ശരീരത്തിൽ ബ്ലോക്കുകൾ വരാതിരിക്കാൻ വേണ്ടി ദിവസവും കഴിക്കാവുന്ന ഒരു ഔഷധ ജ്യൂസ്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ബിപി അഥവാ ബ്ലഡ് പ്രഷർ ഒരു സുന്ദര വില്ലനാണ് എന്ന് അറിയാം.. അതുപോലെതന്നെ ഡയബറ്റിസ് ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധ കോമബിലിറ്റീസ് കൊണ്ട് ഹൃദയത്തിൽ ബ്ലോക്കുകൾ ഉണ്ടാവുക അതുപോലെ സ്ട്രോക്ക് ഉണ്ടാവുക തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.. ഇങ്ങനെ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത എനിക്കും ജനിതകമായി വളരെ കൂടുതലാണ് എന്നുള്ളതുകൊണ്ടുതന്നെ ഞാൻ ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടി കഴിക്കുന്ന ഒരു ജ്യൂസും അതിനോട് അനുബന്ധിച്ചുള്ള കുറച്ച് ഭക്ഷണസാധനങ്ങളുമാണ് നിങ്ങളുമായി ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.. ഈ ബ്ലോക്കുകൾ മാറാൻ ആയിട്ട് നമ്മുടെ ബിപിയും അതുപോലെ ഷുഗറും ഒബിസിറ്റി ബോഡി വെയിറ്റ് കൺട്രോൾ ചെയ്യേണ്ടതും വളരെ വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. ഇനി ബ്ലോക്കുകൾ ഉണ്ടാകാതിരിക്കാനും അഥവാ ബ്ലോക്കുകൾ ഉണ്ടെങ്കിൽ തന്നെ അതു മാറാനും ഉപകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടത് ഞാൻ കഴിക്കുന്ന ഒരു ജ്യൂസ് തന്നെയാണ്..

അതുകൊണ്ടുതന്നെ ആദ്യമേ പറയാനുള്ളത് ഈ ജ്യൂസിനെ കുറിച്ചാണ്.. എബിസി ജ്യൂസ് എന്നാണ് ഇതിനെ പറയുന്നത്.. ഇതിൽ മൂന്ന് ചേരുവകൾ ഉണ്ട്.. അതായത് ആപ്പിൾ അതുപോലെ ബീറ്റ്റൂട്ട് ക്യാരറ്റ്.. നമുക്കറിയാം ഇവ മൂന്നും മൂന്ന് ബ്രൈറ്റ് കളറുള്ള ഭക്ഷണസാധനങ്ങൾ ആണ്.. ഇവ മൂന്നിലും കോമൺ ആയിട്ട് ഉള്ള ഒരു സാധനം ലൈക്കോപീൺ എന്ന് പറയാം. ഇവ മൂന്നും തുല്യ അളവിൽ തന്നെ എടുത്ത് ജ്യൂസ് അടിച്ച് അതിൻറെ ആ ഒരു ഫൈബർ കണ്ടന്റ് ഒന്നും നഷ്ടമാകാതെ നിങ്ങൾക്ക് വേണമെങ്കിൽ അരിച്ചു കുടിക്കാം.. പക്ഷേ അങ്ങനെ ചെയ്യാതെ കുടിച്ചാൽ അത്രയും നല്ലതാണ്..

അത്രയും ഫൈബർ കണ്ടന്റ് അകത്തേക്ക് ചെന്ന് കഴിയുമ്പോൾ നിങ്ങൾ ഒരാഴ്ച തുടർച്ചയായി രാവിലെയും രാത്രിയിലും ഈയൊരു ജ്യൂസ് കുടിച്ചാൽ അപ്പോൾ മാറ്റം കണ്ടറിയാം.. ഡയബറ്റിസ് ആയ ആളുകൾക്ക് ആപ്പിൾ അതുപോലെ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ കഴിക്കാമോ എന്നുള്ള സംശയം വരാം.. നമുക്ക് ചെയ്യാവുന്ന ഒരു കാര്യം എന്ന് പറയുന്നത് രാത്രിയിലെ അത്താഴം ഒഴിവാക്കി ഈയൊരു ജ്യൂസ് കുടിക്കുക എന്നുള്ളതാണ്.. വേണമെങ്കിൽ രണ്ട് ഗ്ലാസ് വരെ കുടിച്ചോളൂ.. പിറ്റേന്ന് ടോയ്‌ലറ്റിൽ പോകുമ്പോൾ അതിൽ ചുവപ്പ് നിറം കണ്ട് പേടിക്കുക ഒന്നും വേണ്ട.. അത് പൈൽസ് അല്ലെങ്കിൽ ബ്ലീഡിങ് ഒന്നുമല്ല.. ചിലപ്പോൾ ഈ ബീറ്റ്റൂട്ടിന്റെ കളർ അങ്ങനെ തന്നെ കാണാൻ സാധ്യതയുണ്ട്.. പക്ഷേ ഇത് ഒരാഴ്ച തുടർച്ചയായി കഴിച്ചിട്ട് നമ്മുടെ ബിപി ഒന്ന് പരിശോധിച്ചു നോക്കുക.. അത് വളരെ നോർമലായി തന്നെ ഇരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *