കല്യാണം കഴിഞ്ഞ് നാലുവർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിന്റെ കാരണം അറിഞ്ഞപ്പോൾ ഭാര്യ ചെയ്തത് കണ്ടോ..

മീര നിനക്ക് ഒരു കുഞ്ഞുണ്ടാകാൻ യാതൊരു പ്രശ്നവുമില്ല.. പക്ഷേ ശ്രീകാന്തിന് അസോസ്പിയ എന്ന കണ്ടീഷൻ ആണ്.. ആവശ്യത്തിന് ബീജം ഉല്പാദിപ്പിക്കാൻ കഴിയാത്ത ഒരു അവസ്ഥ.. ടെസ്റ്റ് റിസൾട്ട് ആദ്യം ഡോക്ടർ മീരയെയാണ് അറിയിച്ചത്.. അത് പറഞ്ഞുകഴിഞ്ഞാൽ സുഹൃത്ത് കൂടിയായ ഡോക്ടർ പ്രിയ മീരയെ ഉറ്റുനോക്കി.. ആദ്യത്തെ ഞെട്ടലുകൾക്ക് ശേഷം മീര സ്ഥലകാല ബോധത്തിലേക്ക് തിരിച്ചുവന്നിരുന്നു.. പ്രിയ ശ്രീയേട്ടൻ ഇത് ഒരിക്കലും അറിയരുത്.. അദ്ദേഹം ഇത് അറിഞ്ഞാൽ വളരെയധികം തളർന്നു പോകുമെന്ന് മീര കുറച്ച് തളർച്ചയോടുകൂടി പറഞ്ഞു.. ഒരു ഡോക്ടർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് നീ ഇപ്പോൾ പറയുന്നത്.. എങ്കിൽ കൂടി നിനക്ക് വേണ്ടി മാത്രം ഞാൻ ഇത് ചെയ്യാം.. മീരയുടെ നിർദ്ദേശപ്രകാരം ഡോക്ടർക്ക് ശ്രീകാന്തിനോട് മീരയ്ക്കാണ് പ്രശ്നമുള്ളത് എന്ന് അസത്യം പറയേണ്ടതായി വന്നു.. മീരയുടെയും ശ്രീകാന്തിന്റെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം നാല് വർഷത്തോളമായി.. ഇതുവരെയും അവർക്ക് കുട്ടികൾ ആവാത്തതിന്റെ കാരണം അന്വേഷിച്ച് എത്തിയതാണ് അവർ..

ഡോക്ടറുടെ വാക്കുകൾ കേട്ട് തകർന്നുപോയി അയാൾ.. അവിടെനിന്ന് അയാൾ യാന്ത്രികമായി നടന്നു.. അറേഞ്ച്ഡ് മാരേജ് ആയിരുന്നു മീരയുടെയും ശ്രീകാന്തിന്റെയും.. എല്ലാം കൊണ്ടും ഒത്തിണങ്ങിയ ദമ്പതികളെ എല്ലാവരും അസൂയയോട് കൂടിയാണ് നോക്കിയിരുന്നത് അവരുടെ ഈ ഒരു കുറവ് അറിയുന്നതുവരെ.. ശ്രീകാന്തിന്റെ അമ്മ മീരയെ സ്വന്തം മകളെ പോലെയാണ് കണ്ടിരുന്നത്.. ഈ കാര്യം അറിഞ്ഞതിനുശേഷം അമ്മയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ മീര അറിയുന്നുണ്ടായിരുന്നു.. അറപ്പോടുകൂടി അവർ മീരയെ അകറ്റി നിർത്തി.. അവൻറെ ജീവിതം നീ നശിപ്പിച്ചല്ലോ കുലം മുടിപ്പിക്കാൻ വന്ന ദ്രോഹി.. ആദ്യം ഒന്നും അവൾക്ക് ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.. അമ്മേ അത് വിധിയല്ലേ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.. അതൊന്നും എനിക്ക് അറിയണ്ട നീ എൻറെ മകൻറെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയേ പറ്റൂ.. മീര അത് കേട്ടപ്പോൾ കരഞ്ഞുപോയി.. അമ്മയുടെ മകൾക്കാണ് ഇത്തരം ഒരു പ്രശ്നം വന്നതെങ്കിലോ.. അതിന് നിന്നെപ്പോലെയല്ല എന്റെ മകൾ..

ആ വാക്കുകൾ മീരയെ വല്ലാതെ തളർത്തിക്കളഞ്ഞു.. വൈകുന്നേരം ജോലി കഴിഞ്ഞു വന്ന ശ്രീകാന്ത് കണ്ടത് കരഞ്ഞ് തളർന്നിരിക്കുന്ന മീരയെ ആണ്.. മീര അന്ന് സംഭവിച്ചത് എല്ലാം ശ്രീകാന്തിനോട് വിവരിച്ചു.. അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്.. തന്നെ ഒന്ന് ആശ്വസിപ്പിക്കും എന്ന് കരുതിയ മീര ശ്രീകാന്തിന്റെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി.. പ്രസവിക്കാത്ത പെണ്ണുങ്ങളെ മച്ചി എന്നാണ് വിളിക്കാറുള്ളത്.. അതിൽ എന്താണ് ഇത്ര തെറ്റ്.. പിന്നെ അമ്മ ഒരു നാട്ടിൻപുറത്തുകാരിയാണ് അതുകൊണ്ടുതന്നെ അമ്മയ്ക്ക് അറിയാവുന്ന ഭാഷ ഇതൊക്കെയാണ് അതുകൊണ്ടുതന്നെ സഹിച്ചു നിൽക്കണം എന്ന് ഒരു നിർബന്ധവുമില്ല.. എനിക്കും മടുത്തു.. ഇതെല്ലാം കേട്ട് മീരയ്ക്ക് നിസ്സംഗതയായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.. ഈ വാർത്ത അറിഞ്ഞതിനുശേഷം ശ്രീകാന്തിന്റെ ഒളിച്ചുള്ള ഫോൺവിളികൾ പിന്നീട് കൺമുന്നിൽ വച്ച് ആയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *