നിലം തുടക്കുന്ന അവളെ അച്ഛൻ വഴക്കു പറയുന്നത് കണ്ടുകൊണ്ടാണ് രണ്ടു വർഷങ്ങൾക്കു ശേഷമുള്ള തൻറെ തിരിച്ചുവരവ്.. കൈവേഗം സാരി തലപ്പിൽ തുടച്ച് തൻറെ അടുത്തേക്ക് ഓടിവരുമ്പോഴും ആ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു നിന്നിരുന്നു.. അവളെയും ചേർത്തുപിടിച്ചുകൊണ്ട് മുറിയിലേക്ക് നടക്കുമ്പോഴും നിനക്ക് സുഖമല്ലേ എന്ന് ചോദിക്കുവാൻ വാക്കുകൾ മടികാണിച്ചുനിന്നു.. ഇവളുടെ ഈ കോലവും കണ്ണുനീരും നേരിട്ട് കണ്ടിട്ടും തൻറെ ചോദ്യം ഒരുപക്ഷേ അവൾക്ക് ഒരു പരിഹാസമായി തോന്നുന്നെങ്കിൽ തന്റെ കണ്ണുകൾ അവളുടെ നെഞ്ചിലെ വേദനകൾക്ക് ഇടയിൽ ആഴ്ന്ന് ഇറങ്ങിയപ്പോഴും അവളിൽ ഒരു പുഞ്ചിരി മാത്രമേ മുഖത്ത് ഉണ്ടായിരുന്നുള്ളു.. താൻ മനസ്സിൽ പറഞ്ഞത് അവൾ തന്നെ മുഖത്തിൽ നിന്ന് വായിച്ചിരിക്കാം..
വീണ്ടും എൻറെ കൈകൾ അവളുടെ മുടി ഇഴകളിൽ തലോടിയപ്പോൾ അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എന്നോട് ചോദിച്ചു ഏട്ടൻറെ ഈ സ്നേഹം മാത്രം മതി എനിക്ക് ഈ ഭൂമിയിൽ ജീവിക്കാനായി.. മറ്റൊന്നും തന്നെ എനിക്ക് വേണ്ട.. അവളെ തന്റെ ഇരു കൈകൾ കൊണ്ടും നെഞ്ചിലേക്ക് അടുപ്പിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് ഉതിരുന്ന കണ്ണുനീരിന് വല്ലാത്ത ഒരു ചൂട് ഉണ്ടായിരുന്നു.. എവിടെയോ ചുട്ട് നീറുന്നു.. അച്ഛൻ ഇങ്ങനെ പറഞ്ഞപ്പോൾ എന്റെ മോൾക്ക് വിഷമമായോ.. ഇല്ല ഏട്ടാ എൻറെ കൂടെ എൻറെ ഏട്ടൻ ഇല്ലേ.. അച്ഛനും അമ്മയും ഉണ്ടായിരുന്നിട്ടും ഈ വീട്ടിൽ അവൾ ഒറ്റയ്ക്കാണ് എന്ന് അവളുടെ വാക്കുകളിൽ നിന്നും സാജൻ മനസ്സിലാക്കിയിരുന്നു.. ദിവസവും ഫോൺ ചെയ്യുമ്പോൾ പോലും അവൾ ഇവിടുത്തെ ഒരു കാര്യങ്ങൾ പോലും എന്നോട് പറയാറില്ല..
തന്നിൽനിന്ന് എല്ലാം അവൾ മറച്ചുവെച്ചതാണ് എന്ന് അവളുടെ കണ്ണുനീരിൽ വളരെ വ്യക്തമായിരുന്നു.. അല്ലെങ്കിലും എന്നാണ് അവൾ അവളുടെ വേദനകൾ സ്വയം എന്നോട് പറഞ്ഞിട്ടുള്ളത്.. ആ പാവത്തിന് ഉടുക്കാൻ നല്ല ഒരു സാരി പോലും ഇല്ല.. നരച്ച് നിറം മങ്ങിയ ജാക്കറ്റിന്റെ ശരിക്കുമുള്ള കളർ ഏതാണ് എന്ന് പോലും തനിക്ക് കണ്ടുപിടിക്കാൻ കഴിയുന്നില്ല.. എന്തുകൊണ്ടാണ് എനിക്ക് അവരോട് ഒരു ചെറിയ ചോദ്യം പോലും ചോദിക്കാൻ കഴിയാത്തത്.. ഇവൾ എൻറെ ഭാര്യയാണ്.. അപ്പോൾ അച്ഛനും അമ്മയ്ക്കും എന്നെപ്പോലെ തന്നെയല്ലേ ഇവളും.. പെറ്റമ്മയും കൂടപ്പിറപ്പുകളെയും അച്ഛനെയും അകറ്റിനിർത്താതെ ഇരുന്നത് അവരോടുള്ള സ്നേഹക്കൂടുകൾ കൊണ്ടാണ് എന്ന് അവർ മനസ്സിലാക്കുന്നില്ല.. തൻറെ സ്നേഹം അവർ മുതലെടുക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….