ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടിന് അടുത്ത് ഒരു അയൽവാസി ഉണ്ടായിരുന്നു.. ഞങ്ങൾ ഒരു വീടു പോലെയായിരുന്നു കഴിഞ്ഞിരുന്നത്.. അവിടെ ഒരു ഉമ്മ ഉണ്ട് നല്ല സാമർത്ഥ്യം ഉള്ള ഉമ്മയാണ്.. അവർക്ക് മൊത്തം ഏഴു മക്കൾ ഉണ്ട്. 6 ആണും അതുപോലെ ഒരു പെണ്ണും.. മക്കളൊക്കെ വലുതായി എല്ലാവരുടെയും കല്യാണം ഒക്കെ കഴിഞ്ഞ് ഓരോരുത്തരായി സെറ്റിൽ ആയി.. അതിൽ ഒരു മകൻറെ കുട്ടിയെ ഈ ഉമ്മയാണ് വളർത്തിയത്.. ഈ കുട്ടി ജനിച്ച ആറോ ഏഴോ മാസം ആയപ്പോൾ ഇതിൻറെ മാതാവ് വീണ്ടും ഗർഭിണിയായി.. മൂത്ത കുട്ടിയെ നോക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് ഈ വലിയുമ്മയാണ് നോക്കിയത്.. പിന്നീട് വളർന്നശേഷവും ഈ കുട്ടി സ്വന്തം ഉമ്മാൻറെ അടുത്ത് പോയില്ല.. ഇവിടെ നിന്ന് തന്നെ വളർന്നു.. ഞാനും അവളും ഏതാണ്ട് സമപ്രായക്കാർ ആയിരുന്നു.. എൻറെ കളിക്കൂട്ടുകാരിയാണ് അവൾ.. അവൾ ഈ വലിയുമ്മയെ എന്നുമ്മ എന്നാണ് വിളിച്ചിരുന്നത്..
അതുകേട്ട് ഞാനും അങ്ങനെയാണ് വിളിക്കാറുള്ളത്.. ആർക്കും അസൂയ തോന്നുന്ന രീതിയിൽ ഒന്നിനും ഒരു കുറവും നോക്കാതെയാണ് ആ കൊച്ചു മോളെ വളർത്തിയത്.. കാലങ്ങൾ കടന്നു അവരുടെ മക്കളും പേര കുട്ടികളും എല്ലാം എല്ലാവരും നല്ല നിലയിൽ എത്തി ഈ ഉമ്മ മകളുടെ കൂടെ ആയിരുന്നു താമസം.. ആൺമക്കൾ ആരും ഉമ്മയെ അവരുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കാൻ ഒന്നും തയ്യാറായില്ല.. കഴിഞ്ഞദിവസം എൻ്റെ ഇത്താത്ത വന്നപ്പോൾ അവരെ കാണാൻ പോയി.. വളരെ ദയനീയമായിരുന്നു അവരുടെ അവസ്ഥ.. ഇത്തയോട് മക്കൾ ഒന്നും വന്നു നോക്കുന്നില്ല എന്ന സങ്കടമൊക്കെ പറഞ്ഞു കരഞ്ഞു.. എല്ലാ മക്കളും മാസം പൈസ ഒക്കെ അയച്ചു കൊടുക്കുന്നുണ്ട്.. പക്ഷേ ആർക്കും വന്നു നോക്കാൻ സമയമില്ല.. ഈ വയസ്സുകാലത്ത് അവർക്ക് എന്തിനാണ് ഈ പൈസ.. അവർക്ക് ഇപ്പോൾ വേണ്ടത് സ്നേഹവും പരിചരണവുമാണ്..
ഇത്ത വന്നിട്ട് ഈ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എനിക്കും അവരെ ഒന്നു പോയി കാണണം എന്ന് തോന്നി.. പിറ്റേദിവസം തന്നെ ഞാൻ എൻറെ ജോലിയൊക്കെ മാറ്റിവെച്ച് അവരെ കാണാൻ പോയി.. അവരെ കണ്ടതും എനിക്ക് തന്നെ വല്ലാതായി.. വെറും എല്ലും തോലുമായി ക്ഷീണിച്ച് കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുവായിരുന്നു അവർ.. ഞാൻ എന്നുമ്മ ന്ന് വിളിച്ചു.. എൻറെ വിളി കേട്ടതും പെട്ടെന്ന് വിളി തന്നിട്ട് എണീറ്റ് ഇരുന്നു.. എന്നിട്ട് എന്റെ കുട്ടിയാണോ ഇത് എത്ര നാളായി നിന്നെ ഞാൻ കണ്ടിട്ട് എന്നൊക്കെ പറഞ്ഞു.. എന്നെ എന്നിട്ട് അവർ ചേർത്ത് പിടിച്ചു.. ഓരോ കഥകൾ പറയുമ്പോഴും ഞാൻ ആ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചു.. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓരോ മക്കളുടെ കാര്യങ്ങൾ പറയാൻ തുടങ്ങി.. ആ ഉമ്മ അവർ വളർത്തിയ പേരക്കുട്ടി തന്നെ കാണാൻ വന്നതാണ് എന്നാണ് ആദ്യം കരുതിയത്.. പിന്നീടാണ് മനസ്സിലായത് ഞാൻ ആണെന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….