നീതിയുടെ ദേവനാണ് ശനീശ്വരൻ.. ലോകത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ദേവൻ ആണ് ശനീശ്വരൻ.. ഒരു വ്യക്തിയുടെ കർമ്മങ്ങൾ അനുസരിച്ച് ആ വ്യക്തിയുടെ ജീവിതത്തിലെ കർമ്മഫലങ്ങൾ അനുസരിച്ച് കൊണ്ടാണ് ആ വ്യക്തിക്ക് നല്ല കാലങ്ങൾ നൽകുകയും മോശ കാലങ്ങൾ നൽകുകയും ശനീശ്വരൻ ചെയ്യുന്നത്.. ഒരു വ്യക്തിയുടെ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് ആ വ്യക്തിയുടെ ഭാവികാലം ഉണ്ടാവുന്നത് അതായത് നമ്മൾ പറയാറില്ലേ ഏഴര ശനി അല്ലെങ്കിൽ കണ്ടക ശനി എന്ന് അതുപോലെ ശനിദശ കാലം ആണ് എന്നൊക്കെ നിർണയിക്കപ്പെടുന്നത് എന്നു പറയുന്നത്.. നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന കർമ്മങ്ങൾ ഈ ഭൂമിയിൽ തന്നെ അനുഭവിച്ച മോക്ഷം ലഭിക്കാനുള്ള അവസരങ്ങൾ കൂടി നൽകുന്നത് ശനീശ്വരൻ ആണ് എന്നുള്ളതാണ്.. സൂര്യദേവന്റെയും ചായ ദേവിയുടെയും മകനാണ് ശനീശ്വരൻ..
നവഗ്രഹങ്ങളിൽ ഈശ്വര സ്ഥാനം കൽപ്പിക്കപ്പെട്ടിട്ടുള്ള ദേവനാണ് ശനിദേവൻ എന്നു പറയുന്നത്.. ശനിദേവനെ പ്രാർത്ഥിക്കുന്നതും ഉപാസിക്കുന്നതും നമ്മുടെ ജീവിതത്തിൽ നിന്ന് കഷ്ടതകൾ മാറിനിൽക്കാൻ സഹായിക്കും എന്നുള്ളതാണ്.. ശനി ദേവൻ ക്ഷമിക്കാത്തതായി മൂന്ന് തെറ്റുകൾ ആണ് ഉള്ളത്.. ഈ തെറ്റുകൾ നമ്മൾ ചെയ്തിട്ടുണ്ടെന്നും ദേവൻ ഒരിക്കലും നമ്മളോട് പൊറുക്കുകയില്ല എന്നുള്ളതാണ്.. അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് മാതാപിതാക്കളെ ഉപദ്രവിക്കുന്നതാണ്..അവരെ വേദനിപ്പിക്കുന്നത് അതുപോലെ അവരെ കുറ്റപ്പെടുത്തുന്നത് തുടങ്ങിയവയാണ് ഒന്നാമത്തെ തെറ്റ്.. രണ്ടാമത്തെ തെറ്റ് എന്ന് പറയുന്നത് ഗുരുനിന്ദ ചെയ്യുന്നതാണ്.. ഗുരുവിനെ നിന്ദിക്കുക എന്നുള്ളതാണ് രണ്ടാമത്തെ തെറ്റ്..
മൂന്നാമത്തെ തെറ്റ് നിരാലംബരായ വ്യക്തികളെ ഉപദ്രവിക്കുന്നതാണ്.. ഈ മൂന്ന് തെറ്റുകളും നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും ശനിദേവൻ നിങ്ങളോട് ക്ഷമിക്കുകയില്ല.. അതിനെ കൃത്യമായ ആ ഒരു കർമ്മഫലം നിങ്ങൾ ഭൂമിയിൽ തന്നെ അനുഭവിക്കുന്നതായിരിക്കും.. ശനിദേവന് എത്രത്തോളം നിങ്ങൾ പ്രാർത്ഥിക്കുന്നുവോ അതെല്ലാം തന്നെ നമുക്കുണ്ടാകുന്ന ശനി കാലഘട്ടത്തിൽ നമുക്കുണ്ടാകുന്ന കഷ്ടങ്ങളെയും ദുഃഖങ്ങളെയും എല്ലാം അതിൻറെ പ്രശ്നങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….