നമ്മുടെ വീട്ടിൽ നിത്യേന വരുന്ന ഒരു അതിഥിയാണ് കാക്ക എന്ന് പറയുന്നത്.. കാക്കയുമായി ബന്ധപ്പെട്ട ഒരുപാട് ഐതിഹ്യങ്ങളും ഒരുപാട് കാര്യങ്ങളും വിശ്വാസങ്ങളും എല്ലാം നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.. അതിൽ ഏറെയും സത്യമുള്ളവ തന്നെയാണ്.. കാക്ക നമ്മുടെ പിതൃക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത്.. കാക്ക എന്ന പക്ഷി നമ്മുടെ പിതൃക്കളുടെ ദൂതന്മാരാണ്.. അതുപോലെ ശനിഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.. കണ്ടകശനി അതുപോലെതന്നെ ഏഴര ശനി തുടങ്ങിയ ശനി ദശ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തികൾക്ക് കാക്കയ്ക്ക് ഒരു നേരം ആഹാരം കൊടുത്താൽ അല്ലെങ്കിൽ കാക്കയെ കൂടുതൽ പരിചരിച്ചാൽ ഒക്കെ ശനിദോഷം നിവാരണം ഉണ്ടാകും എന്നൊക്കെ ഒരുപാട് വിശ്വാസങ്ങളുണ്ട്.. ഇതെല്ലാം തന്നെ പൂർണ്ണമായും സത്യമുള്ള കാര്യങ്ങളാണ്..
കാക്കയ്ക്ക് ഒരു നേരം ആഹാരം കൊടുക്കുന്നത് സർവ്വവിധത്തിലുള്ള പുണ്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരും എന്നുള്ളതാണ്.. അതുകൊണ്ടാണ് പണ്ടുള്ള അമ്മമാരും മുത്തശ്ശന്മാരും ഒക്കെ പറഞ്ഞ ഒരു കാര്യമുണ്ട്.. നമ്മുടെ വീട്ടിൽ എന്ത് ആഹാരം പാകം ചെയ്താലും പ്രത്യേകിച്ചും നമ്മുടെ വീട്ടിൽ ചോറ് വയ്ക്കുന്ന സമയത്ത് ആ ആഹാരം മറ്റുള്ളവർക്ക് എല്ലാം വിളമ്പുന്നതിനു മുമ്പ് ആയിട്ട് ഒരു തവി ചോറെങ്കിലും എടുത്ത് നമ്മുടെ വീടിൻറെ അടുക്കള ഭാഗത്തോ അല്ലെങ്കിൽ വീടിൻറെ തെക്ക് കിഴക്കുഭാഗത്ത് ഏതെങ്കിലും ഒരു മതിലിന് പുറത്ത് അല്ലെങ്കിൽ ഒരു കല്ലിലോ അല്ലെങ്കിൽ ഒരു ഇല വിരിച്ച് അതിലേക്ക് എല്ലാം വെച്ച് കൊടുക്കുമായിരുന്നു.. ഇത് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് വെച്ചാൽ കാക്കയ്ക്ക് വന്ന് കഴിക്കാൻ വേണ്ടിയായിരുന്നു..
അതൊരു പ്രസാദം പോലെയാണ് അത്തരത്തിൽ നമ്മൾ ചെയ്തുകൊണ്ടിരുന്നത്.. പലപ്പോഴും കുടിക്കാൻ വെള്ളം പോലും നമ്മൾ വയ്ക്കാറുണ്ട്.. അപ്പോൾ എത്രത്തോളം ബന്ധപ്പെട്ട് നമ്മളുമായി ചേർന്ന് നിൽക്കുന്ന ഒരു പക്ഷിയാണ് കാക്ക എന്ന് പറയുന്നത്.. നമ്മൾ എത്രത്തോളം ആഹാരം നൽകുന്നുവോ അത്രത്തോളം നമ്മുടെ ജീവിതത്തിൽ നിന്ന് ദുരിതങ്ങളും കഷ്ടപ്പാടുകളും മാറിനിൽക്കും എന്നുള്ളതാണ് വിശ്വാസം.. ശനിഗ്രഹത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും നമുക്ക് ലഭിക്കുമെന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ വിശ്വാസം എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ നിങ്ങൾക്ക് വല്ല ശനിയുടെ അപഹാരവും ഉണ്ട് എന്നുണ്ടെങ്കിൽ ഇതുപോലെ കാക്കയ്ക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയാൽ മതിയാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….