു വിടാറുള്ളത്.. അവിടെ എന്തെങ്കിലും തെറ്റ് ചെയ്താൽ തലപോകും അതുപോലെ ജയിലിൽ കിടക്കണം എന്നൊക്കെ കൂട്ടുകാർ പറഞ്ഞ ഭയപ്പെടുത്തിയത് കൊണ്ടാവണം ഇടയ്ക്കിടയ്ക്ക് വണ്ടിയുടെ മിററിലൂടെ അവളെ ഒന്നു നോക്കും എന്നല്ലാതെ ഞാൻ ഇതുവരെയും നല്ലതുപോലെ അവളെ ഒരിക്കൽപോലും കണ്ടിട്ടില്ല..
അന്ന് അവളെ കൊണ്ടുവിട്ട തിരികെയുള്ള യാത്രയിലാണ് ഗതാമ ആ സത്യം എന്നോട് പറയുന്നത്.. അവളുടെ പേര് നൂറ എന്ന ആണ് എന്നും ജന്മനാൽ അവൾക്ക് കാഴ്ചയില്ലാത്ത കുട്ടിയാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയാഞ്ഞത് ഞാൻ ഇടയ്ക്കിടയ്ക്ക് കണ്ണാടിയിലൂടെ കാണുന്ന ആ കണ്ണുകൾക്ക് അത്രയും മൊഞ്ച് ഉള്ളതുകൊണ്ടുതന്നെയാണ്.. മകളുടെ കല്യാണത്തിന്റെ ആവശ്യപ്രകാരം ആ സ്ത്രീ അവരുടെ നാട്ടിലേക്ക് പോയതുകൊണ്ട് തന്നെ പിന്നീട് അവൾ ഒറ്റയ്ക്കായിരുന്നു യാത്ര.. സ്കൂൾ ഗേറ്റിൽ അവളെയും കാത്തുകൊണ്ട് ഒരു ടീച്ചർ എപ്പോഴും ഉണ്ടാവും..
അവരാണ് ഗേറ്റിൽ നിന്ന് ക്ലാസിലേക്കും അതുപോലെ ക്ലാസ്സിൽ നിന്ന് തിരിച്ചു വണ്ടിയിലേക്ക് കൊണ്ട് ചെന്ന് ആക്കുന്നത്.. യാത്രയിൽ പതിയെ പതിയെ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങിയിരുന്നു.. വീട്ടിൽ കാര്യങ്ങളൊക്കെ സംസാരിക്കുമെങ്കിലും അവൾക്ക് ഏറ്റവും കേൾക്കാൻ ഇഷ്ടമുള്ള കാര്യം നാട്ടിലെ മഴയും അതുപോലെ കാടിനെ കുറിച്ചും ആണ്.. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഞാൻ കുറച്ച് ഇംഗ്ലീഷിലും അതുപോലെ അറബിയിലും പറഞ്ഞ് ഫലിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….