ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പലരും പരിശോധനയിൽ വരുമ്പോൾ എന്നോട് പറയാറുള്ള ഒരു കാര്യമാണ് അവരുടെ മനസ്സിലേക്ക് അനാവശ്യമായി കടന്നുവരുന്ന ചില ചിന്തകൾ എന്നുള്ളത്.. ഇത്തരത്തിൽ ചിന്തകൾ വരുമ്പോൾ അവർക്ക് തന്നെ അവരെ നിയന്ത്രിക്കാൻ കഴിയാറില്ല എന്നുള്ളതാണ് സത്യം.. ഈ അടുത്തിടെ ഒരു കോളേജിൽ ക്ലാസ് എടുക്കാൻ ആയി പോയപ്പോൾ ക്ലാസ് എല്ലാം കഴിഞ്ഞ് ഒരു വിദ്യാർത്ഥിനി എൻറെ അടുത്തേക്ക് വന്നു പറയുകയുണ്ടായി.. അതായത് ഡോക്ടർ എനിക്ക് ഇടയ്ക്കിടെ കൈകളിൽ അഴുക്കു പറ്റിയിട്ടുണ്ടോ എന്നുള്ള ഒരു ചിന്ത വരുന്നു.. അതു വരുമ്പോൾ ഞാൻ കൈകൾ നല്ലപോലെ സോപ്പ് ഉപയോഗിച്ച് കഴുകാറുണ്ട് എന്നുള്ളത്.. ആദ്യമൊക്കെ ഇത് വളരെ കുറച്ചായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ പിന്നീട് ഇത് പോകുന്നോറും വർധിക്കാൻ തുടങ്ങി.. പിന്നീട് അത് ആ കുട്ടിക്ക് തന്നെ ഒരു ശല്യമായി തീർന്നു.. ആ കുട്ടിയുടെ മനസ്സിൽ എപ്പോഴും ഇത്തരത്തിൽ ചിന്തകൾ മനസ്സിൽ വന്നുകൊണ്ടേയിരിക്കും.. അതായത് തന്റെ കൈകളിൽ എന്തോ അഴുക്കു പറ്റിയിട്ടുണ്ട് അതുകൊണ്ടുതന്നെ കൈ പോയി കഴുകണം കഴുകണം എന്നുള്ള ചിന്തകൾ.. ഇത്തരം ചിന്തകൾ വരുന്നതുകൊണ്ട് തന്നെ അവൾ എപ്പോഴും തന്റെ കൈകൾ കഴുകിക്കൊണ്ടേയിരിക്കും.. ആദ്യമൊക്കെ ഇത് കൺട്രോൾ ചെയ്യാൻ കഴിയുമായിരുന്നു പക്ഷേ പിന്നീട് അത് അവളുടെ കൺട്രോളിൽ തന്നെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വന്നു.. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ വിദ്യാർത്ഥിയുടെ മനസ്സിലേക്ക് ഇത്തരം ചിന്തകൾ കടന്നു കയറുന്നത്..
ഇത് എന്തിൻറെ ഭാഗമായിട്ട് വരുന്നതാണ് അഥവാ ഇത് എന്തെങ്കിലും രോഗത്തിൻറെ ലക്ഷണങ്ങൾ ആണോ.. അവിടെയാണ് ഇന്ന് ഈ ഒരു ടോപ്പിക്കിന്റെ പ്രസക്തി ഏറുന്നത്.. ഓ സി ഡി എന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.. ഇത് ഒരുപാട് പേര് നേരിട്ടും അല്ലാതെയും എന്നോട് വീഡിയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഒരു ടോപ്പിക്കാണ്.. അതുകൊണ്ടുതന്നെ ഇത് ഒരുപാട് പേർക്ക് പ്രയോജനപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….