നമ്മളെല്ലാവരും നമ്മുടെ വീടുകളിൽ നമ്മുടെ ഇഷ്ടപ്പെട്ട ദേവി ദേവന്മാരുടെ ചിത്രങ്ങളെല്ലാം പൂജാ റൂമുകളിൽ സൂക്ഷിക്കുന്നവരാണ്.. നമ്മുടെ പൂജാമുറിയിൽ നമ്മുക്ക് ഇഷ്ടമുള്ള എല്ലാ ഈശ്വരന്മാരുടെയും ചിത്രങ്ങൾ വാങ്ങിക്കൊണ്ടുവന്ന് വെച്ച് പൂജിക്കാറുണ്ട്.. വീട്ടിൽ പൂജാമുറി ഇല്ലാത്ത ആളുകളാണെങ്കിൽ എവിടെയാണ് നിലവിളക്ക് കൊളുത്തുന്നത് അതിൻറെ ഭാഗത്തായി വയ്ക്കാറുണ്ട്.. അപ്പോൾ നമ്മുടെ വീട്ടിൽ അഥവാ പൂജാമുറിയിൽ സൂക്ഷിക്കാവുന്ന ഏറ്റവും മനോഹരമായ ചിത്രങ്ങളിൽ അതുപോലെ ഏറ്റവും പ്രാധാന്യമായി ചിത്രങ്ങൾ ഏതാണ്.. ഒരുപക്ഷേ ഈ മൂന്ന് ചിത്രങ്ങൾ ഏതൊരു പൂജാമുറിയിലും ഉണ്ടായിരിക്കേണ്ടതാണ്.. അത്തരത്തിൽ മൂന്ന് ചിത്രങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..
ഈ മൂന്ന് ചിത്രങ്ങളിലെ ആദ്യത്തെ ചിത്രം എന്നു പറയുന്നത് മഹാലക്ഷ്മിയുടെ ചിത്രം ആണ്.. അമ്മ മഹാമായ ലക്ഷ്മിദേവി അനുഗ്രഹം ചൊരിയുന്ന മഹാലക്ഷ്മിയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് സൂക്ഷിക്കേണ്ട ഒന്നാമത്തെ ചിത്രം എന്നു പറയുന്നത്.. മഹാലക്ഷ്മി ചിത്രം സൂക്ഷിക്കുന്ന സമയത്ത് എപ്പോഴും ശ്രദ്ധിക്കുക മഹാലക്ഷ്മി ദേവി നിൽക്കുന്ന ചിത്രം സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ്.. നമ്മൾ സൂക്ഷിക്കേണ്ട ചിത്രം ദേവി ഇരുന്നുകൊണ്ട് നമുക്ക് എല്ലാ അനുഗ്രഹവും നൽകുന്ന ഒരു ചെറുപുഞ്ചിരിയോടുകൂടിയുള്ള ദേവിയുടെ ചിത്രം സൂക്ഷിക്കുകയാണെങ്കിൽ അതാണ് ഏറ്റവും ഉത്തമം.. രണ്ടാമത്തെ ചിത്രം എന്നു പറയുന്നത് മഹാഗണപതി ഭഗവാൻറെ ചിത്രമാണ്..
സർവ്വ വിഘ്നങ്ങളും അതുപോലെ സർവ്വ തടസ്സങ്ങളും നമ്മുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം ഇല്ലാതാക്കി നമുക്ക് വഴികാട്ടിയായി നമുക്ക് എല്ലാ തരത്തിലുള്ള അനുഗ്രഹങ്ങളും ചൊരിയുന്ന മഹാ മഹാഗണപതി ഭഗവാന്റെ ഇരിക്കുന്ന ചിത്രം നമ്മുടെ പൂജാമുറിയിൽ ഉണ്ട് എന്നുള്ള കാര്യം ഉറപ്പ് വരുത്തണം.. മൂന്നാമത്തെ ചിത്രം എന്നു പറയുന്നത് മഹാവിഷ്ണു ഭഗവാൻറെ ചിത്രമാണ്.. മഹാവിഷ്ണു ഭഗവാന്റെ അല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമായാലും ഉത്തമമാണ്.. നമ്മുടെ വീട്ടിലേക്ക് സർവ ഐശ്വര്യങ്ങളും സമൃദ്ധിയും ഉയർച്ചകളും എല്ലാം നേടിത്തരുന്ന മഹാവിഷ്ണു ഭഗവാൻറെ ആ ഒരു ചിത്രം സമൃദ്ധിയുടെ ഭാഗമായി നമ്മുടെ വീട്ടിൽ വേണം എന്നുള്ളതാണ്.. ഈ മൂന്ന് ചിത്രങ്ങളും വളരെ നിർബന്ധമായി നമ്മുടെ പൂജാമുറിയിൽ ഉണ്ടായിരിക്കണം എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….