ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതത്തിൽ ഉപയോഗിക്കാൻ കഴിയുന്ന നൂതനമായ ചികിത്സാരീതിയായ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മയെ കുറിച്ചാണ്.. സന്ധിവാതം അല്ലെങ്കിൽ ജോയിന്റുകളിൽ ഉണ്ടാകുന്ന തേയ്മാനം എന്നിവ പൊതുവേ അറിയപ്പെടുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നാണ്.. ഈ രോഗം പൊതുവേ കാൽമുട്ടുകളിലാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ കാൽമുട്ടുകളാണ് നമ്മുടെ ശരീരഭാരം മുഴുവൻ താങ്ങുന്നത്.. അതുകൊണ്ടാണ് കാൽമുട്ടുകളിൽ സന്ധിവാതം വളരെ കൂടുതലായി കണ്ടു വരുന്നതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത്.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന സന്ധിവാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. പൊതുവേ കാൽമുട്ടുകളിൽ ഉണ്ടാകുന്ന വേദന അതുപോലെ കാൽമുട്ടിൽ ഉണ്ടാകുന്ന നീര്..
അതുപോലെ കാൽമുട്ടുകളിലെ ജോയിന്റുകളിലെ മൂവ്മെൻറ് ഉണ്ടാകുന്ന പ്രോബ്ലം.. അല്ലെങ്കിൽ ശരിയായ രീതിയിൽ നമുക്ക് കാൽ മടക്കാനും നിവർത്താനും ഒക്കെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതൊക്കെയാണ് സന്ധിവാതവുമായി ബന്ധപ്പെട്ട് നമ്മൾ കൂടുതലും കണ്ടുവരുന്ന ലക്ഷണങ്ങൾ.. എന്താണ് സന്ധിവാതം എന്ന് പറയുന്നത്.. നമ്മുടെ എല്ലാവിധ സന്ധികളിലും കാർട്ടിലേജ് എന്നുള്ളവ ഉണ്ട്.. എല്ലുകൾ തമ്മിലുള്ള ഒരു ജോയിന്റിനെ ആണ് നമ്മൾ സന്ധി എന്നു പറയുന്നത്.. അപ്പോൾ അത്തരം സന്ധികളുടെ പ്രവർത്തനത്തെ കൂടുതൽ സുഗമമാക്കാനും നല്ല രീതിയിൽ പ്രവർത്തിപ്പിക്കാനും വേണ്ടി നമുക്ക് കാട്ടിലെജുകൾ ഉണ്ട്..
അപ്പോൾ ഈ ഒരു സാധനത്തിന് സമയം കൂടുന്തോറും തേയ്മാനം സംഭവിക്കാം.. പൊതുവേ നമുക്ക് പ്രായമാകുംതോറും നമ്മുടെ ശരീരത്തിൽ പല രീതിയിലുള്ള തേയ്മാനങ്ങൾ സംഭവിക്കും അതിൽ സന്ധികളിൽ വരുന്ന തേയ്മാനത്തിന് ആണ് നമ്മൾ സന്ധിവാതം എന്ന് പറയുന്നത്.. ഈ ഓസ്റ്റിയോ ആർത്രൈറ്റിസ് പൊതുവേ രണ്ട് തരം ഉണ്ട്.. അതായത് ഏർലി ആർത്രൈറ്റിസ് ഉണ്ട് അതുപോലെതന്നെ ലേറ്റ് ആർത്രൈറ്റിസ് ഉണ്ട്.. നേരത്തെ കണ്ടുപിടിച്ചാൽ അത് ഏർലി ആർത്രൈറ്റിസ് ആണ്.. എന്നാൽ വൈകി കണ്ടുപിടിക്കുമ്പോൾ അത് നമ്മുടെ സന്ധികളെ കൂടുതൽ ബാധിച്ചു കഴിഞ്ഞാൽ ലേറ്റ് ആർത്രൈറ്റിസ് എന്ന് പറയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….