അച്ഛൻ എപ്പോഴും വാട്സാപ്പിൽ ചാറ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞ് സ്ഥിരമായി വഴക്ക് കൂടിയ അമ്മ.. കഴിഞ്ഞദിവസം എന്നോട് വാട്സപ്പ് വേണമെന്നു പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പ് ആണ് തോന്നിയത്.. ഇനി അച്ഛനോടുള്ള വാശി തീർക്കുവാൻ അമ്മയും ഫുൾടൈം വാട്സാപ്പിൽ ആയിരിക്കും എന്ന് ഞാൻ സംശയിച്ചു.. എന്തായാലും പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്നൊക്കെ ഞാൻ അമ്മയ്ക്ക് പഠിപ്പിച്ചു കൊടുത്തു.. അന്ന് രാത്രി വീട്ടുജോലികൾ എല്ലാം നേരത്തെ തന്നെ ചെയ്തു തീർത്തിട്ട് ഫോണുമായി റൂമിൽ കയറി വാതിൽ അടച്ചു.. ഞാനാകെ പരിഭ്രമിച്ചു.. അമ്മയ്ക്ക് ഇത് എന്താണ് പറ്റിയത്.. ഇതുവരെയും ഇല്ലാത്ത പുതിയ പുതിയ ഓരോ ശീലങ്ങൾ.. വാട്സാപ്പിൽ അക്കൗണ്ട് എടുക്കുക എന്നിട്ട് ചാറ്റ് ചെയ്യാനായി റൂമിൽ കയറി അടിക്കുക.. മുറി അടച്ച് ചാറ്റ് ചെയ്യാൻ മാത്രം അമ്മയ്ക്ക് വല്ല രഹസ്യബന്ധങ്ങളും ഞാനറിയാതെ ഉണ്ടായോ എന്ന് വരെ ഞാൻ സംശയിച്ചു..
അച്ഛൻ ഇപ്പോൾ ടിവിയുടെ മുൻപിൽ ഇരുന്നു കൊണ്ട് വാർത്ത കാണുകയാണ്.. എന്തായാലും ടിവി ഓഫ് ചെയ്ത് അച്ഛൻ ബെഡ്റൂമിലേക്ക് പോകുമ്പോൾ മിക്കവാറും 11 മണിയെങ്കിലും ആകുമെന്ന് അമ്മയ്ക്ക് അറിയാം.. ആ ഒരു ധൈര്യത്തിലാണ് അമ്മ ബെഡ്റൂമിൽ കയറി കതക് അടിച്ചിരിക്കുന്നത്.. ഈശ്വരാ പാവം അച്ഛനേ അമ്മ വഞ്ചിക്കുകയാണോ.. അച്ഛൻ എത്ര നേരം ചാറ്റ് ചെയ്താലും അതെല്ലാം ഞങ്ങളുടെ മുൻപിൽ വെച്ച് തന്നെയായിരുന്നു.. പക്ഷേ അമ്മയുടെ ഈ ഒളിച്ചുകളി എന്തിനാണ് എന്നാണ് അറിയാത്തത്.. എന്തായാലും അമ്മ ഇറങ്ങി വരട്ടെ എന്നിട്ട് ചോദിക്കാം.. അതും കരുതി ഞാൻ എൻറെ റൂമിലേക്ക് പോയി.. ടെക്സ്റ്റ് ബുക്ക് തുറന്നു വെച്ച വായിച്ചു എങ്കിലും ഒന്നും എൻറെ മനസ്സിലേക്ക് കയറുന്നില്ല..
എന്തോ ഒരു ഭീതി എൻറെ മനസ്സിനെ പിടികൂടി.. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു.. കുറെ നാളുകൾ മുമ്പുവരെ അച്ഛനും അമ്മയും തമ്മില്‍ എന്തോ സ്നേഹം ആയിരുന്നു.. പിന്നീട് അവർക്കിടയിൽ എപ്പോഴും ഒരു ചെറിയ അകൽച്ച ഉണ്ടായി.. അച്ഛൻ മൊബൈൽ ഫോണിന് കൂടുതൽ ആശ്രയിച്ച് തുടങ്ങിയപ്പോൾ ആയിരുന്നു അങ്ങനെ സംഭവിച്ചത്.. അച്ഛൻറെ അടുത്തിരുന്ന അമ്മ എന്തെല്ലാം വിശേഷങ്ങൾ പങ്കുവെച്ചാലും അതിനെല്ലാം ഒന്നും മൂളുക മാത്രം ചെയ്യാതെ ഒരു മറുപടിയും പറയുകയില്ലായിരുന്നു.. കാരണം അച്ഛൻറെ ശ്രദ്ധ മുഴുവൻ കയ്യിൽ ഇരിക്കുന്ന മൊബൈൽ ഫോണിലേക്ക് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…