ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്താണ് യഥാർത്ഥത്തിൽ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. നമ്മുടെ തൊലിയുടെ അടിയിൽ കാണുന്ന ധമനികൾ അല്ലെങ്കിൽ ഞരമ്പുകൾ ചുരുണ്ട് തടിച്ച് വല്ലാത്തൊരു രീതിയിൽ വളഞ്ഞിരിക്കുന്ന അല്ലെങ്കിൽ ചുരുണ്ട് ഇരിക്കുന്ന ഒരു അവസ്ഥ ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. നമ്മുടെ എല്ലാ രക്ത ധമനികളിലും ഒരു വാൽവ് ഉണ്ട്.. ഈ വാൽവുകൾ നമ്മുടെ ശരീരത്തിന്റെ താഴ്ഭാഗത്തുനിന്ന് ഹൃദയത്തിലേക്ക് രക്തം കടന്നു കൊണ്ടുപോകുവാൻ അത് നമ്മുടെ ഒരു എസ്കലേറ്റർ പോലെ അതായത് നമ്മൾ അവിടെ നിന്നാൽ അത് തനിയെ കൊണ്ട് പൊയ്ക്കോളും അതുപോലെതന്നെയാണ് ഈ വാൽവുകൾ ചെയ്യുന്നതും.. നമ്മുടെ ശരീരത്തിലെ രക്തത്തെ നമ്മുടെ കാലുകളിൽ നിന്നും അതുപോലെ പേശികളിൽ നിന്നും അതിനെ നമ്മുടെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ഒരു പ്രക്രിയയാണ് ഈ വാൽവുകൾ ചെയ്യുന്നത്..
ചില കാരണങ്ങൾ കൊണ്ട് അതായത് നമ്മുടെ വാൽവുകൾക്ക് സംഭവിക്കുന്ന തകരാറുകൾ കൊണ്ട് ഈ രക്തം നമ്മുടെ ശരീരത്തിലെ നമ്മുടെ കാലുകളിൽ നിന്നും അല്ലെങ്കിൽ പേശികളിൽ നിന്നും രക്തം മുകളിലേക്ക് കയറി പോകാത്ത ഒരു അവസ്ഥ ഉണ്ടാവും.. അതുമൂലം നമ്മുടെ ഈ രക്തം രക്തക്കുഴലുകളിൽ അഥവാ ധമനികളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു.. ഇതിൽ ഒരു സമ്മർദ്ദം ഉണ്ടാവും.. ഈ ഉണ്ടാവുന്ന സമ്മർദ്ദങ്ങൾ മൂലം ഇതിൻറെ വ്യക്തികളിൽ തകരാറുകൾ വരുകയും അതുമൂലം അവിടെ വീർക്കുകയും കുറച്ചു കഴിയുമ്പോൾ അവിടുത്തെ ഞരമ്പുകൾ ചുരുണ്ട് വരുന്ന ഒരു അവസ്ഥ കാണാം..
വെരിക്കോസ് വെയിൻ എന്നുള്ള അസുഖം പ്രത്യേകിച്ചും പുരുഷന്മാരിൽ കണ്ടുവരുന്നത് ഒരുപാട് കുറെ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ്.. ഉദാഹരണമായി പറഞ്ഞാൽ പോലീസുകാർ.. അതുപോലെ ബസ് കണ്ടക്ടർമാര്.. അധ്യാപന ജോലി ചെയ്യുന്നവർ.. അതായത് കുറെ നേരം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ഈ ഒരു അവസ്ഥ കൂടുതൽ കണ്ടുവരുന്നത്.. അതുപോലെ ഒരുപാട് ഹൈറ്റ് ഉള്ള ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖം കൂടിയാണിത്.. അതുപോലെ ഇത് സ്ത്രീകളിൽ വരുമ്പോൾ അവരുടെ ഹോർമോൺ ചേഞ്ചസ് വരുമ്പോൾ ഉണ്ടാകുന്നതാണ് ഈ ഒരു അവസ്ഥ..അതുപോലെ ഗർഭിണിയാകുമ്പോൾ യൂട്രസ് വലുതാവുകയും ആ ഒരു സമ്മർദ്ദം മൂലം കാലുകളിലെ രക്തക്കുഴലുകൾക്ക് സമ്മർദ്ദം കൂട്ടുകയും അതുമൂലം വെരിക്കോസ് വെയിൻ വരാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….