ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെ കടച്ചൽ മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. വളരെ വ്യാപകമായി ഇന്ന് ജനങ്ങൾക്കിടയിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിൻറെ പലഭാഗങ്ങളിലായി വരുന്ന തരിപ്പ് അതുപോലെ മരവിപ്പ് കഴപ്പ് തുടങ്ങിയത്.. എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത് എന്ന് അറിയാതെ പലരും നട്ടം തിരിക്കുകയാണ്.. എന്തൊക്കെയാണ് ഇതിനുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങൾ എന്ന് നമുക്ക് ആദ്യമായി മനസ്സിലാക്കാം.. ഒരു പ്രധാനപ്പെട്ട പ്രശ്നമായി ഉണ്ടാവുന്നത് നമ്മുടെ മസിലുകളും അതുപോലെ നാഡികളും പേശികളും കൂടി ഇൻവോൾവ് ചെയ്ത ഒരു പ്രശ്നങ്ങളിൽ പോലും ഇത്തരത്തിലുള്ള തരിപ്പുകൾ ഉണ്ടാകാറുണ്ട്.. ഉദാഹരണമായി നോക്കുകയാണെങ്കിൽ നമ്മുടെ സർവിക്കൽ സ്പോണ്ടിലോസിസ്.. കഴുത്തിന്റെ കശേരുക്കളിൽ അതായത് പ്രധാനമായും ഏഴ് കശേരുക്കൾ ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം.. സർവിക്കൽ ആയിട്ടുള്ള ഏഴ് കശേരുകളുടെ ഇടയിൽ കൂടെയുള്ള നാഡികൾക്ക് ഉണ്ടാകുന്ന കംപ്രഷൻ അതായത് സർവിക്കൽ സ്പോണ്ടിലോസിസ് വന്നു കഴിഞ്ഞാൽ ചിലർക്ക് എങ്കിലും കൈകളിലേക്ക് മരവിപ്പ് അതുപോലെ തരിപ്പ് തുടങ്ങിയവ വരുന്നതായി കാണാം..

ഇത്തരത്തിൽ എന്തുകൊണ്ടാണ് ആളുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഈ പറയുന്ന വെട്രിപോ ടെ ഇടയിൽ നമ്മുടെ നാഡീ കുടുങ്ങിപ്പോയി എന്നുള്ളതുകൊണ്ടാണ്.. അവിടെ ഒരു മെക്കാനിക്കൽ കംപ്രഷൻ അല്ലെങ്കിൽ ഒരു ഫിസിക്കൽ കംപ്രഷൻ ഉണ്ടായതുകൊണ്ടാണ് ആ നാടി പോകുന്ന ഭാഗങ്ങളിൽ ഒക്കെ ഈ പറയുന്ന വ്യക്തിക്ക് തരിപ്പും അതുപോലെ കടച്ചിൽ ഒക്കെ അനുഭവപ്പെട്ടിട്ടുള്ളത്.. ഇതുപോലെ തന്നെയാണ് സയാറ്റിക്ക എന്ന് പറയുന്ന പ്രശ്നങ്ങൾക്കും ഉണ്ടായിട്ടുള്ളത്.. നമ്മുടെ ലംബാർ സ്പെയിൻ അല്ലെങ്കിൽ നട്ടെല്ലിന്റെ കീഴ്ഭാഗത്തുള്ള കശേരുക്കൾക്ക് ഇടയിൽ കൂടി കടന്നുപോകുന്ന സയാറ്റിക് എന്നു പറയുന്ന നാഡിയുടെ മുകളിൽ വരുന്ന കംപ്രഷൻ കൊണ്ട് കാലിലേക്ക് പോകുന്ന വേദനകളും അതുപോലെ തരിപ്പും കടച്ചിലും ഒക്കെയാണ് സയാറ്റിക്ക എന്ന് പറയുന്നത്.. അപ്പോൾ ഇത്തരത്തിലുള്ള കംപ്രഷൻസ് കൊണ്ട് വ്യത്യസ്തമായ ശരീരഭാഗങ്ങളിൽ ഒക്കെ തരിപ്പും കടച്ചിലുകളും ഒക്കെ ഉണ്ടാകാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *