ഇന്നത്തെ അധ്യായത്തിൽ ഇവിടെ പറയാൻ പോകുന്ന വിഷയം എന്നു പറയുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മുടെ കണ്ണുകൾ അറിയാതെ നിറയാറുണ്ട്.. അതുപോലെതന്നെ നമ്മുടെ മനസ്സ് കൂടുതൽ വിങ്ങി പൊട്ടുന്നത് പോലെയെല്ലാം നിങ്ങൾക്ക് തോന്നാറുണ്ടോ.. ഇത്തരം കണ്ണീര് വരാൻ പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടാവില്ല പക്ഷേ ആ ഭഗവാനെ മുൻപിൽ കാണുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ ഒഴുകാറുണ്ട്.. ചില ആളുകൾക്ക് അതിൻറെ കാരണം ആലോചിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് ഒന്നും ഉണ്ടാവില്ല.. അതുപോലെ അത്രയ്ക്കും വിഷമം ഒന്നും ഉണ്ടായിട്ടല്ല നമ്മൾ പോകുന്നത്..
ഇത്തരത്തിൽ ഭഗവാൻറെ തിരുനടയിൽ പോയി പ്രാർത്ഥിക്കുമ്പോൾ കണ്ണ് അല്ലെങ്കിൽ മനസ്സ് നിറയുന്നത് ഇത്തരം രീതിയിൽ സംഭവിക്കുന്നത് എന്തുകൊണ്ടാണ്.. ഇത്തരത്തിൽ സംഭവിക്കുന്നത് എന്തിൻറെ സൂചനയാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമ്മൾ ഏറ്റവും കൂടുതൽ ക്ഷേത്രദർശനം നടത്തുന്നത് എന്ന് പറഞ്ഞാൽ ഭഗവാൻ അല്ലെങ്കിൽ ഭഗവതിയെ കാണാനും നമ്മുടെ പ്രശ്നങ്ങളെല്ലാം പോയി പറയാനുമായിരിക്കും.. ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ തന്നെ നമ്മൾ എല്ലാ സങ്കടങ്ങളും പറയുന്നതും അടിയറവ് പറയുന്നതും നമ്മുടെ ഇഷ്ട ഭഗവാനോട് തന്നെയായിരിക്കും അല്ലെങ്കിൽ ഭഗവതിയുടെ മുന്നിൽ ആയിരിക്കും.. നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും വിഷമങ്ങളും ദുരിതങ്ങളും എല്ലാം പങ്കുവയ്ക്കാൻ അല്ലെങ്കിൽ പറയാനുള്ള ഒരാൾ.. നമ്മുടെ എല്ലാ കാര്യങ്ങളും പറയാതെ തന്നെ അറിയുന്ന അതായത് നമ്മുക്ക് നമ്മൾ അല്ലാതെ തന്നെ നമ്മളെക്കുറിച്ച് മറ്റൊരാൾക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ അറിയാമെങ്കിൽ അത് ഭഗവാന് തന്നെയാണ്..
അത്തരത്തിൽ നമ്മുടെ കൂടെ എന്നും ഉണ്ടായി നമ്മളെ എല്ലാ സങ്കടങ്ങളിൽ നിന്നും രക്ഷിക്കുന്ന നമുക്ക് എല്ലാത്തരം അനുഗ്രഹങ്ങളും നൽകുന്ന ഈശ്വരനെ കാണാൻ വേണ്ടിയാണ് നമ്മൾ ക്ഷേത്രങ്ങളിലേക്ക് പോകുന്നത്.. നമ്മൾ എത്രത്തോളം സങ്കടപ്പെട്ടിട്ടാണെങ്കിൽ പോലും ഭഗവാന്റെ അടുത്തേക്ക് പോകുമ്പോൾ അവിടെ ഭഗവാന്റെ തിരുമുഖം കാണുമ്പോൾ നമ്മുടെ എല്ലാ പ്രശ്നങ്ങളും ഒരു നിമിഷത്തേക്ക് എങ്കിലും നമ്മൾ മാറ്റി വയ്ക്കാറുണ്ട്.. അതുകൂടാതെ ക്ഷേത്രനടയിൽ ചെന്ന് എത്തുമ്പോൾ തന്നെ നമുക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസവും ലഭിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….