പതിവില്ലാതെ എംഡി റൂമിലേക്ക് വിളിപ്പിച്ചപ്പോൾ അത്ഭുതമാണ് തോന്നിയത്.. സാധാരണ എല്ലാ ഫയലും മാനേജർ നോക്കി വെരിഫൈ ചെയ്ത് നേരിട്ട് എംഡിക്ക് അയയ്ക്കുകയാണ് ചെയ്യാറുള്ളത്.. സ്റ്റാഫ് ഒരിക്കലും പോവേണ്ടി വരില്ല.. ഇതിപ്പോൾ എന്തിനാണാവോ.. എംഡീ യുടെ റൂംമേറ്റ് കൂടെയായ രാജീവിനെ കണ്ടപ്പോൾ അത്ഭുതം മാറി ഭയമായി.. കമോൺ ആദിത്യൻ വാതിൽക്കൽ എന്നെ കണ്ടപ്പോൾ അദ്ദേഹം വിളിച്ചു.. മലയാളം പേരുകൾ അദ്ദേഹത്തിൻറെ നാവിൽ തീരെ വഴങ്ങാറില്ല.. ആ മുഖത്ത് ഇത്രയും ആനന്ദം ഇതിനുമുമ്പ് ഞാൻ കണ്ടിട്ടില്ല.. ഇനിയെങ്ങാനും പിരിച്ചുവിടാൻ ആകുമോ എന്നെ.. സ്വദേശിവൽക്കരണം മൂലം തൊഴിലാളികളെ എല്ലാം പിരിച്ചുവിടുന്നതായി ഞാൻ അറിഞ്ഞിരുന്നു.. നിങ്ങളുടെ വീട്ടിൽ ഒരു അത്യാവശ്യം വന്നിരിക്കുന്നു.. അതുകൊണ്ട് നിങ്ങൾക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാവുന്നതാണ്.. എനിക്കൊന്നും മനസ്സിലായില്ല ഞാൻ പെട്ടെന്ന് അമ്പരപ്പോടെ രാജീവനെ നോക്കി.. റീനയോട് സംസാരിച്ച് ഇപ്പോൾ കഷ്ടിച്ച രണ്ടു മണിക്കൂർ മാത്രമേ ആകുന്നുള്ളൂ..
അവൾ ഒന്നും പറഞ്ഞില്ലല്ലോ.. പിന്നെ ഇപ്പോൾ എന്താണ് ഇങ്ങനെ.. രാജീവ് എൻറെ തോളിൽ കൈവച്ചു എന്നിട്ട് പറഞ്ഞു എടാ കളിക്കുന്നതിനിടയിൽ മോൻ ഒന്ന് വീണു.. കുറച്ച് സീരിയസാണ് എന്നാണ് കേട്ടത്.. ഇന്നത്തെ ഈവനിംഗ് ഫ്ലൈറ്റിൽ ടിക്കറ്റ് റെഡിയാണ് വാ നമുക്ക് ഉടൻതന്നെ ഇറങ്ങണം.. നിന്നെ ഞാൻ എയർപോർട്ടിൽ വിടാം.. അവന്റെ ശബ്ദം പതർന്നുണ്ടായിരുന്നു.. എൻറെ മുഖത്തേക്ക് നോക്കാൻ അവനെ എന്തോ വയ്യാത്തതുപോലെ.. ഞാൻ തളർന്ന കസേരയിലേക്ക് ഇരുന്നു.. എൻറെ മോൻ എട്ടുവർഷം കാത്തിരുന്നിട്ട് കിട്ടിയതാണ് അവനെ.. രണ്ടു വയസ്സ് മാത്രമേ ആയിട്ടുള്ളൂ എങ്കിലും വലിയ കുറുമ്പനാണ് അവൻ.. അവനെ എന്തോ സംഭവിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇത്ര പെട്ടെന്ന് ടിക്കറ്റ് എല്ലാം ശരിയാക്കി എന്നെ വിടുമായിരുന്നില്ല.. എനിക്ക് എന്റെ ബോധം നഷ്ടപ്പെടുന്നതായി തോന്നി.. പിന്നീട് നടന്നത് എല്ലാം ഒരു സ്വപ്നം പോലെ ആയിരുന്നു.. റൂമിലെത്തി പെട്ടികൾ ഒക്കെ ശരിയാക്കിയത് എല്ലാം രാജീവ് ആയിരുന്നു പിന്നീട് എയർപോർട്ടിലേക്കുള്ള യാത്രയിൽ അവന് ഏതൊക്കെയോ ഫോൺ കോളുകൾ വരുന്നുണ്ടായിരുന്നു..
അവൻ എല്ലാത്തിനും വളരെ പതിഞ്ഞ സ്വരത്തിൽ മറുപടി പറയുന്നുണ്ടായിരുന്നു.. അവൾ റീന ഇപ്പോൾ എവിടെയായിരിക്കും.. എന്തായിരിക്കും ഇപ്പോൾ അവളുടെ അവസ്ഥ.. ആദി തോന്നിയെങ്കിലും ആരെയും വിളിക്കാൻ ധൈര്യം കിട്ടിയില്ല.. ഉപബോധമനസ്സിൽ ഒരു പ്രതീക്ഷയുണ്ട് ഇപ്പോഴും.. ആരെയെങ്കിലും വിളിച്ചാൽ അതുകൂടി ഇല്ലാതായാലോ എന്ന് പേടിച്ചു.. എയർപോർട്ടിൽ വന്നത് അളിയൻ ആയിരുന്നു.. അവൻ എന്നെ കണ്ടതും കെട്ടിപ്പിടിച്ചു.. ഇവനെന്താ ഇങ്ങനെ എന്ന് തോന്നിപ്പോയി പക്ഷേ ഒന്നും ചോദിക്കാൻ ധൈര്യം വന്നില്ല.. പക്ഷേ അവൻ യാത്ര ചെയ്യുമ്പോൾ പറഞ്ഞു എൻറെ കുഞ്ഞ് ഇനി ഇല്ല എന്ന്.. അവൾ കുഞ്ഞിനുവേണ്ടി ഭക്ഷണം എടുക്കുന്ന സമയം അവൻ മുകളിലെ നിലയിലേക്ക് പോവുകയായിരുന്നു.. ബാൽക്കണി യില് നിന്ന് നോക്കിയതാണ് പക്ഷേ അവിടുന്ന് താഴേക്ക് വീണു എന്ന്.. ശബ്ദം കേട്ട് ഓടിയെത്തിയ റീനയുടെ മുൻപിൽ തന്നെ ഞങ്ങളുടെ മോൻ….. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..