നെഞ്ചിരിച്ചിൽ അതുപോലെ പുളിച്ചുതികട്ടൽ എല്ലാം വീട്ടിലിരുന്നു കൊണ്ടുതന്നെ നമുക്ക് ഈസിയായി പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ സമൂഹത്തിൽ 20 അല്ലെങ്കിൽ 30 ശതമാനത്തോളം ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് നെഞ്ചിരിച്ചൽ അതുപോലെ പുളിച്ചു തികട്ടൽ എന്ന് പറയുന്നത്.. പണ്ട് ഇത് ഒരു 40 വയസ്സ് കഴിഞ്ഞു വന്നിരുന്ന ഒരു അസുഖമായിരുന്നു.. എന്നാൽ ഇന്ന് അങ്ങനെയല്ല സ്ഥിതി.. ഒരു 10 അല്ലെങ്കിൽ 20 വയസ്സ് കഴിഞ്ഞാൽ തന്നെ ഇത്തരം ഒരു അസുഖം തുടങ്ങുകയാണ്.. എന്താണ് GERD എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത്.. എന്തൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നുള്ളതും കാരണങ്ങളെക്കുറിച്ച് നമുക്ക് വിശദമായി ഡിസ്കസ് ചെയ്യാം.. പ്രധാനമായും ഈ ഒരു അവസ്ഥയിൽ രോഗികൾ വന്ന് പറയാറുള്ളത് പുളിച്ചു തികട്ടൽ തന്നെയാണ് അതായത് ഒരു പുളിപ്പുള്ള ദ്രാവകം വായിലേക്ക് കയറിവരുക.. ഇത് കൂടുതലും സംഭവിക്കുന്നത് അല്ലെങ്കിൽ കണ്ടുവരുന്നത് രാവിലെയാണ്.. അത് രാവിലെ എഴുന്നേൽക്കുമ്പോഴാണ് ഇത്തരത്തിൽ വായിൽ ഒരു ദ്രാവകം പുറത്തേക്ക് വരുന്നത്..

അതുപോലെതന്നെ പല്ലു തേക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനും.. അതുപോലെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ചുമ.. ഇത്തരത്തിൽ ചുമയ്ക്കുമ്പോൾ ഇതേ പോലെ തന്നെ ഒരു പുളിപ്പുള്ള ദ്രാവകം വായിലേക്ക് കയറി വരിക തുടങ്ങി ഇത്തരം ലക്ഷണങ്ങളാണ് ഇതിൻറെ ഒരു പ്രധാന കാരണമായി കണ്ടുവരുന്നത്.. കൂടാതെ നമ്മുടെ അന്നനാളത്തിൽ കൂടെ ഉണ്ടാകുന്ന എരിച്ചിൽ അതുപോലെ പുകച്ചിൽ തുടങ്ങിയവയാണ് ഇതിൽ കൂടുതലും കണ്ടു വരാറുള്ളത്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ലക്ഷണങ്ങൾ നമുക്ക് വരുന്നത് എന്ന് നോക്കി കഴിഞ്ഞാൽ നമുക്കറിയാം നമ്മൾ കഴിക്കുന്ന ഭക്ഷണം അത് നല്ലപോലെ ചവച്ച് അരച്ച് അത് അന്നനാളത്തിലൂടെ പാസ് ചെയ്തു പോയി നമ്മുടെ വയറിലാണ് എത്തുന്നത്..

അതുപോലെ ഈ അന്നനാളവും നമ്മുടെ വയറും അതുപോലെ നമ്മുടെ വയറിലെത്തുന്ന ഭക്ഷണവും തിരിച്ചും വീണ്ടും അന്നനാളത്തിലേക്ക് കയറാതിരിക്കാൻ ഒരു ചെറിയ വാൽവുണ്ട്.. ആഹാരപദാർത്ഥങ്ങൾ നമ്മുടെ വയറിലെത്തി അത് ഫുൾ ആവുകയോ മറ്റും ചെയ്താൽ ആണ് ഇവനേരെ മുകളിലോട്ട് കയറുന്നത്.. അതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ കൂടി പോയി വയറിലാണ് എത്തുന്നത്.. വയറിലെ ഈ ഭക്ഷണത്തെ നല്ല രീതിയിൽ ഉപയോഗിക്കാനുള്ള എൻസൈമുകളും മറ്റും ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *