ആരോരുമില്ലാത്ത കുട്ടിയെ സ്വന്തം മകനെ പോലെ നോക്കി വളർത്തിയ ഒരു അമ്മയുടെ കഥ…

എന്തൊക്കെയോ ദുസ്വപ്നം കണ്ടിട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.. നേരം പാതിരാ കഴിഞ്ഞു എന്ന് കനത്ത ഇരുട്ടിലെ നിശബ്ദത എന്നെ ബോധ്യപ്പെടുത്തി.. ഞാൻ ചരിഞ്ഞു കിടന്ന് അടുത്ത കട്ടിലിലേക്ക് നോക്കി.. അമ്മ കിടന്നിരുന്ന അവിടെ പുതപ്പും തലയിണയും മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ.. പത്താം ക്ലാസ് പരീക്ഷ തുടങ്ങിയതു മുതൽ ഞാനും അമ്മയും ഒരു റൂമിൽ രണ്ട് കട്ടിലിൽ ആയിട്ടാണ് കിടന്നുറങ്ങുന്നത്.. രാത്രി പതിനൊന്നര വരെ അമ്മ എനിക്ക് പാഠഭാഗങ്ങൾ വിശദീകരിച്ച പഠിപ്പിച്ചു തരും.. അതിനുശേഷം ആണ് ഞങ്ങൾ രണ്ടുപേരും ലൈറ്റ് ഓഫാക്കി കിടക്കാൻ തുടങ്ങുന്നത്.. ഉൽകണ്ട യോടെ ഞാൻ എഴുന്നേറ്റു നോക്കി പുറത്തേക്കുള്ള ഡോർ അടച്ചിട്ടിരിക്കുന്നു.. ഞാൻ ചെന്ന് വലിച്ചു നോക്കി തുറക്കുന്നില്ല..

ആ ഡോർ പുറത്തുനിന്ന് കൂട്ടിയിരിക്കുകയാണ്.. എൻറെ മനസ്സിലേക്ക് ഒരായിരം അശുഭ ചിന്തകൾ വന്നു കൂടി.. അമ്മേ എന്ന് വിളിക്കാൻ തുടങ്ങിയെങ്കിലും എനിക്ക് നാവു പൊന്തി ഇല്ല.. നിശ്ചലനായി നിൽക്കുമ്പോൾ ജനലിന്റെ അടുത്തുനിന്ന് അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾ കേൾക്കാമായിരുന്നു.. കാതോർത്തുകൊണ്ട് ഞാൻ ജനൽ പാളിയുടെ ഇടയിൽ നിന്ന് പുറത്തേക്ക് നോക്കി.. അവിടെ രണ്ടു നിഴലുകൾ നിൽക്കുന്നു.. അതിലൊന്ന് എൻറെ അമ്മയാണ് മറ്റേത് ഒരു പുരുഷൻ ആണെങ്കിലും അത് അപരിചിതനാണ്.. ആ കാഴ്ച എന്നെ വല്ലാതെ ഞെട്ടിച്ചു.. കാണപ്പെട്ട ദൈവമായി ഞാൻ ഇതുവരെ കണ്ട എൻറെ അമ്മ ആണ് അത്.. ഈ സമയത്ത് ഒരു മകനും കാണാൻ ആഗ്രഹിക്കാത്ത ഒരു സിറ്റുവേഷനിൽ നിൽക്കുന്നത്..

ഞാനൊന്നുകൂടി ശ്രദ്ധിച്ച് അവരുടെ സംസാരം മനസ്സിലാക്കി.. ഗീതേ, അവന് വയസ്സ് 15 ആയി.. ഇനിയും നിനക്ക് അവനോട് കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചുകൂടെ.. ഇല്ല രാജേട്ടാ അവൻ എങ്ങും എത്തിയിട്ടില്ല.. അവൻറെ പഠിത്തം കഴിഞ്ഞ് അവനൊരു ജോലി ആയതിനുശേഷം മാത്രമേ എനിക്കൊരു എന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുകയുള്ളൂ.. ഗീതേ, നീ കാണിക്കുന്നത് മണ്ടത്തരം ആണ്.. അപ്പോഴേക്കും നിന്റെ ജീവിതത്തിന്റെ യവ്വന കാലഘട്ടം കഴിഞ്ഞിരിക്കുന്നു.. പിന്നെ നിൻറെ വായിലെ പല്ലുകൾ മൊത്തം കൊഴിയുമ്പോഴാണ് നിനക്കായി ജീവിക്കാൻ പോകുന്നത്.. അതിനെക്കുറിച്ചൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല.. എനിക്കുവേണ്ടി ഇനിയും കാത്തിരിക്കേണ്ട എന്ന് രാജേട്ടനോട് ഞാൻ മുൻപേ പറഞ്ഞതല്ലേ.. നിനക്ക് അതൊക്കെ പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *