പണ്ടാരം രാവിലെ തന്നെ ആരാണെന്ന് വിളിക്കുന്നത്.. രാവിലെ ഫോണിന്റെ നിലയ്ക്കാതെയുള്ള ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് പിറുപിറുത്തുകൊണ്ട് ദേവിക റൂമിലേക്ക് കയറിച്ചെന്നു.. ദേവൻ.. മൊബൈൽ ഡിസ്പ്ലേയിൽ കണ്ട ആ പേര് കണ്ടപ്പോൾ അവൾ അറിയാതെ പറഞ്ഞുപോയി.. വർഷങ്ങൾക്കുശേഷമാണ് അവളുടെ മൊബൈലിൽ ആ പേര് തെളിയുന്നത്.. ഒരു നിമിഷം എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അവൾ അങ്ങനെ നിന്നു.. എന്തിനാണാവോ ഇപ്പോൾ ഒരു ഫോൺ വിളി.. ആലോചിച്ചു നിൽക്കുമ്പോഴേക്കും ഫോൺ കട്ടായി.. മൊബൈൽ കട്ടിലിലേക്ക് ഇട്ട് തിരികെ അടുക്കളയിലേക്ക് പോകാനായി തിരിഞ്ഞതും വീണ്ടും ഫോൺ ശബ്ദിച്ചു തുടങ്ങി.. ഫോൺ എടുത്തു നോക്കി ദേവൻ തന്നെയാണ് വിളിക്കുന്നത്.. അവൾ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയിലേക്ക് വെച്ചു.. ഹലോ മറുവശത്തുനിന്ന് ദേവൻറെ ശബ്ദം കേട്ടു.. ദേവിക ഒന്നു മൂളുക മാത്രമേ ചെയ്തുള്ളൂ..
അമ്മ മരിച്ചു മോളെ ഒന്ന് കൊണ്ടുവന്ന് കാണിക്കണം.. അത് പറഞ്ഞുകൊണ്ട് അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ ദേവൻ ഫോൺ കട്ട് ചെയ്തു.. അത് കേട്ടപ്പോഴേക്കും ദേവിയുടെ നെഞ്ചിൽ ഒരു വിങ്ങൽ വന്നു.. വർഷങ്ങൾക്കു മുമ്പ് മരുമകളായി ആ വീട്ടിൽ ചെന്ന് കയറുമ്പോൾ സ്വന്തം മകളായി സ്നേഹിച്ചതാണ് ആ അമ്മ.. ദേവൻറെ അവഗണനകൾക്കും വഴക്കിനും ഇടയിൽ അമ്മയായിരുന്നു എനിക്ക് ഏക ആശ്വാസം.. സ്വന്തം മകളെപ്പോലെ ചേർത്തുപിടിച്ചുകൊണ്ട് ആശ്വസിപ്പിച്ച അമ്മ.. മോളെ ഈ കാലൻറെ ഇടയിൽ നിന്ന് നീ എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ എന്ന് അവസാനം ഗതികെട്ടുകൊണ്ട് അമ്മ അത് പറയുമ്പോൾ ദേവിക അമ്മയുടെ നെഞ്ചിലേക്ക് വീണ പൊട്ടിക്കരയുകയായിരുന്നു.. അന്ന് ആ പടിയിറങ്ങിയതാണ് ദേവിക..
പിന്നെ അവളെ അന്വേഷിച്ച് ദേവന് അയാളെ അന്വേഷിച്ച് അവളും ചെന്നിട്ടില്ല.. അയാളോടുള്ള വാശിക്ക് ചെറുതാണെങ്കിലും ഒരു ജോലിക്ക് പോകുന്നുണ്ട്.. ഇപ്പോൾ അവളുടെയും മകളുടെയും ജീവിതത്തിൽ വളരെയധികം സമാധാനം ഉണ്ട്.. അതുമാത്രമാണ് അവൾ എന്നും ആഗ്രഹിച്ചിട്ടുള്ളത്.. ആരെ സ്വപ്നം കണ്ട് ഇരിക്കുകയാണ് ഈ അമ്മ മകളുടെ ചോദ്യം കേട്ടാണ് അമ്മ ചിന്തയിൽ നിന്ന് ഉണർന്നത്.. മോളെ നിൻറെ അച്ഛമ്മ മരിച്ചു.. ഇന്ന് നീ സ്കൂളിൽ പോകണ്ട അമ്മ ടീച്ചറെ വിളിച്ചു പറഞ്ഞോളാം.. വേഗം ഡ്രസ്സ് പോയി ചേഞ്ച് ചെയ്യു.. നമ്മളെ ഇത്ര അധികം ബുദ്ധിമുട്ടിച്ച ആ വീട്ടിലേക്ക് നമ്മൾ എന്തിനാണ് അമ്മ പോകുന്നത്.. അങ്ങനെ പറയരുത് മോളെ ആ അമ്മമ്മ നല്ല സ്ത്രീയാണ്.. മരിച്ചവരോട് അല്ലെങ്കിലും നമുക്ക് എന്തിനാണ് പകയും ദേഷ്യവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….