രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മൂന്നാമത്തെ പ്രസവത്തിൽ ഭാര്യ മരണമടഞ്ഞു.. എന്നാൽ പിന്നീട് ഭർത്താവ് ചെയ്തത് കണ്ടോ…

നാട്ടിലെത്തിയത് മുതൽ അവനെ ഒന്ന് കാണണമെന്ന് മനസ്സ് പറയുന്നുണ്ട് എങ്കിലും എന്നെ കണ്ടാൽ അവന്റെ നിയന്ത്രണം വിട്ടു പോകുമോ എന്നൊരു ഭയം എന്നെ അതിൽനിന്നും വിലക്കിയിരുന്നു.. തിരിച്ചുപോകാൻ മൂന്നുദിവസം ബാക്കിയുള്ളപ്പോഴാണ് ഭാര്യ അവനെ വീണ്ടും കാണാൻ പോകുന്ന കാര്യം ഓർമ്മിപ്പിച്ചത്.. തടസ്സങ്ങൾ ഒന്ന് രണ്ട് എണ്ണം പറഞ്ഞു നോക്കിയെങ്കിലും നിങ്ങൾ നാട്ടിൽ വന്ന കാര്യം അവൻ അറിഞ്ഞ സ്ഥിതിക്ക് ഒന്ന് പോയി കണ്ടില്ലെങ്കിൽ അത് മോശമാണ്.. അതും അവൻ ഇത്രത്തോളം വിഷമം അനുഭവിക്കുന്ന ഈ ഒരു സമയത്ത് എന്ന് അവൾ പറഞ്ഞു നിർത്തുമ്പോൾ അവനെ കാണണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.. വീട്ടിൽ നിന്നും ഇറങ്ങി ടിക്കറ്റും എടുത്ത ബസ്സിന്റെ സൈഡ് സീറ്റിൽ കാഴ്ചകൾ കണ്ട യാത്ര മുന്നോട്ട് പോകുന്നോറും മനസ്സ് രണ്ടുവർഷം പുറകോട്ട് പോയിരുന്നു.. സൗദിയിലെ ഏകാന്തവാസത്തിന് വിരാമം ഇട്ടത് സൂരജ് റൂമിലേക്ക് എത്തിയതിനുശേഷം ആയിരുന്നു..

പാലക്കാടിന്റെ ഗ്രാമീണ ഭംഗി അവൻറെ മനസ്സിലും സംസാരത്തിലും ഉള്ളതുകൊണ്ടാണ് പെട്ടെന്ന് ആരുമായി ചങ്ങാത്തം ആവാത്ത ഞാൻ അവനോട് പെട്ടെന്ന് അടുത്തിരുന്നു.. 22 വയസ്സുള്ള വിവാഹം കഴിഞ്ഞതുകൊണ്ടുതന്നെ അവൻ സൗദിയിലേക്ക് എത്തുമ്പോൾ തന്നെ രണ്ടു മക്കളും മൂന്നാമതായി ഒരാൾ പുറത്തേക്കു വരാൻ കാത്തിരിക്കുകയാണ് എന്ന് അവൻ പറഞ്ഞപ്പോൾ 30 വയസ്സിലും ഒരു മകൻ മാത്രമുള്ള 28 വയസ്സുകാരനായ അവനോട് എനിക്ക് ചെറിയ കുശുമ്പ് തോന്നി.. ബാച്ചിലർ ലൈഫ് അടിച്ചുപൊളിക്കുമ്പോൾ വീട്ടുകാരുടെ മൂക്കുകയറായിരുന്നു വിവാഹം എന്നു പറയുന്നത്..

അതുകൊണ്ടുതന്നെ ജീവിതത്തിൽ അവളെക്കാൾ സ്ഥാനം ഉണ്ടായിരുന്നു എൻറെ സുഹൃത്തുക്കൾക്ക്.. എൻറെ നാട് ചുറ്റിലിന് ആദ്യം അവളു പരാതിയും പരിഭവങ്ങളും ഒക്കെ പറയുമെങ്കിലും ഒരു കുഞ്ഞ് ആയതോടെ അവനിലേക്ക് അവൾ ഒതുങ്ങിയതോടെ എൻറെ യാത്രകൾക്കൊന്നും ഒരു തടസ്സവും ഉണ്ടായിരുന്നില്ല.. റൂമിൽ എത്തിയാൽ ടിവിയും അതുപോലെ പത്രങ്ങളും വായിക്കുന്നതിനിടയിൽ സദാസമയം ഫോണിൽ സംസാരിക്കുന്ന അവനെ ഞാൻ കളിയാക്കുമെങ്കിലും ഒരു 10 പ്രാവശ്യം എങ്കിലും ഒരു ദിവസം വിളിച്ചാലും എന്നിട്ടും ഞാൻ വിളിക്കുന്നില്ല എന്ന് പരാതി പറയുകയാണ് എന്ന് പറയുമ്പോൾ ഒരു ദിവസത്തിൽ ഭാര്യയോടുള്ള ഫോൺകോൾ അഞ്ചു മിനിറ്റുകൾക്ക് ശേഷം പോകാത്ത എനിക്ക് അതൊരു അത്ഭുതം തന്നെയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *