എന്താണ് ഇനി ഞാൻ ചെയ്യേണ്ടത് സാർ.. നിറഞ്ഞ വന്ന മിഴികൾ തുടച്ചുകൊണ്ട് മെഹർ തനിക്ക് മുമ്പിൽ ഇരിക്കുന്ന യുവാവിനെ നോക്കി.. റൈഹാൻ കുറച്ച് അധികം നാളുകളായി അവന്റെ പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് പറയാൻ തുടങ്ങിയിട്ട്.. ഉമ്മയോട് ഇങ്ങനെ വാതോരാതെ പറയുന്നത് എപ്പോഴും വെറുതെ കേട്ടിരിക്കും എന്നല്ലാതെ അതിന് വലിയ പ്രാധാന്യങ്ങൾ ഒന്നും നൽകിയിരുന്നില്ല ഞാൻ. ഏറെ നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഹൈദർ പറഞ്ഞു തുടങ്ങി.. ഓരോ ദിവസവും അവന്റെ പ്രിയപ്പെട്ട ടീച്ചറുടെ പേരുകളാണ് വീടിൻറെ എല്ലാ ഭാഗത്തുനിന്നും ഉയർന്നു കേൾക്കുന്നത് എന്നുവരെ തോന്നി.. ടീച്ചർ എന്നു വിളിച്ചിരുന്നു അവൻ പിന്നീട് ടീച്ചറുമ്മി എന്നായിരുന്നു വിളി.. അപ്പോൾ മുതൽ എനിക്ക് ചെറിയ സംശയങ്ങൾ തോന്നിയെങ്കിലും ഞാനത് വിട്ടുകളഞ്ഞു..
കുറച്ചുദിവസം കഴിഞ്ഞ് എൻറെ മടിയിൽ കയറി ഇരുന്നുകൊണ്ടാണ് ഒരു ചോദ്യം ചോദിച്ചത് ടീച്ചറുമ്മിയെ അവന്റെ സ്വന്തം ഉമ്മയാക്കി കൊടുക്കുമോ എന്നുള്ളത്.. എൽകെജി പഠിക്കുന്ന എൻറെ മകൻറെ മനസ്സിൽ അങ്ങനെയൊരു ചിന്ത എങ്ങനെ വന്നു എന്നായിരുന്നു പിന്നെ എൻറെ മനസ്സ് മുഴുവനും.. അതേപോലെ ഉമ്മ എന്ന വ്യക്തിയുടെ അഭാവം അവന്റെ ഉള്ളിൽ ഇത്രയും വലിയ വിടവ് ഉണ്ടാക്കി എന്നുള്ളത് എനിക്കറിയില്ലായിരുന്നു.. ബിസിനസ് തിരക്കുകളിൽ പെട്ടപ്പോൾ അവനെ അധികം ശ്രദ്ധിക്കാനും എനിക്ക് സാധിച്ചിരുന്നില്ല.. അവൻറെ ആവശ്യം കേട്ടപ്പോൾ എനിക്ക് ആദ്യം ദേഷ്യവും അതിൽ ഉപരി സങ്കടവും ആണ് തോന്നിയത്.. ആ കുഞ്ഞിൻറെ മനസ്സിൽ ഇങ്ങനെയൊരു ചിന്ത വരുവാൻ ടീച്ചർ ആണല്ലോ എന്നുള്ളത് തോന്നി..
ടീച്ചറിനെ അവൻ ഉമ്മി എന്നു വിളിച്ചപ്പോൾ തന്നെ നിങ്ങൾ എന്തുകൊണ്ട് തടഞ്ഞില്ല എന്ന് തോന്നി.. പിന്നെ അവൻറെ വാപ്പ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടല്ലോ എന്ന് ഓർത്തപ്പോൾ അതിൻറെ വേറെ സങ്കടവും.. അതിൻറെ കാരണം മൂലമാണ് ഞാൻ ടീച്ചറോട് കഴിഞ്ഞദിവസം അങ്ങനെയെല്ലാം സംസാരിക്കാൻ കാരണമായത്.. അതെല്ലാം റൈഹാൻ കേൾക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.. അതുമൂലം അവനുണ്ടായ ആരോഗ്യപ്രശ്നങ്ങൾ എല്ലാം ഹൈദർ വീണ്ടും മൗനം പൂണ്ടു.. മെഹർ അവനെ വളരെ ശ്രദ്ധയോടുകൂടി കേട്ടിരുന്നു.. മരിച്ച് ജീവിച്ചതാണ് ഒരിക്കൽ ഞാൻ.. എൻറെ പ്രാണനായവളെ എനിക്ക് നഷ്ടമായി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….