സ്വന്തം അധ്യാപികയെ പ്രണയിച്ച ഒരു വിദ്യാർത്ഥിയുടെ കഥ…

ക്ലാസിലേക്ക് ഒരുങ്ങി ഇറങ്ങുമ്പോൾ തന്നെ പെങ്ങൾ ഒന്ന് ആക്കി ചിരിക്കുന്നുണ്ടായിരുന്നു.. എന്താടി ഹിമാറെ എന്ന് അവളോട് ഒന്ന് കണ്ണ് ഇറക്കി ചോദിച്ചപ്പോൾ ഒന്നുമില്ല നാത്തൂനെ കാണുകയാണെങ്കിൽ നിങ്ങൾക്ക് രണ്ടടി എക്സ്ട്രാ തരാൻ പറയൂ എന്ന് പറഞ്ഞ് ഓള് അകത്തേക്ക് ഓടി.. ഉമ്മ നിങ്ങൾ ഈ കുരുപ്പിനെ എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞേക്ക് എന്ന് പറഞ്ഞു മുഖത്തേക്ക് വന്ന ചമ്മൽ ഒളിപ്പിച്ചുകൊണ്ട് ബൈക്ക് സ്റ്റാർട്ട് ആക്കി കോളേജിലേക്ക് പോകുന്നതിനു മുൻപേ ഷിബിലിയെ ഒന്ന് വിളിച്ചു.. കുറച്ച് ബെല്ലിൽ തന്നെ കോൾ എടുത്തപ്പോൾ ചോദിച്ചു ടീച്ചർ കാത്തിരിക്കുകയായിരുന്നു ഈ പാവം വിദ്യാർത്ഥിയെ എന്ന് ചോദിച്ചു തീരും മുൻപേ അവളുടെ ചിരി എനിക്ക് കേൾക്കാമായിരുന്നു.. മിസ്സ് വരുമ്പോൾ കോളേജിൽ നല്ല കുട്ടിയായി ഇരിക്കണേ എന്ന് പറഞ്ഞ് അവൾ കോൾ കട്ട് ആക്കുമ്പോൾ ചിരിച്ചുകൊണ്ട് ഞാൻ കോളേജിലേക്ക് തിരിച്ചിരുന്നു..

ഡിഗ്രി കഴിഞ്ഞ വെറുതെ ഒന്ന് രണ്ട് വർഷം വീട്ടിൽ ഇരിക്കുന്നത് കണ്ടിട്ടാണ് വാപ്പയുടെ സുഹൃത്തിന്റെ കമ്പനിയിലേക്ക് ഒരു ജോലി ശരിയാക്കിത്തന്നത്.. മൂന്നുവർഷം നാട്ടിൽ വരാതെ ദുബായിലുള്ള ലൈഫ് അടിച്ചുപൊളിക്കുമ്പോഴാണ് സ്വദേശിവൽക്കരണത്തിലൂടെ കമ്പനിക്ക് പൂട്ട് വീഴുന്നത്.. നാട്ടിലെത്തി തേരാപ്പാരാ നടക്കുന്നത് കണ്ടിട്ടാവണം വലിയ മോശമല്ലാത്ത മാർക്ക് ഉള്ളതുകൊണ്ട് തന്നെ ആണ് പിജിക്ക് ജോയിൻ ചെയ്യാൻ പ്രിൻസിപ്പൽ പറഞ്ഞത്.. ആദ്യം തട്ടിക്കളഞ്ഞു എങ്കിലും വീട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ ഒരു അഡ്മിഷൻ എടുത്തു.. ആദ്യത്തെ ദിവസത്തെ ക്ലാസ്സ് ഷിബില ടീച്ചറുടെതായിരുന്നു.. കണ്ടാൽ ഒരു 23 വയസ്സ്.. നല്ല ഉണ്ടക്കണ്ണും ചിരിക്കുമ്പോൾ നല്ല മൊഞ്ചും.. ആളു മുടിഞ്ഞ ജാഡ ആണ്.. വാ തുറന്നാൽ ഇംഗ്ലീഷ് അല്ലാതെ വേറെ ഒന്നും വായിൽ നിന്ന് വരില്ല.. പക്ഷേ എനിക്ക് അവരുടെ ദേഷ്യം തോന്നാനുള്ള കാരണം ഇതൊന്നുമല്ലായിരുന്നു..

അന്ന് ക്ലാസ്സിൽ ഓരോരുത്തരായി പരിചയപ്പെട്ട് എൻറെ അടുത്തേക്ക് വന്നപ്പോൾ എന്നെ മൈൻഡ് ആക്കാതെ അടുത്തുള്ള വരിയിലേക്ക് പോയപ്പോൾ എല്ലാവരുടെയും നോട്ടം എന്നിലേക്ക് ആയി.. അന്നുവരെ ഞാൻ അവരോട് ഒന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ആ ഒരു അവഗണന എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. പിന്നീട് പറ്റാവുന്നതിലും അപ്പുറം അവരുടെ ക്ലാസുകൾ ഞാൻ മിസ്സ് ചെയ്യാതെയായി.. എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഒക്കെ അവരുടെ ക്ലാസുകൾ കുളം ആക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.. കലാപരിപാടികൾ കൂടുമ്പോൾ എന്നെ ഉണ്ടക്കണ്ണി ഉരുട്ടി നോക്കുമ്പോൾ ഞാൻ മീശ ഒന്ന് പിരിച്ച് നോക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *