പ്രമേഹ രോഗികൾ ഇത്രത്തോളം മരുന്നു കഴിച്ചിട്ടും ഇവ കുറയാത്തതിന്റെ കാരണം എന്താണ്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പ്രഷറിനും ഷുഗറിനും കൊളസ്ട്രോളിനും എല്ലാം ദിവസവും മരുന്നുകൾ കഴിക്കുകയും അതുപോലെ ഇഞ്ചക്ഷൻ എടുക്കുന്നവരുടെയും എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. പുതിയ മരുന്നുകളും അതുപോലെ ഓപ്പറേഷൻ രീതികളും എല്ലാം ദിവസവും പുതിയത് പുതിയത് കണ്ടു പിടിക്കുകയാണ്.. എങ്കിലും ഈ മരുന്നുകൾക്കും അതുപോലെ ഓപ്പറേഷനുകൾക്കും ഒന്നും ഈ രോഗങ്ങളെ മാറ്റാൻ കഴിയുന്നില്ല.. മരുന്നുകൾ കഴിച്ചുകൊണ്ട് അത് നിയന്ത്രിക്കാൻ ശ്രമിച്ചാലും ഹാർട്ട് അറ്റാക്ക് അതുപോലെ സ്ട്രോക്ക്.. വൃക്കകളുടെ തകരാറുകൾ അതുപോലെ ന്യൂറോപതി റൈറ്റിനോപതി തുടങ്ങിയവ ഒന്നും തടയാൻ കഴിയുന്നില്ല.. മാത്രമല്ല നമുക്ക് ഈ രോഗങ്ങളോടൊപ്പം തന്നെ മരുന്നുകൾ ഉണ്ടാക്കുന്ന ക്ഷീണവും അസ്വസ്ഥതകളും അതുപോലെ ബുദ്ധിമുട്ടുകളും എല്ലാം വളരെയധികം കൂടി വരികയാണ്..

അതേസമയം പ്രഷറും ഷുഗർ പ്രമേഹം പോലുള്ള ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളും നമ്മുടെ ജീവിതശൈലി ക്രമീകരണത്തിലൂടെ തടയാനും അതുപോലെ ഒരിക്കൽ വന്നാൽ മാറ്റാൻ കഴിയുന്നതേയുള്ളൂ.. ഗുളികകളെയും അതുപോലെ ഇൻസുലിൻ ഇഞ്ചക്ഷനുകളെ ആശ്രയിക്കാതെ ആരോഗ്യത്തോടുകൂടി ജീവിക്കാൻ കഴിയും.. അപ്പോൾ അത് എങ്ങനെ നമ്മുടെ ജീവിതത്തിൽ സാധ്യമാക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം.. ആദ്യം നമുക്ക് ഈ ഷുഗർ പ്രഷർ പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരുമ്പോൾ അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.. അതായത് ഇത്തരം ലക്ഷണങ്ങൾ വച്ചിട്ടാണല്ലോ പൊതുവേ രോഗി രോഗം കണ്ടുപിടിക്കുന്നത്.. സാധാരണയായിട്ട് ഡയബറ്റിസ് രോഗികൾക്ക് യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാറില്ല..

ചിലപ്പോൾ രോഗം മൂർച്ഛിച്ച് അത് കൂടി വരുമ്പോഴേക്കും ലക്ഷണങ്ങൾ ഉണ്ടാകുന്നത്.. അതായത് കൂടുതൽ ദാഹം അനുഭവപ്പെടും അതുപോലെ വിശപ്പ് കടുത്ത ക്ഷീണം ഉണ്ടാകും.. അതുപോലെ പ്രഷർ കാരണം ആർക്കും യാതൊരു ലക്ഷണങ്ങളും ഉണ്ടാകാറില്ല.. തലവേദനകളും മറ്റും വരുമ്പോൾ നമ്മൾ പ്രഷർ നോക്കുന്നു എന്ന് മാത്രം.. അല്ലെങ്കിൽ ഒരു സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ മാത്രമേ അത് ഒരു പ്രഷർ ലക്ഷണമായി വരുന്നുള്ളൂ.. അല്ലെങ്കിൽ പ്രഷർ മൂലം നമ്മുടെ രക്തക്കുഴലുകൾക്ക് ഡാമേജുകൾ വന്ന് കാലുകളിൽ വേദന നീർക്കെട്ട് തുടങ്ങിയവ അനുഭവപ്പെടുമ്പോൾ ആയിരിക്കും.. ഷുഗറും പ്രഷറും എല്ലാം കൂടുമ്പോൾ ആയിരിക്കും നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് വരെ ഉണ്ടാവുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *