ചിന്നമ്മ ചേച്ചി കുറച്ച് ചാണകം തരുമോ എന്ന് അമ്മ ചോദിച്ചു.. അതെന്നാടാ കിച്ചു നിങ്ങൾ ഇപ്പോൾ ചാണകം ആണോ തിന്നുന്നത്.. ഇടയ്ക്കിടെ വാങ്ങിച്ചു കൊണ്ടുപോകുന്നുണ്ടല്ലോ.. ഉറക്കെ പറഞ്ഞുകൊണ്ട് ആസ്വദിച്ച് ചിരിക്കുകയാണ് ചിന്നമ്മ ചേച്ചിയുടെ ഭർത്താവ് മാർട്ടിൻ ചേട്ടൻ.. നിങ്ങൾ എന്തോന്നാ മനുഷ്യ ഇത് ചെറിയ കുട്ടികളോട് പറയാൻ പറ്റിയ തമാശയാണോ ഇത്.. ഭർത്താവ് ക്രൂരമായ തമാശകൾ പറഞ്ഞുകൊണ്ട് വേദനിപ്പിക്കുമെങ്കിലും ചിന്നമ്മ ചേച്ചി അങ്ങനെയല്ല.. എന്തെങ്കിലുമൊക്കെ അവിടെ ഉണ്ടാക്കുമ്പോൾ ഇടയ്ക്ക് എന്നെ വിളിച്ച് ആരും കാണാതെ തരുമായിരുന്നു.. അവിടുത്തെ കുട്ടികളുടെ പഴയ ഉടുപ്പുകൾ ഡ്രസ്സുകൾ അങ്ങനെ എല്ലാം.. അവിടെ എന്തൊക്കെ പഴയ സാധനങ്ങൾ ഉണ്ടോ? അതെല്ലാം മിക്കവാറും എനിക്ക് തന്നെ കിട്ടും..
ചിന്നമ്മ ചേച്ചിയുടെ അനിയൻ ഗൾഫിൽ ആയതുകൊണ്ട് തന്നെ ഇടയ്ക്ക് അവരുടെ മകൻ എൽദോസിന് ഫാഷൻ ഡ്രസ്സുകളെല്ലാം കൊണ്ടുപോയി കൊടുക്കുമായിരുന്നു.. അങ്ങനെ തെങ്ങിൻറെ പടമുള്ള ഒരു ഫാഷൻ ഷർട്ട് എനിക്കും തന്നു.. അത് ഇട്ട് നടന്ന എന്നെ കണ്ട മാർ പിന്നീട് ആ വീട്ടിൽ ഉണ്ടാക്കിയ പുകിലുകൾ കേട്ട് പഴയതായാലും പുതിയതായാലും എനിക്ക് ഉടുപ്പുകൾ ഒന്നും വേണ്ട എന്ന് ഞാൻ പറയാം.. ഉടുപ്പായതുകൊണ്ടല്ലേ മറ്റുള്ളവർ കാണുന്നത് വേറെ ഒന്നും കാണില്ലല്ലോ.. മഴക്കാലമായാൽ പിന്നീട് വീടിൻറെ അകം മുഴുവൻ വെള്ളമായിരിക്കും.. ഇളകി നിൽക്കുന്ന ഓഡിൽനിന്ന് കുത്തി ചാടുന്ന വെള്ളം ചാണകം മെഴുകിയ തറ തുളക്കും.. കുതിർന്നു കിടക്കുന്ന തറ പെട്ടെന്ന് ഇളകി പോകുകയും ചെയ്യും.. അതുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് പോയി ചാണകം വാങ്ങിക്കുന്നത്..
മാർട്ടിൻ ചേട്ടൻ കാണാതെ പുറകിലൂടെയാണ് ചെന്നത്.. അയാൾ കണ്ടാൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് വിഷമിപ്പിക്കും.. കഴിഞ്ഞദിവസം കണ്ടപ്പോൾ ചേച്ചിയോട് വിലകൂടിയ പാത്രങ്ങൾ ഒന്നും പുറത്തു വയ്ക്കേണ്ട കള്ളന്മാർ ഉള്ള കാലമാണ്.. കള്ളന്മാർക്ക് ഇപ്പോൾ പ്രായമോ അല്ലെങ്കിൽ കാലമോ ഒന്നും തന്നെയില്ല അവർ കയ്യിൽ കിട്ടിയത് കൊണ്ട് പോകും.. ഒടുക്കം ഞാൻ കഷ്ടപ്പെട്ട് പണിയെടുത്തതെല്ലാം വല്ലവരും കൊണ്ടുപോയി തിന്നും എന്നുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു ചിന്നമ്മ ചേച്ചിയെ ഒരുപാട് ചീത്ത പറഞ്ഞു.. പൊതുവായി പറയും പോലെ പറഞ്ഞതാണെങ്കിലും അത് എന്നെ തന്നെ ഉദ്ദേശിച്ചുകൊണ്ടാണ് പറഞ്ഞത് എന്ന് എനിക്ക് അറിയാമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….