ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ജീവിതത്തിൽ നമുക്ക് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ഉറക്കം എന്നു പറയുന്നത്.. എന്നാൽ ഇന്ന് പല ആളുകൾക്കും ഇത് കൃത്യമായ അല്ലെങ്കിൽ ആവശ്യമായ രീതിയിൽ ഉറക്കം ലഭിക്കുന്നില്ല എന്നതാണ് സത്യം.. പലർക്കും നല്ല ക്ഷീണം ഉണ്ടാവും അല്ലെങ്കിൽ ഉറക്കം വരുന്നുണ്ടാവും പക്ഷേ ഉറങ്ങാൻ കിടന്നാൽ ശരിയായ ഉറക്കം ലഭിക്കാറില്ല.. ഇത് മൂലം അവർക്ക് പലതരം ബുദ്ധിമുട്ടുകളാണ് വരുന്നത്.. രാവിലെ നേരത്തെ തന്നെ എഴുന്നേൽക്കണം എന്ന് ആഗ്രഹങ്ങൾ ഉണ്ടാവും പക്ഷേ രാത്രി വൈകി ഉറങ്ങുന്നത് കൊണ്ട് തന്നെ രാവിലെ പൊതുവേ എഴുന്നേൽക്കാൻ പറ്റാറില്ല.. പൊതുവേ ഉറങ്ങുന്നത് തന്നെ നാല് മണിയാവുമ്പോഴാണ്..
രാത്രി നേരത്തെ ഭക്ഷണം കഴിച്ചുകൊണ്ട് ചിലപ്പോൾ കിടന്നാൽ പോലും കണ്ണുമിഴിച്ചു കിടക്കുകയുള്ളൂ ഉറങ്ങുമ്പോൾ ഏകദേശം നാലു മണി ആവും.. ഇത്തരം ഒരു ബുദ്ധിമുട്ട് കൊണ്ട് തന്നെ പലർക്കും പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.. രാവിലെ ഇത്തരത്തിൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഫ്രഷ്‌നെസ്സ് ഇല്ലായ്മ അല്ലെങ്കിൽ ഒരു ഉന്മേഷം തോന്നാറില്ല.. അതുപോലെതന്നെ നമ്മൾ വർക്ക് ചെയ്യുന്നതിലും ഇത് ബാധിക്കാറുണ്ട്.. ശരിയായ ഉറക്കം ലഭിക്കാതിരുന്നാൽ അത് നമുക്ക് കൂടുതൽ ക്ഷീണം ഉണ്ടാക്കാറുണ്ട്.. ഇതുമൂലം ഒരുപാട് ഹോർമോൺ ഇൻ ബാലൻസ് സംഭവിക്കും..ഇത്തരം ഹോർമോൺസിൽ ഉണ്ടാകുന്ന ഉത്പാദനത്തിൽ വ്യതിയാനങ്ങൾ സംഭവിക്കും.. ഇത് നമുക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. അതായത് മൂഡ് സ്വിങ്സ് പോലുള്ളവ..
അതായത് ഇവർക്ക് പെട്ടെന്ന് ദേഷ്യം വരുക അതുപോലെ തന്നെ പെട്ടെന്ന് മൂഡ് ഓഫ് ആവും.. ഒരു കാര്യം ചെയ്യാനും എനർജി അല്ലെങ്കിൽ ഒരു ഉന്മേഷം ഉണ്ടാവാതിരിക്കുക.. അതുപോലെ പ്രത്യേകമായി പറയേണ്ടത് ഒരു കാര്യം നമ്മൾ ഉറങ്ങുന്ന സമയത്താണ് നമ്മുടെ ദഹനപ്രക്രിയകൾ എല്ലാം നല്ല പോലെ നടക്കുന്നത്.. പറയാറുണ്ട് ആറു മുതൽ എട്ടു മണിക്കൂർ വരെയൊക്കെ നല്ലപോലെ ഉറങ്ങണമെന്ന്.. അത്രയും കിട്ടിയില്ലെങ്കിലും ഒരാൾക്ക് കണ്ടിന്യൂസ് ആയിട്ട് നാലു മണിക്കൂർ ഉറക്കമെങ്കിലും ഉറപ്പായും ലഭിച്ചിരിക്കണം.. അങ്ങനെ കിട്ടിയാൽ മാത്രമേ നമുക്ക് ആരോഗ്യപരമായ ഒരു ഉറക്കം ലഭിച്ചു എന്ന് പറയാൻ പറ്റുള്ളൂ അത് മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും നല്ലതാവുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….