വീട്ടിൽ ശംഖുപുഷ്പം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

നമ്മളെല്ലാവരും നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിക്കുന്നവരാണ്.. വീട് എന്ന് പറയുന്നത് ഏറ്റവും മനോഹരമായി സൂക്ഷിക്കണം അതുപോലെതന്നെ വീടും പരിസരവും ഏറ്റവും ഭംഗിയുള്ളത് ആയിരിക്കണം എന്നൊക്കെയാണ് നമ്മുടെ മനസ്സിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത്.. വാസ്തുശാസ്ത്രപ്രകാരം വളരെ വ്യക്തമായി പറയുന്നുണ്ട് നമ്മുടെ വീടിനു ചുറ്റുമുള്ള എട്ട് ദിക്കുകളിൽ ഏതൊക്കെ ചെടികൾ വളർത്തണം.. ഏതൊക്കെ ചെടികൾ വളർത്തിയാൽ ആണ് വീടിന് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുന്നത് എന്നൊക്കെയുള്ളത്.. ഇതിനെക്കുറിച്ചും നമ്മൾ ഒരുപാട് വീഡിയോസ് മുൻപ് ചെയ്തിട്ടുണ്ട്.. ഏതൊക്കെ ദിക്കുകളിൽ ചെടികൾ വളർത്തിയാൽ വീട്ടിലേക്ക് പോസിറ്റീവ് എനർജിയുടെ ആ ഒരു തരംഗം ഉണ്ടാവും.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം പലപ്പോഴും നമ്മൾ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്..

ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് വാസ്തുപ്രകാരം നമ്മുടെ വീടിൻറെ ഒരു പ്രത്യേക ദിശയിൽ ശങ്കുപുഷ്പം എന്ന് പറയുന്ന പ്രത്യേകിച്ചും നീല ശങ്കുപുഷ്പം വളർത്തുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് വലിയതോതിൽ ഉള്ള ഐശ്വര്യങ്ങളും അതുപോലെ സമ്പൽസമൃതികളും എല്ലാം വന്നുചേരാനുള്ള യോഗം ഉണ്ടാവും.. ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു പറയുന്നത് ദൈവാംശമുള്ള ചെടികളിൽ ഒന്നാണ് ശങ്കുപുഷ്പം.. മഹാവിഷ്ണുവിന്റെയും അതുപോലെ മഹാലക്ഷ്മിയുടെയും സാന്നിധ്യമുള്ള ഒരു പൂവായിട്ടാണ് ശങ്കുപുഷ്പത്തെ കണക്കാക്കുന്നത്..

അപ്പോൾ നിങ്ങളുടെ വീട്ടിൽ ശങ്കുപുഷ്പം ഉള്ളവരാണ് എങ്കിൽ പ്രത്യേകിച്ചും നീല ശങ്കുപുഷ്പം ഉള്ളവരാണെങ്കിൽ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.. നമ്മുടെ വീടിൻറെ വടക്ക് കിഴക്ക് മൂല വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ധിക്ക് ആണ്.. ഇതിൻറെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് എല്ലാ ഊർജ്ജങ്ങളും ഐശ്വര്യങ്ങളും നമ്മുടെ ഭവനത്തിലേക്ക് വന്നു കയറുന്ന വശം അല്ലെങ്കിൽ ദിശ ഏതാണ് എന്ന് ചോദിച്ചാൽ അത് വീടിൻറെ വടക്ക് കിഴക്കേ മൂല തന്നെയാണ്.. ഈ ദിക്കിൽ നമ്മൾ ഈ നീല ശങ്കുപുഷ്പം നട്ടുവളർത്തണമെന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *