നമ്മൾ എല്ലാവരുടെയും വീടുകളിൽ ഒരുപാട് തരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ്.. ചെടികൾ എന്നും പറയുമ്പോൾ അലങ്കാരത്തിന് വേണ്ടി നട്ടുപിടിപ്പിക്കാറുണ്ട് അതല്ലെങ്കിൽ വാസ്തുപരമായി ചില ചെടികൾ നട്ടുപിടിപ്പിക്കും.. അതുപോലെ വീടിൻറെ ഓരോ ദിശകൾക്കും ഓരോ ചെടികളുണ്ട് അതെല്ലാം നോക്കി നമ്മൾ ചെടികൾ നട്ടുപിടിപ്പിക്കാറുണ്ട്.. അതുപോലെ തന്നെ വീട്ടിലേക്ക് കണ്ണേറ് ദോഷം ഒന്നും ഏൽക്കാതിരിക്കാൻ ചില ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ട്.. കൂടാതെ ഓരോ നക്ഷത്രക്കാർക്ക് ഓരോ ചെടികൾ ഉണ്ടായിരിക്കും.. അപ്പോൾ അവരുടെ നക്ഷത്രത്തിന് അനുസരിച്ചുള്ള ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് കാണാം.. അങ്ങനെ പലരും പലതരത്തിലാണ് നമ്മുടെ വീടും പരിസരവും എല്ലാം വളരെയധികം സൂക്ഷിക്കാൻ ആയി പലതരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിക്കാറുള്ളത്..
ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്ന കാര്യം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.. നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിക്കാൻ പറ്റുന്ന ഒരു ചെടിയെക്കുറിച്ചാണ് നിങ്ങളുമായി ഇന്ന് സംസാരിക്കുന്നത്.. ചെടി ഒന്നു പറയുന്നത് മറ്റൊന്നുമല്ല മഞ്ഞൾ ചെടിയാണ്.. മഞ്ഞൾ എവിടെ വളരുന്നോ ആ മണ്ണ് വളരെ ദൈവാനുഗ്രഹം ഉള്ളതാണ്.. അല്ലെങ്കിൽ ആ മണ്ണ് ദൈവാനുഗ്രഹം ഉള്ളതായി മാറും എന്നാണ് വിശ്വാസം.. കാരണം മഞ്ഞൾ എന്ന് പറഞ്ഞാൽ അടിസ്ഥാനപരമായി മഹാലക്ഷ്മിയാണ്.. മഹാലക്ഷ്മിയുടെ സാന്നിധ്യമാണ് മഞ്ഞൾ ചെടികൊണ്ട് ഉറപ്പുവരുത്തുന്നത്.. നമുക്ക് എല്ലാവർക്കും അറിയാം മഹാലക്ഷ്മിയെ ആരാധിക്കുമ്പോൾ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്ന എല്ലാ പൂജകളിലും അതുപോലെ എല്ലാ പ്രാർത്ഥനകളും പ്രധാന പങ്കുവഹിക്കുന്നത് മഞ്ഞളാണ്..
ക്ഷേത്രങ്ങളിൽ പോലും പ്രസാദമായി നൽകുന്ന ഒരു വസ്തുവാണ് മഞ്ഞൾ എന്ന് പറയുന്നത്.. മഞ്ഞൾ കൊണ്ട് മാല സമർപ്പിച്ച പ്രാർത്ഥിച്ചാൽ നമ്മുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നുള്ളതാണ് വിശ്വാസം.. ദേവി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് മഞ്ഞൾ കൊണ്ടുള്ള മാല അല്ലെങ്കിൽ മഞ്ഞൾ സമർപ്പിക്കുന്നത് എന്നൊക്കെ പറയുന്നത്.. അപ്പോൾ ഐശ്വര്യത്തിന്റെ പ്രതീകമായാണ് മഞ്ഞളിനെ കാണുന്നത്.. ചിലർ തുളസിത്തറയിൽ തുളസി യോടൊപ്പം തന്നെ മഞ്ഞൾ നട്ടു വളർത്താറുണ്ട്.. അത് വളരെ ഉത്തമമായ കാര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…