വൈകുന്നേരം കോളേജിൽനിന്ന് വന്നപ്പോൾ തന്നെ ആതിര നേരെ അച്ഛൻറെ അടുത്തേക്കാണ് പോയത്.. പൂമുഖത്ത് ചേച്ചിയുടെ മകളെയും കളിപ്പിച്ചുകൊണ്ട് വേണുവേട്ടനോടൊപ്പം അച്ഛൻ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം അവൾ ഒന്ന് അമ്പരന്നു.. അല്ല ഏട്ടൻ ഇത് എപ്പോൾ വന്നു.. ചോദ്യത്തിനോടൊപ്പം അവൾ അച്ഛൻ എടുത്തിരുന്ന മുത്തു മോളെ വാരിയെടുത്ത് കൊഞ്ചിച്ചു.. നീ അവളെ കൊഞ്ചിക്കുന്നത് കണ്ടാൽ തോന്നും ഇന്നലെ അവൾ പ്രസവിച്ചു വീണതാണ് എന്ന്.. എടീ ഇപ്പോൾ അവൾ ചെറിയ കുട്ടി ഒന്നുമല്ല.. പിന്നെ.. അവൾ വേണുവിനോട് പറഞ്ഞു അവൾ ഇപ്പോൾ വലിയ കുട്ടിയാണെന്ന്..
ആണോടാ ചക്കരേ.. ചക്കര രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ തന്നെ അത്രയും വലുതായോ.. കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിൽ കൂടെ തന്നെ അവൾ വേണുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അലസമായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും.. ഷേവ് ചെയ്തിട്ട് ദിവസങ്ങളായ മുഖവും.. ചേച്ചിയുടെ ഭർത്താവായി ഇവിടേക്ക് വന്ന് കയറിയ വേണുവേട്ടൻ എത്ര സുന്ദരനായിരുന്നു.. അന്ന് അവരുടെ ജീവിതം കണ്ട് പലപ്പോഴും ഈശ്വരനോട് പ്രാർത്ഥിച്ചിട്ടുണ്ട് ആരുടെയും ദൃഷ്ടിപ്പെട്ടിട്ട് അവരുടെ ജീവിതം തകരരുത് എന്ന്.. പക്ഷേ എന്നിട്ടു സംഭവിച്ചതോ.. എല്ലാ സുഖസൗകര്യങ്ങളും നൽകി നല്ലപോലെ വേണുവേട്ടൻ നോക്കിയപ്പോൾ അതുപോലെ സ്നേഹിച്ചപ്പോഴും ചേച്ചി സ്നേഹം കണ്ടെത്തിയതും ജീവിതം നേടിയതും ഏട്ടൻറെ സുഹൃത്തായ വിജയിൽ ആയിരുന്നു..
മോള് ജനിച്ച് കുറച്ചുദിവസം കഴിഞ്ഞതും അവളെ വീട്ടിൽ നിന്നും കാണാതെയായി.. അവളുടെ സകല വസ്തുക്കളും ആഭരണങ്ങളും എല്ലാം എടുത്തുകൊണ്ട് സുഹൃത്തിനോടൊപ്പം പോയപ്പോൾ അവളെ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുത്തത് താൻ ആയിരുന്നു.. താലികെട്ടിയ ഭർത്താവിനെയും അതുപോലെ തന്നെ നൊന്തു പ്രസവിച്ച കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരുത്തന്റെ ചൂട് തേടിപ്പോയ അവള്.. എന്നും വേണുവേട്ടനോട് എനിക്ക് മര്യാദ തന്നെയാണ്.. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് വേണുവേട്ടന്റെ അമ്മ തന്നെ വേണുവേട്ടന് വേണ്ടി കല്യാണം ആലോചിക്കുന്നത്.. പക്ഷേ തനിക്കത് ഉൾക്കൊള്ളാൻ തന്നെ പ്രയാസമായിരുന്നു.. ചേച്ചിയുടെ ഭർത്താവ് എന്നതിനേക്കാൾ ഉപരി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത് മറ്റൊരു പാട് ചിന്തകൾ ആയിരുന്നു.. തനിക്ക് ആ ബന്ധത്തിൽ താല്പര്യമില്ല എന്ന് അറിഞ്ഞപ്പോൾ തന്നെ പിന്നെ ഇന്നാണ് ഏട്ടൻ ഇവിടേക്ക് വരുന്നത്.. അല്ല വേണുവേട്ടൻ എന്താണ് ഇവിടെ ഒന്നും മിണ്ടാതിരിക്കുന്നത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….