ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കേരളത്തിലെ തന്നെ ഏറ്റവും വലിയ നാഗ ക്ഷേത്രമായ മണ്ണാറശാല ക്ഷേത്രത്തിൻറെ ഐതിഹ്യവും അതുപോലെ ആ ഒരു ക്ഷേത്രത്തിൻറെ ചരിത്രവും അല്ലെങ്കിൽ ആ ഒരു ക്ഷേത്രത്തിന് ഒരുപാട് പ്രത്യേകതകളും പറയേണ്ടത് ഉണ്ട്.. ഒരുപാട് അത്ഭുതകരമായ കഥകൾ ക്ഷേത്രത്തിന് പിന്നിലുണ്ട്.. അത്തരം കഥകളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. മണ്ണാറശാല ക്ഷേത്രത്തിനെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് ക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നതിനെ കുറിച്ചാണ്.. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൻറെ വടക്ക് ഭാഗത്ത് ആയിട്ടാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം കുടികൊള്ളുന്നത്.. കേരളത്തിൽ സ്ത്രീകൾ പൂജാകർമ്മങ്ങൾ ചെയ്യുന്ന ഏക ക്ഷേത്രം എന്നാണ് മണ്ണാറശാലയിൽ ലോകപ്രശസ്തമാക്കിയത്..
കാലാകാലങ്ങളായിട്ട് ഇവിടെ സ്ത്രീകളാണ് പൂജാദി കർമ്മങ്ങൾ ചെയ്യുന്നത് എന്നുള്ളതാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ ഒരു പ്രത്യേകതയായി പറയുന്നത്.. ക്ഷേത്രത്തിൻറെ ഐതിഹ്യത്തെക്കുറിച്ച് പറഞ്ഞു വരുമ്പോൾ ഒരുപാട് കാലം പിന്നോട്ടേക്ക് പോകേണ്ടിയിരിക്കുന്നു.. പരശുരാമന്റെ കാലഘട്ടത്തിൽ നിന്ന് വേണം ക്ഷേത്രത്തിൻറെ ഐതിഹ്യം പറഞ്ഞു തുടങ്ങാൻ.. ക്ഷേത്രത്തിൻറെ ഐതിഹ്യം എന്താണ് എന്നുള്ളത് നമുക്ക് ആദ്യം ഒന്ന് പരിശോധിക്കാം..
ക്ഷത്രിയരെ ഒന്നടങ്കം നിഗ്രഹിച്ച പരശുരാമൻ തന്റെ സ്വത്തും ഭൂമിയും എല്ലാം കശ്യപ് ന് നൽകിയശേഷം ഭാരതത്തിൻറെ തെക്കേ അറ്റത്ത് വന്ന് തപസ്സ് ചെയ്യാൻ ഭൂമി വേണമെന്ന് പ്രാർത്ഥിക്കുകയും അതിനുശേഷം മഴു വെറിഞ്ഞ് അദ്ദേഹം കേരളം സൃഷ്ടിച്ചു കൊണ്ടുള്ള കഥകളെല്ലാം നമ്മൾ കേട്ടിട്ടുണ്ടാവും എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.. അതിനുശേഷം അദ്ദേഹം തപസ്സ് ചെയ്യാൻ കേരളം എന്നു പറയുന്ന ആദ്യം ചേരളം എന്നായിരുന്നു പറഞ്ഞത്.. അങ്ങനെ കേരളം സൃഷ്ടിച്ചുകൊണ്ട് അതിലാണ് അദ്ദേഹം തപസ്സു തുടർന്നത്.. അങ്ങനെ പിന്നീട് അദ്ദേഹം ഒരു പ്രത്യേക ഘട്ടത്തിൽ കേരളത്തിൽ ഉള്ള തപസ്സുകൾ എല്ലാം മതിയാക്കി ഭൂമി മുഴുവൻ ബ്രാഹ്മണർക്ക് ദാനമായി നൽകിയശേഷം മഹേന്ദ്ര പർവതത്തിലേക്ക് തപസ്സ് ചെയ്യാൻ പോവുകയും ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….