ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നോർമലി മനുഷ്യൻറെ ഹൃദയ മിടിപ്പ് എടുത്ത് അറുപതും അതുപോലെ 100 ഇടയിൽ ആണ് നിൽക്കാറുള്ളത്.. ഇത് ഈ ഒരു റേഞ്ചിൽ വയ്ക്കുന്നത് ഹാർട്ടിന് അകത്തുള്ള ഒരു ഇലക്ട്രിക്കൽ സിസ്റ്റം ആണ്.. പലപ്പോഴും ഇത്തരത്തിൽ ഇലക്ട്രിക്കൽ സിസ്റ്റത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ഹൃദയമിടിപ്പ് വളരെ അമിതമായി കൂടുകയും ചെയ്യും.. അങ്ങനെ കൂടാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ജന്മനാൽ തന്നെ നമ്മുടെ ഹാർട്ടിനകത്ത് ഉണ്ടാകുന്ന എക്സ്ട്രാ ഇലക്ട്രിക്കൽ കണക്ഷൻ ആണ്.. അപ്പോൾ ഇത്തരത്തിൽ എക്സ്ട്രാ ഇലക്ട്രിക്കൽ കണക്ഷൻ ഉള്ള ആളുകളിൽ ഇരുന്ന് ഇരുപ്പിൽ തന്നെ ഹൃദയമിടിപ്പ് എടുത്ത് വളരെയധികം വർദ്ധിക്കുക അതായത് നെഞ്ചിടിപ്പ് പടപട എന്ന അടിക്കുന്നതായി ഫീൽ ചെയ്യുക.. പെട്ടെന്ന് തന്നെ അല്ലെങ്കിൽ നൂറിൽ നിന്നും കൂടി പെട്ടെന്ന് 200 ലേക്ക് ആവുക..
പലപ്പോഴും ഇത്തരം ഒരു സാഹചര്യം ഉണ്ടാവുമ്പോൾ കുറച്ചൊന്ന് റസ്റ്റ് ചെയ്യുകയും ഇരിക്കുകയേ ചെയ്താൽ ഇവ താനെ പഴയ സ്ഥിതിയിലാകുന്നത് കാണാറുണ്ട്.. എന്നാൽ ചില ആളുകൾക്ക് ആശുപത്രിയിൽ പോയി ഇഞ്ചക്ഷൻ എടുക്കേണ്ട ആവശ്യം വരാറുണ്ട്.. ഇതിൻറെ ഒരു പ്രധാന പ്രശ്നം എന്നു പറയുന്നത് ഇവ പെട്ടെന്ന് ആയിരിക്കും വരുന്നത്.. ഇവ നമുക്ക് എപ്പോൾ വരും എന്ന് ആർക്കും പറയാൻ കഴിയില്ല.. അതുപോലെ ഇവ വന്നു കഴിഞ്ഞാൽ എത്ര സമയം നിൽക്കും എന്നുള്ളതും പറയാൻ കഴിയില്ല.. ഇതുള്ള ആളുകൾ പറയുന്നത് പെട്ടെന്ന് ഹൃദയമിടിപ്പ് കൂടുകയും കുറച്ചു കഴിഞ്ഞപ്പോൾ അത് താനിയെ കുറയുകയും ചെയ്യും എന്നൊക്കെയാണ്.. പക്ഷേ ചില ആളുകളുടെ ഇഞ്ചക്ഷൻ എടുത്താൽ മാത്രമേ ക്ലിയർ ആവുകയുള്ളൂ..
ഇതെല്ലാം തന്നെ നമ്മുടെ ഹാർട്ടിനകത്ത് ഉള്ള ഇലക്ട്രിക്കൽ സിസ്റ്റത്തിൽ ഉണ്ടാകുന്ന ഷോട്ട് സർക്യൂട്ടാണ്.. പണ്ടുകാലത്തെ ഇതിന് അങ്ങനെ ചികിത്സകൾ ഒന്നുമില്ലായിരുന്നു.. ഇത്തരം ആളുകൾക്ക് ജീവിതകാലം മുഴുവൻ മരുന്നുകൾ എടുക്കാൻ ആയിരുന്നു പറയാറുള്ളത്.. പക്ഷേ മിടുപ്പ് കുറയാനുള്ള മരുന്നുകൾ എടുത്താലും താൽക്കാലികമായി കുറയുകയല്ലാതെ അതായത് ആറുമാസത്തിൽ രണ്ടുമൂന്നു പ്രാവശ്യം വരുമെങ്കിൽ മരുന്ന് കഴിച്ചാൽ അത് ഒരു മാസമായി ചുരുങ്ങും എന്നുള്ളതല്ലാതെ ഈ ഒരു അസുഖത്തിന് പെർമനന്റ് ആയ ഒരു സൊല്യൂഷൻ ഒന്നും ഉണ്ടാകാറില്ല.. അതുകൊണ്ടുതന്നെ ആളുകൾ കാലങ്ങളോളം മരുന്നുകൾ കഴിക്കുകയും പിന്നീട് ആ മരുന്നുകളിൽ നിന്നും പല സൈഡ് എഫക്ട് ആയ കോംപ്ലിക്കേഷനുകൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….