എന്താണ് റൈനോ പ്ലാസ്റ്റി എന്ന് പറയുന്നത്.. നമ്മുടെ മൂക്കിന് ഉണ്ടാകുന്ന ഭംഗി കുറവ് ഇത് ഉപയോഗിച്ച് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് റൈനോ പ്ലാസ്റ്റി എന്ന ഒരു പ്രൊസീജറിനെ കുറിച്ചാണ്.. അതായത് വിശദമായി പറയുകയാണെങ്കിൽ നമ്മുടെ മൂക്കിൻറെ ആകൃതിക്ക് വരുന്ന വ്യത്യാസങ്ങളെയാണ് നമ്മൾ ഇത്തരത്തിൽ പറയുന്നത്.. നമുക്ക് ചിലപ്പോൾ ജന്മനാൽ അല്ലെങ്കിൽ വല്ല ആക്സിഡന്റുമായിട്ട് അല്ലെങ്കിൽ ചിലപ്പോൾ എന്തെങ്കിലും പ്രൊസീജർ അല്ലെങ്കിൽ വല്ല സർജറി ഒക്കെ ചെയ്യുന്നതിന്റെ ഭാഗമായിട്ട് അല്ലെങ്കിൽ ചില ഇൻഫെക്ഷന്റെ ഭാഗമായിട്ടൊക്കെ നമ്മുടെ മൂക്കിന് പലതരത്തിലുള്ള ആകൃതി വ്യത്യാസങ്ങൾ വരാറുണ്ട്.. ചിലപ്പോൾ ഫുട്ബോൾ കളിക്കുമ്പോൾ അല്ലെങ്കിൽ നല്ല ആക്സിഡന്റും സംഭവിക്കുമ്പോഴൊക്കെ മൂക്കിൽ വല്ലതും തട്ടി മൂക്കിന്റെ ഷേപ്പ് ഒന്ന് വളഞ്ഞുപോകുക..

അല്ലെങ്കിൽ ചില ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടാവും ജന്മനാൽ തന്നെ അവരുടെ മൂക്ക് തത്തമ്മയുടെ ചുണ്ട് പോലെ തോന്നിക്കാം.. ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അതുപോലെ ചിലർക്ക് ചപ്പിയ മൂക്ക് എന്നൊക്കെ പറയാറുണ്ട് അതുപോലെ മറ്റു ചിലർക്ക് ആണെങ്കിൽ വളരെ നീണ്ട അല്ലെങ്കിൽ വളരെ വലിയ മൂക്ക് ആയിരിക്കും.. അപ്പോൾ ഇത്തരം പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ ചെയ്യുന്ന ഒരു പ്രൊസീജർ ആണ് റൈനോ പ്ലാസ്റ്റി എന്ന് പറയുന്നത്.. അതിന്റെ കൂടെ തന്നെ മൂക്കിൻറെ ഉള്ളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അതായത് മൂക്കിൻറെ പാലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അതുപോലെതന്നെ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്.. മൂക്കിൽ വളരുന്ന ദശ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുകൂടി ഈ ഒരു രീതിയിൽ കറക്റ്റ് ചെയ്യാൻ പറ്റുന്ന ഒരു പ്രൊസീജറാണ്..

അപ്പോൾ ഈ വീഡിയോയിലൂടെ ഈയൊരു പ്രൊസീജറിനെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്താൻ വേണ്ടിയാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്.. റൈനോ പ്ലാസ്റ്റി എന്ന് പറഞ്ഞ പ്രൊസീജർ സാധാരണ രീതിയിൽ മൂക്കിൻറെ ആകൃതിക്ക് വ്യത്യാസങ്ങൾ വരുത്താൻ വേണ്ടിയാണ്.. മൂക്കിൻറെ താഴ്ഭാഗത്ത് ഒന്ന് അല്ലെങ്കിൽ രണ്ട് മില്ലിമീറ്റർ ദൂരത്തിൽ ഒരു ചെറിയ മുറിവ് ഉണ്ടാക്കി കാണത്തക്ക രീതിയിൽ എന്ന് പറഞ്ഞാൽ അവിടെ ഒരു ചെറിയ മുറിവ് മാത്രമേ ഉണ്ടാകാറുള്ളൂ.. അതിനുശേഷം മൂക്ക് ഓപ്പൺ ചെയ്ത് മൂക്കിൻറെ എല്ലുകളും അതുപോലെ കാർട്ടിലേക്ക് എന്ന് പറയുന്ന ഒരു ഭാഗത്തുള്ള ബുദ്ധിമുട്ടുകൾ ശരിയാക്കാറാണ് പതിവ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *