സ്വന്തം ക്ലാസിലെ കുട്ടിയെ തന്റെ മകനെ പോലെ തന്നെ സ്നേഹിച്ച് വലുതാക്കിയ ഒരു ടീച്ചർ അമ്മയുടെ കഥ..

രണ്ടാം ക്ലാസിലെ അറ്റൻഡൻസ് രജിസ്റ്ററിൽ പതിവായി ചുവന്ന മഷി വീണിരിക്കുന്ന പേരിലൂടെ പ്രവീണ ടീച്ചർ ഒന്ന് കണ്ണോടിച്ചു.. ദീപക് ശ്രീധർ.. ഒരു നിമിഷം പോലും ആലോചിക്കാതെ ക്ലാസിലെ അവസാനത്തിൽ തളർന്നിരിക്കുന്ന മുഖം മനസ്സിൽ വന്നു.. അഴുക്കുപിടിച്ച യൂണിഫോം ഷർട്ടിന്റെ ബട്ടൺ എല്ലാം പൊട്ടി പോയിട്ടുണ്ട്.. അതെല്ലാം സൂചിപ്പിന്നു കൊണ്ട് ചേർത്തുവച്ചിരിക്കുന്നു.. അലസമായി എണ്ണമയം ഇല്ലാത്ത മുടി കണ്ണിനെ മറക്കുമെന്നോണം മുഖത്തേക്ക് വീണു കിടക്കുന്നു.. ഒരു ഏഴ് വയസ്സിന് ചേരാത്ത നിസ്സംഗത നിറഞ്ഞ ഒരു മുഖം.. ഒരിക്കൽപോലും ചിരിച്ചു കാണാത്ത ആ ഒരു മുഖം.. മറ്റു കുട്ടികളോട് സംസാരിക്കുന്നതും അപൂർവ്വം..

പലപ്പോഴും അവനെ എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നതായി തോന്നിയപ്പോൾ ഞാൻ അവനോട് ചോദിച്ചിരുന്നു പക്ഷേ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് മൗനമായി നടന്നു നീങ്ങുമ്പോൾ പരാതി കെട്ട് അഴിക്കാൻ വേണ്ടി അവസരം കാത്തുനിൽക്കുന്ന വീട്ടിലുള്ള പത്തു വയസ്സുകാരനെ ഓർത്തു പ്രവീണ ടീച്ചർ.. ദീപക്ക് ക്ലാസിലേക്ക് വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.. സ്റ്റാഫ് റൂമിൽ അവൻറെ കാര്യങ്ങൾ പറയുമ്പോൾ അവനെ ചേർത്തു നിർത്തേണ്ട മറ്റ് അധ്യാപകർ അവനെ തള്ളി പറയുന്നത് കേട്ടിട്ട് പ്രവീണയ്ക്ക് ദേഷ്യം വന്നു.. അവൻറെ സാഹചര്യങ്ങളെ മനസ്സിലാക്കി അവന് വെളിച്ചം പകരേണ്ടവർ തന്നെ അവനെ അന്ധകാരത്തിലേക്ക് തള്ളി വിടാൻ ശ്രമിക്കുമ്പോൾ അധ്യാപനം ഒരു ജോലി മാത്രമായി കാണുന്ന അവരോട് പ്രവീണയ്ക്ക് പുച്ഛം മാത്രമാണ് തോന്നിയത്.. കാരണം അധ്യാപിക എന്നാൽ ജോലിയേക്കാൾ ഉപരി ഉത്തരവാദിത്വമാണ് എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛൻറെ മകളാണ് പ്രവീണ അതുകൊണ്ടുതന്നെയാണ് സ്കൂൾ രജിസ്റ്റർ നോക്കി അവന്റെ വീട് അന്വേഷിച്ച് ഇറങ്ങിയത്..

റോഡിൽ നിന്നും ഉള്ളിലേക്ക് നീങ്ങി ഷീറ്റ് കൊണ്ട് മറച്ച ഒരു ഒറ്റ മുറി റൂം ആയിരുന്നു അവൻറെ വീട്.. ആ വീടിൻറെ അവസ്ഥ പെട്ടെന്ന് കണ്ടപ്പോൾ അത് പ്രവീണയുടെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി.. നടന്ന അടുക്കുംതോറും ഒരു സ്ത്രീയുടെ കരച്ചിൽ അവിടെ നിന്നും കേൾക്കാം.. അവിടെ ഉമ്മറത്ത് പോയി അവരെ വിളിക്കുമ്പോഴും പ്രവീണയുടെ മനസ്സ് ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിക്കൊണ്ടിരുന്നു.. അകത്തുനിന്നും ഇറങ്ങിവന്ന ദീപക്ക് പ്രവീണയെ തീരെ അവിടെ പ്രതീക്ഷിച്ചില്ല എന്ന് അവന്റെ മുഖം കണ്ടപ്പോൾ തന്നെ വ്യക്തമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *