ഏട്ടാ എന്തൊരു ഉറക്കമാണിത് എത്രനേരമായി നിങ്ങൾ ഉറങ്ങുന്നു.. ഇന്നലെ കൂടി പറഞ്ഞതല്ലേ ബിസിനസ് കാര്യം സംസാരിക്കാനായി രാവിലെ നേരത്തെ എങ്ങോട്ടോ പോകണമെന്ന്.. അതിനായി ഏഴുമണിക്ക് വിളിക്കാനും പറഞ്ഞിരുന്നില്ലേ.. ഇതാ ചായ.. കുടിച്ചിട്ട് വേഗം എഴുന്നേൽക്ക്.. ലച്ചു എനിക്ക് മടിയാകുന്നു എന്നും പറഞ്ഞ് മഹേഷ് ഒന്നുകൂടി തിരിഞ്ഞു കിടന്നു.. ഏട്ടാ വേഗം ആകട്ടെ.. അവൻ അവളുടെ കൈകൾ പിടിച്ചു വലിച്ച് അവനിലേക്ക് ചേർത്ത് കിടത്തി.. ഏട്ടാ വേണ്ടാട്ടോ ഇത്തരത്തിലുള്ള കുസൃതികൾ ഒന്നും.. വേഗം എഴുന്നേറ്റ് റെഡി ആവു.. അവളെ കൂടുതൽ ചേർത്തുപിടിച്ചുകൊണ്ട് പുതപ്പിനുള്ളിലേക്ക് കടത്തി..
ഈ ഏട്ടന് ഇത് എന്തൊരു കൊതിയാണ്.. ഇന്നലത്തെ ക്ഷീണം പോലും എനിക്ക് ഇതുവരെ മാറിയിട്ടില്ല.. വേഗം ജോലിക്ക് പോയിട്ട് വാ എന്നിട്ട് മതി ബാക്കിയുള്ളതെല്ലാം.. അതും പറഞ്ഞുകൊണ്ട് അവനിൽ നിന്ന് പതിയെ എഴുന്നേറ്റ് കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.. വിവാഹം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞു.. എന്നിട്ടും അവരുടെ ഇപ്പോഴുള്ള പെരുമാറ്റം കണ്ടാൽ ഇന്നലെ കല്യാണം കഴിഞ്ഞതേയുള്ളൂ എന്ന് തോന്നിപ്പോകും.. അടുക്കളയിൽ രാവിലെ കഴിക്കാനുള്ള ദോശ ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിൽ അവൾ പഴയ കാര്യങ്ങൾ ഓരോന്നായി ഓർത്തുപോയി.. അതായത് ആദ്യമായി കോളേജിൽ ചേർന്ന ഒരു ദിവസം..
ഗ്രാമത്തിൽ വളരെ സമാധാനത്തോടുകൂടി ജീവിച്ച സ്ഥലത്തുനിന്ന് നഗരത്തിന്റെ തിരക്കിലേക്ക് എറിയപ്പെട്ട നിമിഷം.. അന്ന് കോളേജിലെ ആദ്യ ദിവസത്തെക്കുറിച്ച് അവൾ ഇന്നും ഓർക്കുന്നു.. പട്ട്പ്പാവാട ഒക്കെ ഇട്ട് മോഡേൺ ഡ്രസ്സ് ധരിച്ച കുട്ടികൾക്കിടയിലേക്ക് പോയപ്പോൾ തനിക്ക് നേരിടേണ്ടി വന്നത് ഒരുപാട് കളിയാക്കലുകൾ ആയിരുന്നു.. സീനിയേഴ്സ് അന്ന് തന്നെ റാഗിംഗ് ചെയ്യുന്നതിനിടയിൽ നിന്ന് തന്നെ രക്ഷിച്ചപ്പോഴാണ് ആദ്യമായി മഹേഷിനെ കാണുന്നത്.. പിന്നീട് ഇടയ്ക്കിടെ ഒരുപാട് തവണ കാണുമായിരുന്നു.. മഹേഷ് കോളേജിലെ തന്നെ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു.. പോരാത്തതിന് യൂണിയൻ ചെയർമാൻ.. കോളേജിലെ സ്പോർട്സ് താരം കൂടിയായിരുന്നു.. അതുകൊണ്ടുതന്നെ കോളേജിലെ മിക്ക പെൺകുട്ടികൾക്കും അവനെ വളരെ ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെ ഒരു ഹീറോ പരിവേഷവും ഉണ്ടായിരുന്നു.. ഞങ്ങളുടെ പരിചയം പതിയെ വിടർന്ന പ്രണയമായി മാറിക്കൊണ്ടിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..