ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്… എൻറെ ഒരു സുഹൃത്തിന് ആക്സിഡന്റിനുശേഷം അദ്ദേഹത്തിൻറെ താടി എല്ലുകൾക്ക് കമ്പിയിട്ട് വായ തുറക്കാനാകാത്ത വിധം കമ്പിയും സ്റ്റിച്ചും ഒക്കെ ഇട്ട് ചികിത്സയിൽ കഴിയേണ്ടി വന്നു.. കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തെ ഞാൻ സന്ദർശിക്കാൻ പോയ സമയത്ത് ആശുപത്രിയിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ കൂട്ടത്തിൽ അദ്ദേഹം എന്നോട് പറഞ്ഞ ഒരു കാര്യം ഹോസ്പിറ്റലിൽ വായ പോലും തുറക്കാൻ കഴിയാതെ കിടന്ന സമയത്ത് ഒരു ദിവസം അദ്ദേഹത്തിൻറെ മനസ്സിലേക്ക് ഒരു ചിന്ത കയറി വന്നു.. എനിക്ക് ഇപ്പോൾ ഛർദ്ദിക്കാൻ തോന്നിയാൽ തോന്നിയാൽ ഞാൻ എന്ത് ചെയ്യും.. എനിക്ക് പെട്ടെന്ന് അങ്ങനെയൊരു തോന്നൽ വന്നാൽ ഞാൻ എന്താണ് ചെയ്യുക..
ഇത് ചിന്തിക്കുംതോറും അദ്ദേഹം കൂടുതൽ കൂടുതൽ അസ്വസ്ഥൻ ആകാൻ തുടങ്ങി.. കാരണം അദ്ദേഹത്തിൻറെ വായ ഒരു തരി പോലും തുറക്കാൻ വയ്യ.. അങ്ങനെ അദ്ദേഹം അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ അദ്ദേഹത്തിന് അങ്ങനെയൊരു തോന്നൽ ഉണ്ടായി തുടങ്ങി.. അദ്ദേഹം പിന്നീട് കൂടുതൽ അസ്വസ്ഥനായി.. ശരീരം കൂടുതലായി വിയർക്കാൻ തുടങ്ങി തലകറങ്ങാൻ തുടങ്ങി.. കണ്ണിൽ ഇരുട്ടു കയറാൻ തുടങ്ങി.. നെഞ്ചിൽ വേദന അനുഭവപ്പെട്ടു.. നിമിഷനേരം കൊണ്ട് തന്നെ അയാൾ തലകറങ്ങി താഴെ വീണു.. ആശുപത്രിയിൽ ആയതുകൊണ്ട് തന്നെ അതിനെ അനുയോജ്യമായ ട്രീറ്റ്മെന്റുകൾ അദ്ദേഹത്തിന് വേണ്ട സമയത്ത് ലഭിച്ചു.. എന്തുകൊണ്ടായിരിക്കണം ഇത്തരമൊരു സാഹചര്യം അയാൾക്ക് ഉണ്ടായത്..
ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തെ സംഭവിക്കുമെന്ന് അത് മനസ്സിൽ ചിന്തിച്ച് ഉറപ്പിച്ച് അതിനെക്കുറിച്ച് കൂടുതൽ ആവലാതിപ്പെട്ട് മനസ്സിൽ അസ്വസ്ഥതകൾ ഉണ്ടാവുകയും അത് ശാരീരിക ആസ്വാസ്ഥ്യമായി മാറുന്ന ഒരു അവസ്ഥയാണ്.. ഇതിനെയാണ് നമ്മൾ ആൻങ്സൈറ്റി ഡിസോഡർ എന്ന് പറയുന്നത്.. നമുക്കറിയാം ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആൻങ്സൈറ്റി അല്ലെങ്കിൽ ഉൽകണ്ട ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. അത് അല്പം കൂടിയും അല്ലെങ്കിൽ കുറഞ്ഞുമിരിക്കും എന്ന് മാത്രം.. ജീവിതത്തിൽ ഒരു പരിധിവരെ ഈ ഒരു അവസ്ഥ നമുക്ക് ആവശ്യമാണ്.. അതിന്റെ അളവ് നിയന്ത്രണത്തിലും അതീതം ആകുമ്പോഴാണ് അത് ഒരു ഡിസോഡർ ആയി അല്ലെങ്കിൽ ഒരു രോഗലക്ഷണമായി കണക്കാക്കുന്നത്.. ഒരുപാട് വികാരവിചാരങ്ങളിലൂടെയാണ് ഓരോ മനുഷ്യരുടെയും ജീവിതം കടന്നു പോകുന്നതല്ലേ… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….