വിവിധ വാത രോഗങ്ങളെ കുറിച്ചും അതിൻ്റെ പ്രധാനപ്പെട്ട കാരണങ്ങളും പരിഹാരമാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വാതരോഗങ്ങളെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ എല്ലാം വീടുകളിൽ 40 അല്ലെങ്കിൽ 50 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഉണ്ടാകുന്ന ചില പ്രധാന പ്രശ്നങ്ങളാണ് ഊര വേദന.. മുട്ട് വേദന അതുപോലെ കഴുത്ത് വേദന.. ഷോൾഡർ വേദന അതുപോലെ ഉപ്പൂറ്റി വേദന.. കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെ നീർക്കെട്ട് കോച്ചൽ തുടങ്ങിയവ.. ഇതിനായി നിങ്ങൾ ഡോക്ടറെ സമീപിച്ചാൽ ഡോക്ടർ പറയും ഇത്.. അപ്പോൾ വാതരോഗങ്ങളിൽ പെട്ട മറ്റു പ്രധാന അസുഖങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക്..

ഇന്ന് ഇവിടെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത് രക്തവാദം അതുപോലെ ആമവാതം അതുപോലെ സന്ധിവാതം ഗൗട്ട് തുടങ്ങിയ അസുഖങ്ങളെക്കുറിച്ചും അതുപോലെ അവയുടെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചും അതുപോലെ ആ രോഗങ്ങൾക്കുള്ള പ്രധാന ചികിത്സ മാർഗ്ഗങ്ങളെക്കുറിച്ചും ആണ്.. ആദ്യം നമുക്ക് രക്തവാദം എന്നുള്ള കണ്ടീഷനെ കുറിച്ച് പറയാം.. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ജോയിന്റുകളെ ബാധിക്കുന്ന അസുഖമാണ് രക്തവാദം അല്ലെങ്കിൽ റൂമറ്റോഡ്സ് ആർത്രൈറ്റിസ് എന്നു പറയുന്നത്.. കൈകാലുകളിലെ പ്രധാനപ്പെട്ട ജോയിന്റുകളെ ബാധിക്കുന്ന ഒരു പ്രധാന അസുഖമാണ്..

ഇതിൽ വ്യക്തമായ കാരണങ്ങൾ പറയുന്നില്ലെങ്കിലും ഓട്ടോ ഇമ്മ്യൂൺ എന്ന് പറയുന്ന ഒരു അവസ്ഥയാണ് ഇതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത്.. അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ അണുക്കൾ നമ്മുടെ ശരീരത്തെ തന്നെ തിരിച്ച് ആക്രമിക്കുന്ന ഒരു പ്രക്രിയ ആണ് ഈ ഓട്ടോ ഇമ്മ്യൂൺ എന്നുപറയുന്ന കണ്ടീഷൻ.. അതുപോലെ അണുബാധകൾ മൂലവും ഈ രക്തവാദം കണ്ടുവരുന്നുണ്ട്.. ഇനി നമുക്ക് ഇതിലെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.. അതായത് ജോയിന്റുകൾ ഇളക്കാനുള്ള ബുദ്ധിമുട്ട് അതുപോലെതന്നെ തരിപ്പ്.. ഇരുന്ന് എഴുന്നേൽക്കണം അതുപോലെ സ്റ്റെപ്പുകൾ കയറാനും നടക്കാനും ഉള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.. ഈ രക്തവാതത്തിൽ ശരീരത്തിലെ ഇരു ജോയിന്റുകൾക്കും ഒരുപോലെ അതായത് രണ്ട് കാൽമുട്ടുകൾക്കായും അല്ലെങ്കിൽ ഇടുപ്പിന്റെ രണ്ട് ഭാഗങ്ങളിലും ഇത്തരം ലക്ഷണങ്ങൾ ഒരുപോലെ കാണാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *