അച്ഛൻ എനിക്കൊരു തണൽ വൃക്ഷം എന്നതിലുപരി അദ്ദേഹം പറയാതെ പറഞ്ഞ കാര്യങ്ങൾ നിരവധിയാണ്.. അച്ഛൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന കാലം.. അതിൻറെ ട്രെയിനിങ്ങും മറ്റുമായി തണ്ണിത്തോട് എന്ന് പറയുന്ന സ്ഥലമായിരുന്നു അച്ഛനെ കിട്ടിയിരുന്നത്.. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെടുന്ന തിണ്ണത്തോട് ഒരു മലയോര കുടിയേറ്റ പ്രദേശമാണ്.. വന അതിർത്തിയുടെ അടുത്തും കാടുകളും മറ്റുമുള്ള റോഡുകളിൽ രാത്രിയും പുലർകാലങ്ങളിലും ആനയുടെയും അതുപോലെ മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം വളരെ ഏറെയാണ്.. അതിൻറെ കൂടെ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടാവും.. പലപ്പോഴും റോഡിൽ ആവശ്യമായ ലൈറ്റ് സൗകര്യമൊന്നുമില്ലാത്തത് കാരണം തന്നെ പലപ്പോഴും യാത്ര സൗകര്യങ്ങൾ കുറവായിരുന്നു..
ഇപ്പോൾ സ്ത്രീകൾക്കെല്ലാം കുറച്ചു മാറ്റമുണ്ട്.. അച്ഛനെ ട്രെയിനിങ് സമയത്ത് ഒന്നരവർഷക്കാലം ഇവിടെയുണ്ടായിരുന്നു.. അപ്പോഴൊക്കെ അച്ഛനെ രണ്ടാഴ്ച കൂടുമ്പോൾ മാത്രമേ വീട്ടിലേക്ക് വരാൻ കഴിയുമായിരുന്നുള്ളു… വരുമ്പോഴെല്ലാം കയ്യിൽ ഒരു പൊതിയുമായി വന്നിരുന്ന അച്ഛൻ രണ്ടുദിവസം കഴിഞ്ഞ പുലർകാല തന്നെ പോകുമ്പോൾ അച്ഛന് വേണ്ട ചോറ് പൊതിയിൽ കെട്ടിക്കൊടുക്കുന്ന അമ്മ.. അന്നൊക്കെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് വലിയ അറിവുകൾ ഒന്നും തന്നെ ഞങ്ങൾക്ക് ഇല്ലായിരുന്നു.. ഒരു ദിവസം അച്ഛൻ ഫോൺ ചെയ്തു ഞാനും അമ്മയും അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു.. കോന്നിയിൽ ചെന്ന് കഴിഞ്ഞാൽ അവിടെനിന്ന് ഇടയ്ക്കിടെ ജീപ്പ് മറ്റ് വണ്ടികളും കിട്ടും എന്നും റോഡ് അവിടത്തെ മോശമായതുകൊണ്ട് തന്നെ ബസ് സർവീസുകൾ ഇല്ല എന്നുള്ള കാര്യങ്ങൾ അറിയാമായിരുന്നു.. ഞാനും അമ്മയും അത് അനുസരിച്ച് കോന്നി ബസ്സിൽ കയറി അവിടേക്ക് ഇറങ്ങി..
നല്ല ചൂടുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം അവിടെ ഇറങ്ങി കുടിച്ചപ്പോൾ അല്പം ആശ്വാസം ലഭിച്ചു.. അര മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഒരു ജീപ്പ് വന്നത്.. തണ്ണിത്തോട് എന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് തന്നെ ഞങ്ങൾ അതിലേക്ക് കയറി ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ ഓരോന്നായി വന്നു തുടങ്ങി.. ശ്വാസം വിടാൻ പോലും പറ്റാതെ ഇരിക്കെ ആളുകളെ കുത്തിനിറച്ചു കൊണ്ട് യാത്രകൾ ആരംഭിച്ചു.. നിറയെ റോഡുകളിൽ കുണ്ടും കുഴിയും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…