ഉമ്മ അയാൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്.. ഇന്ന് അയാൾ എൻറെ മുടി ഇഴകളിൽ ചുംബിച്ചു.. എന്തൊരു അഴകാണ് നിൻറെ കാർ കൂന്തൽ എന്ന് പറഞ്ഞിട്ട്.. അതുകേട്ടപ്പോൾ ഉമ്മ ഒന്നും ശ്രദ്ധിക്കാതിരുന്നില്ല.. ഇവനെക്കുറിച്ച് ഇപ്പോൾ കുറെ ആയല്ലോ കേൾക്കുന്നെ.. അവൾക്ക് ഒരു ഉത്തമ കൂട്ടുകാരിയാണ് താൻ.. എല്ലാം തുറന്നു പറയാൻ തക്ക സ്വാതന്ത്ര്യം ഉള്ള ഒരു കൂട്ടുകാരി.. ഉമ്മയും ഉപ്പയും അതും താൻ തന്നെ.. താൻ അറിയാത്ത ഒരു നിമിഷം പോലും അവളെ കടന്നു പോകില്ല.. ഉമ്മ അന്ന് നമ്മൾ കണ്ട ആളില്ലേ.. അയാൾ ഇന്ന് ബസ്സിൽ കണ്ടപ്പോൾ എന്നെ നോക്കി ചിരിച്ചു.. അല്ലെങ്കിൽ ഫേസ്ബുക്കിൽ എന്നോട് ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞു.. അങ്ങനെ അങ്ങനെ അവൾ ഓരോ കാര്യങ്ങളും എന്നോട് പറയാറുണ്ട്.. താൻ അതിനൊക്കെ അതിനു വേണ്ടുന്ന ഗൗരവം മാത്രമേ കൊടുക്കാറുള്ളൂ.. എന്നാൽ ഇപ്പറഞ്ഞത് ഗൗരവമാണ്.. ഈയിടെയായി താടിയും കണ്ണടിയും കയ്യിൽ ഒരു ചെയിനും കെട്ടിയ ഇയാളെ കുറിച്ച് മാത്രമേ അവൾക്ക് പറയാനുള്ളൂ.. ഇൻറർനെറ്റ് കഫയിൽ ജോലിക്ക് നിൽക്കുന്ന അവളുടെ മുതലാളിയുടെ കൂട്ടുകാരനാണ് ഇയാൾ..
ഞാൻ എൻറെ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞു ഉമ്മ.. മകൾ തുടരുകയാണ്… എനിക്ക് വലിയ അസുഖം വന്നതാണ്.. ഇതിനേക്കാൾ മുടിയുണ്ടായിരുന്നു അന്ന് പോയതാണ് മുടി എല്ലാം.. ഇപ്പോൾ പുതിയവ വീണ്ടും വന്നതാണ് എന്നൊക്കെ.. അപ്പോൾ അയാൾക്ക് എന്നോട് കുറച്ചുകൂടി ഇഷ്ടം കൂടുകയാണ് ചെയ്തത്.. അപ്പോഴാണ് അയാൾ മുടിയിൽ ചുംബിച്ചത്.. ഉമ്മ ഒന്നും മിണ്ടിയില്ല കാരണം ചങ്കിലേക്ക് ഒരുപാട് സങ്കടങ്ങൾ ഒരുമിച്ച് തികട്ടി വന്നു.. മോള് ശ്രദ്ധിക്കണം അങ്ങനെ ഒരു ചതി കൂടി ഉണ്ടായാൽ മോൾക്ക് താങ്ങില്ല ഉമ്മാക്കും.. പിന്നെ ആ ഉമ്മാക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.. മോളെ നെഞ്ചോട് ചേർത്തുപിടിച്ച് അമർത്തിപ്പിടിച്ച് സങ്കടം കണ്ണീരിൽ ഒഴുക്കി.. ഒരുപാട് കാലങ്ങൾക്ക് ശേഷം അന്ന് ഉമ്മ മകളുടെ മുന്നിൽ കരഞ്ഞു.. ഇവൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ പോയതാണ് കെട്ടിയോൻ..അന്നുമുതൽ ചേരി പ്രദേശത്തെ ഈ കുടിലിൽ ഒറ്റയ്ക്കാണ് താനും മോളും..
വലിയ വീടുകളിൽ പോയി അകം തുടച്ചും പാത്രങ്ങൾ കഴുകിയും അവളെ വളർത്തി.. മോളെ നെഞ്ചോട് ചേർത്ത് ഉറങ്ങി ഞാനെൻറെ സ്വപ്നങ്ങൾ ക്ക് നിറം പകർന്നു.. വലിയ വീടുകളിലെ ധാരാളം ഒരിക്കൽപോലും കടന്ന് ചെന്നിട്ടില്ലാത്ത വലിയ റൂമുകളിൽ ഞാൻ എൻറെ സങ്കടം കരഞ്ഞു.. രണ്ടുപേർക്കും ഒക്കെ താമസിക്കാൻ എന്തിനാ ഇത്രയും വലിയ വീട് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. ഇപ്പൊ മനസ്സിലായി അത് എന്തിനാണ് എന്ന്.. തന്നെപ്പോലെ അവിടെ അടിച്ചു തുടക്കാൻ ചെല്ലുന്നവർക്ക് സ്വാതന്ത്ര്യത്തോടെ പൊട്ടിക്കരയാൻ ആണെന്ന്.. നോട്ടം കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും പലരും പ്രലോഭിപ്പിക്കുന്നുണ്ട്.. എങ്കിലും ഉപദ്രവം ഉണ്ടായിട്ടില്ല.. വീടുകളിലെ ചില ആണുങ്ങൾക്ക് ഞാനൊന്ന് സമ്മതം മൂളിയാൽ സ്വന്തമായി ഒരു വീട് വരെ പണി കഴിച്ചു തരാം എന്നു വരെ പറഞ്ഞിട്ടുണ്ട്.. ഒന്നിലും വീണില്ല.. ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു പോന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….