പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അച്ഛൻ മരിച്ചപ്പോൾ അമ്മയും മകനും തനിച്ചായി.. അച്ഛൻ മരിക്കുമ്പോൾ അവന് ഒരു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.. പെട്ടെന്നാണ് അച്ഛൻറെ മരണം സംഭവിച്ചത് അതുകൊണ്ടുതന്നെ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു.. അങ്ങനെയെല്ലാം നഷ്ടപ്പെട്ടിരുന്ന സമയത്ത് ജീവിതം തന്നെ ഇരുട്ടിൽ ആയ സമയത്ത് ഒരുപാട് ആളുകൾ സഹായ വാഗ്ദാനങ്ങളുമായി വന്നിരുന്നു.. പക്ഷേ അമ്മ അവയൊന്നും സ്വീകരിക്കാതെ എൻറെ കയ്യിൽ മാത്രം മുറുകെപ്പിടിച്ചു നിന്നു്.. അങ്ങനെ ഉണ്ണി കുറച്ചുകൂടി വലുതായപ്പോൾ അവിടത്തെ സർക്കാർ സ്കൂളിലാണ് ചേർത്തിരുന്നത്.. അവിടെ ഉച്ചഭക്ഷണത്തിൽ ലഭിക്കുന്ന ഭക്ഷണത്തിൽ ഒരു പങ്ക് അവൻ എന്നും അവന്റെ അമ്മയ്ക്ക് കൊണ്ട് നൽകുമായിരുന്നു..
ഇതിനിടയിൽ അമ്മ എല്ലാ വീടുകളിലും പോയി അടുക്കള പണികളെല്ലാം ചെയ്തിരുന്നു.. അപ്പോൾ അമ്മയുടെ കോലം വളരെ മോശമായിരുന്നു. അതെല്ലാം കണ്ടപ്പോൾ ഉണ്ണി തന്നെ ഏഴാമത്തെ വയസ്സിൽ കുടുംബ നാഥനായി മാറുകയായിരുന്നു.. അവനും അവനെ കൊണ്ട് ആകുന്ന രീതിയിൽ പണിയെടുക്കാൻ തുടങ്ങി.. എന്നും രാവിലെ സൈക്കിളിൽ പത്രക്കെട്ടുകൾ കൊണ്ട് എല്ലാ വീടുകളിലും കൊണ്ടുപോയി കൊടുക്കുമായിരുന്നു.. അതുപോലെതന്നെ നാട്ടിലുള്ള ആളുകൾക്കെല്ലാം അവനൊരു വലിയ സഹായമായിരുന്നു.. അതുകൊണ്ടുതന്നെ അവിടെയുള്ള നാട്ടുകാർ എല്ലാവരും ഉണ്ണി അവൻറെ അമ്മയുടെ ഭാഗ്യമാണ് എന്ന് പറയാതെ പറഞ്ഞിരുന്നു.. എന്നാൽ അവൻറെ ഏക ലക്ഷ്യം എന്നു പറയുന്നത് അവൻറെ അമ്മയെ കരയിക്കാതെ നോക്കുക എന്നുള്ളത് മാത്രമായിരുന്നു.. അതുകൊണ്ടുതന്നെ അമ്മയ്ക്ക് വേണ്ടി എന്തും ചെയ്യാൻ അവനെ യാതൊരു മടിയും ഉണ്ടായിരുന്നില്ല..
പെട്ടെന്ന് ഒരു ദിവസമാണ് അമ്മയ്ക്ക് അടുത്തുള്ള ഒരു തീപ്പെട്ടി കമ്പനിയിൽ ജോലി ലഭിച്ചത്.. അപ്പോൾ മുതൽ അമ്മ അവനെ ജോലിക്ക് പോകരുത് എന്ന് പറഞ്ഞു.. പിന്നീട് പെട്ടെന്നൊരു ദിവസമാണ് അവരുടെ വീടിനടുത്തേക്ക് പുതിയ താമസക്കാർ വന്നു കയറിയത്.. പിന്നീട് കുറെ ദിവസം കഴിഞ്ഞപ്പോഴാണ് അവൻ ശ്രദ്ധിച്ചത് അയലത്തെ വീട്ടിൽ താമസിക്കുന്ന വ്യക്തി അമ്മയോട് എന്തൊക്കെയോ ചോദിക്കാൻ ശ്രമിക്കുന്നതും പറയാൻ ശ്രമിക്കുന്നത് എല്ലാം കാണുന്നുണ്ടായിരുന്നു.. പക്ഷേ അമ്മ അതിൽനിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു എന്നും.. അമ്മയെ ശല്യം ചെയ്യുകയാണ് എന്നുള്ളത് അവന് മനസ്സിലാക്കാൻ ആ ഒരു പ്രായം തന്നെ ധാരാളം ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….