യൂട്രസ് റിമൂവ് ചെയ്യാതെ തന്നെ ഗർഭാശയത്തിൽ ഉണ്ടാകുന്ന മുഴ പരിഹരിക്കാം.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സ്ത്രീകൾ അതായത് 20 മുതൽ 45 വയസ്സ് വരെയുള്ള മധ്യവയസ്കരായ സ്ത്രീകളിൽ ഏറ്റവും കോമൺ ആയി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് യൂട്രയിൻ ഫൈബ്രോയിഡ് എന്ന് പറയുന്നത് അല്ലെങ്കിൽ ഇതിനെ ഗർഭാശയം മുഴകൾ എന്നും പറയും.. ഇത്തരം ഗർഭാശയം മുഴകൾ ഉള്ളതുകൊണ്ടുതന്നെ സ്ത്രീകൾക്ക് പ്രത്യേകിച്ച് മെൻസസ് സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അതാണ് സ്ത്രീകളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.. അതായത് സ്ത്രീകളിൽ മെൻസസ് സമയത്തുണ്ടാകുന്ന ശക്തമായ വയറുവേദന..

അതുപോലെ ബ്ലീഡിങ് അമിതമായി ഉണ്ടാവുക.. അതുപോലെ വജൈന വഴിയുണ്ടാകുന്ന ഡിസ്ചാർജ് വളരെ കൂടുതലായിരിക്കും അതല്ലെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഉണ്ടാകുന്ന വേദന അല്ലെങ്കിൽ ഈ പ്രഷർ കാരണം വരുന്ന മൂത്രസഞ്ചി സംബന്ധമായ പ്രശ്നങ്ങൾ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഈ ഗർഭാശയം മുഴകൾ ഉള്ള സ്ത്രീകളിൽ കണ്ടു വരാറുണ്ട്.. അപ്പോൾ അങ്ങനെ ഉണ്ടാകുന്ന സ്ത്രീകളിൽ ബഹുഭൂരിപക്ഷവും ഗൈനക്കോളജിസ്റ്റ് അടുത്ത് പോവുകയും അവർ കൊടുക്കുന്ന ചികിത്സാ രീതികളുമായി മുന്നോട്ടു പോകുകയാണ് ചെയ്യുന്നത്.. പലരും പരിശോധനയ്ക്ക് പോകുമ്പോൾ അതൊരു ശാസ്ത്രക്രിയ നടത്തേണ്ട ഒരു ബുദ്ധിമുട്ടിലേക്ക് വരെ എത്താറുണ്ട്.. അങ്ങനെയൊരു ഘട്ടത്തിൽ എത്തുമ്പോഴാണ് പലപ്പോഴും ഒരു ആശയക്കുഴപ്പം വരുന്നുണ്ട്..

അതായത് ഈ ഗർഭാശയം മുഴകളുടെ പ്രധാന ചികിത്സ എന്നു പറയുന്നത് ഇപ്പോഴും കോമൺ ആയിട്ട് ചെയ്യപ്പെടുന്ന യൂട്രസ് റിമൂവ് ചെയ്യുക എന്നുള്ള ശാസ്ത്രക്രിയ തന്നെയാണ്.. നമ്മുടെ ശരീരത്തിലെ ഏതൊരു അവയവവും റിമൂവ് ചെയ്യുക എന്ന് പറയുന്നത് നമുക്ക് എപ്പോഴും ഒരു ബുദ്ധിമുട്ടായ കാര്യം തന്നെയാണ്.. അപ്പോൾ ഗർഭാശയം എടുത്തു കളയുന്ന ശസ്ത്രക്രിയ ചെയ്യുമ്പോൾ അതിനെ അനസ്തേഷ്യ വേണം.. അതുപോലെ ഹോസ്പിറ്റലിൽ സ്റ്റേ ചെയ്യേണ്ട ഒരു ചെറിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു സർജറി തന്നെയാണ്.. അപ്പോൾ അത്തരം സർജറി അവോയ്ഡ് ചെയ്തിട്ട് മറ്റേ ഏതെല്ലാം രീതിയിൽ നമുക്കിത് പരിഹരിക്കാൻ കഴിയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *